HOME
DETAILS

ലോകകപ്പ് ആവേശം; ബ്രസീല്‍ ഗോളടിച്ചാല്‍ മഞ്ഞള്‍പ്പൊടി, അര്‍ജന്റീനക്ക് പായസം മിക്‌സ്, ഉപഭോക്താക്കള്‍ക്ക് വേറിട്ട ഓഫറുകളുമായി സപ്ലൈകോ

  
Web Desk
June 10, 2026 | 10:14 AM

Supplyco with special offers for football fans

കൊച്ചി: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കുമായി സപ്ലൈകോ പ്രത്യേക ഓഫര്‍ പദ്ധതിയായ 'സപ്ലൈകോ സോക്കര്‍ ഇലവന്‍' അവതരിപ്പിക്കുന്നു. ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന പദ്ധതിയിലൂടെ ലോകകപ്പിലെ 11 പ്രമുഖ ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെടുത്തി പ്രത്യേക വിലക്കിഴിവുകള്‍ നല്‍കും.

ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയ ശബരി ഉല്‍പ്പന്നത്തിന് ലഭിക്കുക. ഉദാഹരണത്തിന്, ബ്രസീല്‍ ഒരു മത്സരത്തില്‍ മൂന്ന് ഗോള്‍ നേടിയാല്‍ ശബരി മഞ്ഞള്‍പ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മൂന്ന് ശതമാനം വിലക്കിഴിവ് ലഭിക്കും. ഷൂട്ടൗട്ടില്‍ നേടുന്ന ഗോളുകള്‍ ഇതിനായി പരിഗണിക്കില്ല.

ഓരോ ടീമിന്റെയും വിലക്കിഴിവ് ആ ടീമിന്റെ അടുത്ത മത്സരം തുടങ്ങുന്നതുവരെ മാത്രമേ പ്രാബല്യത്തില്‍ ഉണ്ടാകൂ. തുടര്‍ന്ന് പുതിയ മത്സരത്തിലെ ഗോള്‍നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ ഓഫര്‍ പുതുക്കി നിശ്ചയിക്കും. ഒരു ടീം ലോകകപ്പില്‍ നിന്ന് പുറത്തായാല്‍ അതുമായി ബന്ധപ്പെട്ട ഓഫറും അവസാനിക്കും.

ബ്രസീല്‍, ജര്‍മ്മനി, നെതര്‍ലാന്‍ഡ്, സ്‌പെയിന്‍, ബെല്‍ജിയം, ഫ്രാന്‍സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ, മൊറോക്കോ എന്നീ 11 ടീമുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടീമുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ശബരി ഉല്‍പ്പന്നങ്ങള്‍:

നെതര്‍ലാന്‍ഡ്  ശബരി സാമ്പാര്‍പ്പൊടി

സ്‌പെയിന്‍  ശബരി പുട്ടുപൊടി

അര്‍ജന്റീന  ശബരി പായസം മിക്‌സ്

ബെല്‍ജിയം  ശബരി സൂപ്പര്‍ ഫൈന്‍ ഡസ്റ്റ് ടീ

പോര്‍ച്ചുഗല്‍  ശബരി മുളകുപൊടി

ക്രൊയേഷ്യ  ശബരി വെളിച്ചെണ്ണ

ഇംഗ്ലണ്ട്  ശബരി ഉപ്പ്

മൊറോക്കോ  ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ടീ

ഫ്രാന്‍സ്  ശബരി ഗോള്‍ഡ് ടീ


പദ്ധതിയുടെ മറ്റൊരു പ്രധാന ആകര്‍ഷണം, ഈ 11 ടീമുകളില്‍ ഏതെങ്കിലും ഒരു ടീം ലോകകപ്പ് നേടിയാല്‍ അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉല്‍പ്പന്നത്തിന് ഉപഭോക്താക്കള്‍ക്ക് അധിക വിലക്കുറവിലും ലഭിക്കുമെന്നതാണ്.

ലോകകപ്പ് ആവേശം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുന്ന ഈ പ്രത്യേക ഓഫര്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ആവേശകരമായ അനുഭവമാകുമെന്ന് സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. നിലവില്‍ സപ്ലൈകോ വില്‍പനശാലകളില്‍ ലഭിക്കുന്ന വിലക്കിഴിവുകള്‍ക്ക് പുറമെയാണ് ഈ പ്രത്യേക ഓഫര്‍ ലഭ്യമാകുക.

Supplyco introduces ‘Supplyco Soccer Eleven’, a special offer scheme for football fans

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് അധിനിവേശ കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു; 21 പാകിസ്താന്‍ സൈനികര്‍ മരിച്ചു

International
  •  an hour ago
No Image

എംബാപ്പെയ്ക്ക് മുന്നിൽ വീണത് ഇതിഹാസങ്ങളായ പെലെയും,സിദാനും; ആർക്കെങ്കിലും തകർക്കാനാകുമോ 2022ൽ കുറിച്ച ആ അദ്ഭുത ചരിത്രം!

Football
  •  an hour ago
No Image

ശക്തമായ മഴ തുടരും;  നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ഫിഫ ലോകകപ്പ് 2026; കളി കാണാൻ യുഎഇയിൽ നിന്നുള്ള ഫുട്ബോൾ പ്രേമികൾ ചിലവഴിക്കുന്നത് 1.65 ലക്ഷം ദിർഹം വരെ, ഇതാ കണക്കുകൾ

uae
  •  2 hours ago
No Image

'രാമന്‍' ആനയെ സര്‍ക്കാര്‍ ഏറ്റെടുക്കണം; സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മെസ്സിക്ക് ഒടുവിൽ ശാപ മോചനം; ഐസ്‌ലൻഡിനെ തകർത്തെറിഞ്ഞ് അർജന്റീന

Football
  •  2 hours ago
No Image

യുഎഇയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ 'പൊന്ന്'

uae
  •  2 hours ago
No Image

കോഴിക്കോട് വീണ്ടും നിപ? : രോഗലക്ഷണങ്ങളോടെ ഓരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്ക് അയച്ചു

Kerala
  •  2 hours ago
No Image

ഷുഹൈബ് വധക്കേസ്: വിചാരണ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ

Kerala
  •  2 hours ago
No Image

ബിസിനസ് ദുബൈയിലേക്ക് മാറ്റുകയാണോ? സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 8 നികുതി റെസിഡൻസി നിയമങ്ങൾ

uae
  •  2 hours ago