HOME
DETAILS

ബം​ഗാളിൽ വോട്ടെണ്ണലിന് മുന്നോടിയായി നാടകീയ നീക്കങ്ങൾ; ബാലറ്റ് പെട്ടികൾ തുറന്നുവെന്ന് തൃണമൂൽ;സ്ട്രോങ് റൂമിനുള്ളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടു

  
Web Desk
April 30, 2026 | 5:28 PM

dramatic moves ahead of bengal counting tmc alleges ballot boxes were opened releases cctv footage of strong room

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊൽക്കത്തയിൽ നാടകീയ രംഗങ്ങൾ. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളിൽ അസ്വാഭാവിക നീക്കങ്ങൾ നടക്കുന്നുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. തങ്ങളുടെ പ്രതിനിധികളുടെ അസാന്നിധ്യത്തിൽ ബാലറ്റ് പെട്ടികൾ തുറന്നതായാണ് ഭരണകക്ഷിയുടെ പരാതി.

സെൻട്രൽ കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിൽ മന്ത്രി ശശി പഞ്ച, വക്താവ് കുനാൽ ഘോഷ് എന്നിവരുടെ നേതൃത്വത്തിൽ തൃണമൂൽ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നോർത്ത് കൊൽക്കത്തയിലെ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിലാണ് വിവാദങ്ങൾ ഉടലെടുത്തത്.

സ്ട്രോങ് റൂമിനുള്ളിൽ ചിലർ നീങ്ങുന്നതിന്റെയും പിങ്ക് പേപ്പറുകളും ബാലറ്റ് പേപ്പറുകളും കൈകാര്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ തൃണമൂൽ പുറത്തുവിട്ടു. എന്നാൽ പോസ്റ്റൽ ബാലറ്റുകളുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടികളാണ് നടക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരുടെ വിശദീകരണം.

എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണ്ണമായും തള്ളിക്കൊണ്ട് മുഖ്യമന്ത്രി മമത ബാനർജി ആഞ്ഞടിച്ചു. ബി.ജെ.പി ഓഫീസിലിരുന്ന് നിർമ്മിച്ച കണക്കുകളാണിതെന്നും തൃണമൂൽ പ്രവർത്തകരുടെ മനോവീര്യം തകർക്കാനാണ് ഇത്തരം പ്രചരണങ്ങളെന്നും അവർ ആരോപിച്ചു.

"മെയ് നാലിന് ഫലം വരുമ്പോൾ തൃണമൂൽ കോൺഗ്രസ് 226-ലധികം സീറ്റുകൾ നേടി തകർപ്പൻ വിജയം കൈവരിക്കും. ഓഹരി വിപണി തകരാതിരിക്കാനാണ് യഥാർത്ഥ കണക്കുകൾ ബി.ജെ.പി മറച്ചുവെക്കുന്നത്." എന്നും മമത ബാനർജി പറഞ്ഞു.
 
അതേസമയം വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടത്താൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നും അതിനാൽ സ്ട്രോങ് റൂമുകൾക്ക് മുന്നിൽ പ്രവർത്തകർ അതീവ ജാഗ്രതയോടെ കാവൽ നിൽക്കണമെന്നും മമത ആഹ്വാനം ചെയ്തു. ഭവാാനിപൂർ മണ്ഡലത്തിൽ രാത്രിയിൽ റെയ്ഡുകൾ നടന്നതായി മമത ആരോപിച്ചു. വോട്ടെണ്ണൽ ദിവസം ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ ടേബിളുകളിൽ നിന്ന് കണ്ണെടുക്കരുത്. സ്ട്രോങ് റൂമുകൾ നിരീക്ഷിക്കാൻ താൻ നേരിട്ട് ഇറങ്ങുമെന്നും അവർ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

അതേസമയം, തൃണമൂലിന്റെ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്ന് ബി.ജെ.പി നേതാവ് തപസ് റോയ് പ്രതികരിച്ചു. തോൽവി ഭയന്നാണ് മമത ബാനർജിയും സംഘവും കള്ളം പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ സ്ട്രോങ് റൂമുകളും സുരക്ഷിതമാണെന്നും പോസ്റ്റൽ ബാലറ്റുകൾക്കായി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കി.

മെയ് നാലിനാണ് ബംഗാളിന്റെ വിധി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ നടക്കുക. ഇതിന് മുന്നോടിയായി സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

 

Ahead of the counting of votes in West Bengal, dramatic scenes unfolded in Kolkata as the Trinamool Congress (TMC) staged a sit-in protest outside the Netaji Indoor Stadium. The party alleged a potential sabotage attempt after claiming that ballot boxes were opened in the absence of their representatives



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്യാപ്റ്റനെ അടിച്ചുപുറത്താക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്! പകരം ടീമിനെ നയിക്കാൻ സൂപ്പർ താരം തിരിച്ചെത്തുന്നു

Cricket
  •  7 days ago
No Image

തീരുമാനം വൈകിയാൽ വലിയ വില നൽകേണ്ടിവരും; ഇറാന് ട്രംപിന്റെ കനത്ത താക്കീത്; ധാരണ ലക്ഷ്യമിട്ട് ഖത്തർ സംഘം ടെഹ്റാനിൽ

International
  •  7 days ago
No Image

ടെസ്റ്റ് റാങ്കിംഗിൽ കൊടുങ്കാറ്റ്! റൂട്ടിന്റെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് പുതിയ രാജാവ്; ഇന്ത്യൻ ആരാധകർക്ക് ഇരട്ടി മധുരം!

Cricket
  •  7 days ago
No Image

'രാത്രിയിൽ ഫോൺ ഓഫാക്കാതെ കാത്തിരിക്കണം, ആഭ്യന്തര വകുപ്പ് ഭരണം എളുപ്പമല്ലെന്ന്' മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  7 days ago
No Image

യുഎഇയിലെ ഫെഡറൽ ജോലികൾ 100% സ്വദേശിവൽക്കരിക്കാൻ കഴിയില്ല; കാരണം വ്യക്തമാക്കി ധനകാര്യ സഹമന്ത്രി

uae
  •  7 days ago
No Image

പാക് അധിനിവേശ കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; 21 പാകിസ്താന്‍ സൈനികര്‍ മരിച്ചു

International
  •  7 days ago
No Image

എംബാപ്പെയ്ക്ക് മുന്നിൽ വീണത് ഇതിഹാസങ്ങളായ പെലെയും,സിദാനും; ആർക്കെങ്കിലും തകർക്കാനാകുമോ 2022ൽ കുറിച്ച ആ അദ്ഭുത ചരിത്രം!

Football
  •  7 days ago
No Image

ശക്തമായ മഴ തുടരും;  നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  7 days ago
No Image

ഫിഫ ലോകകപ്പ് 2026; കളി കാണാൻ യുഎഇയിൽ നിന്നുള്ള ഫുട്ബോൾ പ്രേമികൾ ചിലവഴിക്കുന്നത് 1.65 ലക്ഷം ദിർഹം വരെ, ഇതാ കണക്കുകൾ

uae
  •  7 days ago
No Image

'രാമന്‍' ആനയെ സര്‍ക്കാര്‍ ഏറ്റെടുക്കണം; സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി

Kerala
  •  7 days ago