HOME
DETAILS

പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച് പണം തട്ടാന്‍ ശ്രമം; പൊലിസുകാരന്‍ പിടിയില്‍

  
April 30, 2026 | 6:24 AM

police-officer-arrested-morphed-nude-photo-extortion-case-kerala

കൊല്ലം:  വ്യാജ അക്കൗണ്ടുകള്‍ വഴി സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച് സ്വര്‍ണവും പണവും തട്ടാന്‍ ശ്രമിച്ച കേസില്‍ പൊലിസുകാരന്‍ അറസ്റ്റില്‍. കെ.എ.പി അടൂര്‍ ബറ്റാലിയനിലെ സിവില്‍ പൊലിസ് ഓഫിസര്‍ ശൂരനാട് വടക്ക് ആനയടി സ്വദേശിയായ അവിനാഷ് സുരേന്ദ്രന്‍ (29) ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ കുടുംബവുമായി നേരത്തെ ബന്ധമുണ്ടായിരുന്ന അവനാഷ് പെണ്‍കുട്ടിയുടെ അമ്മയുടെ ഫോണില്‍ നിന്ന് ഷെയര്‍ ചെയ്തപെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ പദ്ധതി. സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് തയാറാക്കി, ഇവ പ്രചരിപ്പിച്ച ശേഷം ഈ ചിത്രങ്ങള്‍ അമ്മയുടെ ഫോണിലേക്കും വാട്‌സാപ്പിലൂടെ അയച്ചു. 

ചിത്രങ്ങള്‍ ഏതോ അജ്ഞാതന്‍ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയെന്നും താന്‍ ഇവരോട് സംസാരിച്ചപ്പോള്‍ 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും അവിനാഷ് കുടുംബത്തെ ധരിപ്പിച്ചു. സ്വര്‍ണം നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ അടക്കം പുറത്തു വരുമെന്നും അവിനാഷ് പെണ്‍കുട്ടിയുടെ കുടുംബത്തോടു പറഞ്ഞു. 

എന്നാല്‍ അവിനാഷിന്റെ രീതികളിലും സംസാരത്തിലും സംശയം തോന്നിയ കുടുംബം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ശാസ്താംകോട്ട ഡി.വൈ.എസ്.പി പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

സ്ഥിരമായി ജോലിക്കെത്താതിരുന്നതിനും കൃത്യവിലോപത്തിനും ഇയാളെ സര്‍വീസില്‍നിന്നു പിരിച്ചുവിടാനുള്ള നടപടികള്‍ പുരോഗമിക്കവെയാണ് പുതിയ കേസും പുറത്തുവന്നത്. 

 

A police officer has been arrested for allegedly attempting to extort money from a young woman by circulating her morphed nude photographs. The accused reportedly used the manipulated images to threaten the victim and demand a ransom.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  a day ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  a day ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  a day ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  a day ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  a day ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  a day ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  a day ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  a day ago