HOME
DETAILS

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

  
May 02, 2026 | 6:26 AM

supreme court allows election commission to appoint central government employees for counting supervisors in bengal

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയമിച്ച നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമപരമായി തെറ്റല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ജീവനക്കാര്‍ക്ക് ഏതെങ്കിലും പക്ഷപാതമുണ്ടെന്ന് കരുതാനാവില്ലെന്നും, ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി പറഞ്ഞു. 

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കൗണ്ടിങ് ഏജന്റുമാരും, സ്ഥാനാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. കൗണ്ടിങ് സൂപ്പര്‍വൈസറും, കൗണ്ടിങ് ഏജന്റും കേന്ദ്ര ഉദ്യോഗസ്ഥരാണെങ്കില്‍ പോലും ചട്ടപ്രകാരം ഇതില്‍ തെറ്റില്ലെന്നാണ് കോടതി നിരീക്ഷണം. ജഡ്ജിമാരുടെ അവധി ദിനമായിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് പി.എസ് നരസിംഹയുടെ ബെഞ്ച് ഹരജി ഇന്ന് പരിഗണിച്ചത്. തിങ്കളാഴ്ച്ച വോട്ടെണ്ണല്‍ ദിനമായതിനാല്‍ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നു. 

വിചാരണക്കിടെ വോട്ടെണ്ണല്‍ ക്രമീകരണങ്ങളില്‍ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. കൗണ്ടിങ് സൂപ്പര്‍വൈസര്‍ കേന്ദ്ര ഉദ്യോഗസ്ഥനും, കൗണ്ടിങ് ഏജന്റ് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വാദിച്ചു. 

അതേസമയം ബംഗാളില്‍ 15 ബൂത്തുകളില്‍ റീ പോളിങ് നടക്കുകയാണ്. മഗ്രാഹത് വെസ്റ്റ്, ഡയമണ്ട് ഹാര്‍ബര്‍ എന്നീ മണ്ഡലങ്ങളിലാണ് റീ പോളിങ് നടക്കുന്നത്. വോട്ടിങ് ക്രമക്കേട് ആരോപിച്ച് ബിജെപി രംഗത്തെത്തിയതിന് പിന്നാലെയാണ് റീ പോളിങ് പ്രഖ്യാപിച്ചത്. രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.

The Supreme Court refused to consider Trinamool Congress’s plea against the Election Commission’s move to appoint central staff as counting supervisors, dealing a setback to the party.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവിൽ 21കാരൻ സ്വയം വെടിവെച്ചു മരിച്ചു; തോക്ക് റൈഫിൾ ക്ലബ് അംഗത്തിന്റേതെന്ന് പ്രാഥമിക വിവരം, പൊലിസ് അന്വേഷണം ആരംഭിച്ചു

crime
  •  21 days ago
No Image

ഭക്തി സാന്ദ്രം, ശുഭ്ര സാഗരം അറഫാത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ

Saudi-arabia
  •  21 days ago
No Image

കർണാടക കോൺഗ്രസിൽ വൻ രാഷ്ട്രീയ അഴിച്ചുപണി: നേതൃമാറ്റത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയെന്ന് സൂചന; വ്യാഴാഴ്ച സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും

National
  •  21 days ago
No Image

മുക്കത്ത് പെരുന്നാൾ വിപണിയെച്ചൊല്ലി വൻ സംഘർഷം; തെരുവുകച്ചവടക്കാരും വസ്ത്ര വ്യാപാരികളും തെരുവിൽ ഏറ്റുമുട്ടി, പൊലിസ് ഇടപെട്ടു

crime
  •  21 days ago
No Image

അന്ന് മുംബൈയോട് ചെയ്തത് ഇന്ന് ഗുജറാത്തിന് തിരിച്ചുകിട്ടി! സ്വന്തം റെക്കോർഡ് സ്വന്തം മണ്ണിൽ തകരുന്നത് കണ്ട് ടൈറ്റൻസ്

Cricket
  •  21 days ago
No Image

ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എസ്‌.ഐ.ടി പ്രതി ചേർത്ത മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ നൽകി; കോടതി ജൂൺ രണ്ടിന് പരിഗണിക്കും

crime
  •  21 days ago
No Image

മുഹമ്മദ് ഷമിയുടെ നെഞ്ച് തകർത്ത് റെക്കോർഡ് വേട്ട; ഒരൊറ്റ മത്സരത്തിൽ റബാഡ സ്വന്തമാക്കിയത് രണ്ട് ലോക റെക്കോർഡുകൾ!

Cricket
  •  21 days ago
No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  21 days ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  21 days ago
No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  21 days ago