HOME
DETAILS

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി; രാജ്യാന്തര വിപണിയിലും ഇന്ന് വര്‍ധന

  
Web Desk
April 30, 2026 | 6:36 AM

gold price rises in kerala despite global market pressure

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കൂടി.  സ്വര്‍ണവില പ്രതികൂല സാഹചര്യത്തിനിടയിലും നേട്ടത്തിന്റെ പാതയില്‍. ക്രൂഡ് ഓയില്‍ വില മൂന്ന് വര്‍ഷത്തെ ഉയരത്തിലാണ് ഇന്ന്. ഡോളറിനും മുന്നേറ്റമാണ്.  എന്നിട്ടും രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചിരിക്കുകയാണെന്ന് നിരീക്ഷകര്‍ പറയുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് കേരളത്തിനലെ വില വര്‍ധന. 

ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 13,810 രൂപയായി. പവന്‍വില 160 രൂപ ഉയര്‍ന്ന് 1,10,480 രൂപയുമായി. 

24 കാരറ്റ്
ഗ്രാമിന് 22 രൂപ കൂടി 15,066
പവന് 176 രൂപ കൂടി 1,20,528

22 കാരറ്റ്
ഗ്രാമിന് 20 രൂപ കൂടി 13,810 
പവന് 160 രൂപ കൂടി 1,10,480

18 കാരറ്റ്
ഗ്രാമിന് 16 രൂപ കൂടി 11,299
പവന് 128 രൂപ കൂടി 90,392


യുഎസ്-ഇറാന്‍ ഭിന്നത പഴയതിനേക്കാള്‍ വഷളാകുന്നതിനാല്‍ യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 2.89% ഉയര്‍ന്ന് 110 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില കുതിച്ചത് 126.1 ഡോളറിലേക്ക്; 6.84 ശതമാനമാണ് മുന്നേറ്റം. യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 0.10% ഉയര്‍ന്ന് 99.06ല്‍ എത്തി. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 95ന് താഴേക്ക് മൂക്കുകുത്തി. 17 പൈസ ഇടിഞ്ഞ് 95.02ലാണ് രാവിലെയുള്ളത്. രൂപ 95ലേക്ക് ഇടിയുന്നത് ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ശേഷം ആദ്യം.

പ്രതികൂല സാഹചര്യത്തില്‍ സ്വര്‍ണവില സാധാരണ ഇടിയാറാണ്. ക്രൂഡ് ഓയില്‍ വില വര്‍ധനയും ഡോളറിന്റെ കുതിപ്പും ഉണ്ടായിട്ടും വില വര്‍ധിച്ചുവെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വിലക്കുറവ് മുതലെടുത്തുള്ള വാങ്ങല്‍ വര്‍ധിച്ചതാണ് വില ഉയരാന്‍ കാരണമെന്നും ഇവര്‍ വ്യക്തമാക്കുന്നു. 

രാജ്യാന്തര വിപണിയില്‍ നേരിയ വര്‍ധനയേയുള്ളൂ ഇന്ന്. ഔണ്‍സിന് വില 4521 ഡോളറില്‍ നിന്ന് 4542 ഡോളറിലേക്കാണ് എത്തിയത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്കില്‍ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ചത് സ്വര്‍ണത്തിന് തിരിച്ചടിയായെന്നും വിദഗ്ധര്‍ പറയുന്നു.  

gold prices increase in kerala as international rates climb even amid rising crude oil prices and strong dollar trends

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  a day ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  a day ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  a day ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  a day ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  a day ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  a day ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  a day ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  a day ago