HOME
DETAILS

മമതക്ക് വീണ്ടും തിരിച്ചടി;  രാജ്യസഭാംഗം സുഷ്മിത ദേവ് രാജിവെച്ചു

  
Web Desk
June 10, 2026 | 9:59 AM

tmc faces fresh setback as rajya sabha mp sushmita dev resigns

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കും വീണ്ടും തിരിച്ചടി. രാജ്യസഭാംഗം സുഷ്മിത ദേവ് രാജിവെച്ചു. കഴിഞ്ഞ ദിവസം പോലും തൃണമൂല്‍ കോണ്‍ഗ്രസ് വിമതരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സുഷ്്മിതാ ദേവില്‍ നിന്നുമുണ്ടായ അപ്രതീക്ഷിത നീക്കം മമത ക്യാപിനെ ഞെട്ടിച്ചിരിക്കുകയാണ്. ടി.എം.സി രാജ്യസഭാംഗം സുകേന്ദു ശേഖര്‍ റായ് രാജി വെച്ച് ഒരാഴ്ച പിന്നിടും മുന്‍പാണ് സുഷ്മിത ദേവിന്റെ രാജി.

രാജ്യസഭാ അധ്യക്ഷന്‍ സി.പി രാധാകൃഷ്ണന് സുഷ്മിത രാജിക്കത്ത് നല്‍കി.  പാര്‍ട്ടിയുടെ എല്ലാ പദവികളും പ്രാഥമിക അംഗത്വവും ഒഴിയുന്നതായി മമത ബാനര്‍ജിക്കും കത്ത് നല്‍കി. തൊട്ടുപിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുമായി സുസ്മിത കൂടിക്കാഴ്ച നടത്തിയത് അവര്‍ ഉടന്‍ ബി.ജെ.പി അംഗത്വം എടുത്തേക്കും എന്നാണ് സൂചന നല്‍കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒഴിവുവന്ന ഈ രണ്ടു രാജ്യസഭാ സീറ്റുകളും ഇനി ബി.ജെ.പിക്കാണ് ലഭിക്കുക. 

തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭ എം.പി സയോണി ഘോഷും വിമത ക്യാംപില്‍ എത്തിയിട്ടുണ്ട്. വിമത നീക്കത്തിന് ശേഷമുള്ള പുനഃസംഘടനയില്‍, മമത ബാനര്‍ജി സയോണി ഘോഷിന് തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ ചുമതല നല്‍കിയിരുന്നുവെന്നതാണ് ശ്രദ്ധേയം.

അതിനിടെ, പ്രതിസന്ധിക്കിടെ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി, ഡല്‍ഹിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മമതാ ബാനര്‍ജി കഴിഞ്ഞദിവസം സോണിയ ഗാന്ധിയെ കണ്ടിരുന്നു.

trinamool congress faces another political setback after rajya sabha mp sushmita dev resigned from the party and parliament.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയ്ക്ക് ഇരട്ട തിരിച്ചടി; ഹാര്‍ദിക് പാണ്ഡ്യയും അഫ്ഗാന്‍ പരമ്പരയില്‍ നിന്ന് പുറത്ത്

Cricket
  •  5 hours ago
No Image

നാളെയും മറ്റന്നാളും മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  5 hours ago
No Image

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി

Kerala
  •  6 hours ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ഹരജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി

Kerala
  •  6 hours ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ വനിതകള്‍ക്കായുള്ള സൗജന്യയാത്ര 'പ്രിയദര്‍ശിനി' 15ാം തിയ്യതി മുതല്‍; സൗകര്യം ഓര്‍ഡിനറി ബസുകളില്‍ മാത്രം

Kerala
  •  6 hours ago
No Image

വി. ജോയിയെ ജില്ലാ സെക്രട്ടറിയായി തിരിച്ചുകൊണ്ടുവരുന്നതില്‍ അതൃപ്തി; സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന് വി. ശിവന്‍കുട്ടി

Kerala
  •  9 hours ago
No Image

അഫ്ഗാനിസ്താനില്‍ പാക് വ്യോമാക്രമണം; കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 13 മരണം

International
  •  9 hours ago
No Image

പാലാ നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയര്‍പേഴ്‌സണ്‍; ചേംബറില്‍ പൊലിസ് അതിക്രമിച്ചു കയറിയെന്നും പരാതി 

Kerala
  •  9 hours ago
No Image

എഴുതിയ ഉത്തരങ്ങള്‍ക്ക് മാര്‍ക്കില്ല, എഴുതാത്ത ചോദ്യങ്ങള്‍ക്ക് മാര്‍ക്ക്; എന്‍ടിഎ വീണ്ടും പ്രതിക്കൂട്ടില്‍; നിഫ്റ്റ് പരീക്ഷയിലും ക്രമക്കേട് ആരോപണം

National
  •  10 hours ago
No Image

നീറ്റ് പുനപരീക്ഷ എഴുതാൻ അനുവദിക്കണം; കോടതിയിൽ ഹരജി നൽകി നീറ്റ് ചോദ്യ പേപ്പർ ചോർച്ചയിലെ പ്രതി 

National
  •  10 hours ago