HOME
DETAILS

ചുവപ്പുകോട്ടയിൽ പച്ചക്കൊടി പാറിച്ച് ഫാത്തിമ തഹ്‌ലിയ; ചരിത്രത്തിൽ ആദ്യമായി ലീഗിന് നിയമസഭയിൽ പെൺകരുത്ത്

  
Web Desk
May 04, 2026 | 1:32 PM

fathima tahlia scripts history in perambra as leagues first woman legislator

കോഴിക്കോട്: പതിറ്റാണ്ടുകൾ ചുവപ്പണിഞ്ഞുനിന്ന പേരാമ്പ്രയിൽ അട്ടിമറി വിജയം നേടി യുഡിഎഫ് സ്ഥാനാർഥി അഡ്വ ഫാത്തിമ തഹ്‌ലിയ ചരിത്രം കുറിച്ചു. ഇടതുമുന്നണി കൺവീനറും സിപിഎമ്മിന്റെ കരുത്തനായ നേതാവുമായ ടി.പി. രാമകൃഷ്ണനെ 5,087 വോട്ടുകൾക്കാണ് ഫാത്തിമ പരാജയപ്പെടുത്തിയത്. ഇതോടെ മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ കേരള നിയമസഭയിലെത്തുന്ന ആദ്യ വനിതാ എംഎൽഎ എന്ന റെക്കോർഡും ഫാത്തിമ സ്വന്തമാക്കി.

1977-ന് ശേഷം യുഡിഎഫിന് പിടികൊടുക്കാത്ത മണ്ഡലമായിരുന്നു പേരാമ്പ്ര. 2021-ൽ 22,592 വോട്ടുകൾക്ക് ടി.പി. രാമകൃഷ്ണൻ വിജയിച്ച ഇതേ മണ്ഡലത്തിലാണ് ഇത്തവണ ഫാത്തിമ അട്ടിമറി വിജയം ആഘോഷിക്കുന്നത്. 1970-ൽ കെ.ജി. അടിയോടിയും 1977-ൽ കെ.സി. ജോസഫും ജയിച്ചതൊഴിച്ചാൽ യുഡിഎഫിന് ഇവിടെ ചരിത്രമില്ലായിരുന്നു. കേരള കോൺഗ്രസ് (എം) മുന്നണി വിട്ടതോടെയാണ് 2021 മുതൽ സീറ്റ് ലീഗ് ഏറ്റെടുത്തത്.

തഹ്‌ലിയയെന്ന 'സർപ്രൈസ്' തന്ത്രം

കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനിലെ കൗൺസിലറായിരുന്ന ഫാത്തിമ തഹ്‌ലിയയെ പേരാമ്പ്രയിൽ അങ്കത്തിനിറക്കിയത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിത തീരുമാനമായിരുന്നു. പ്രചാരണത്തിനിടയിൽ 'ഖൗമിലെ കുട്ടി' പരാമർശവും സ്ട്രോങ്ങ് റൂം വിവാദവുമൊക്കെ മണ്ഡലത്തെ വാർത്തകളിൽ നിറച്ചിരുന്നു. എന്നാൽ എല്ലാ വിവാദങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് തഹ്‌ലിയ മിന്നും വിജയം കൈപ്പിടിയിലൊതുക്കി.

ലീഗ് ഇത്തവണ രണ്ട് വനിതകളെയാണ് നിയമസഭയിലേക്ക് മത്സരിപ്പിച്ചത്.

ഫാത്തിമ തഹ്‌ലിയ: പേരാമ്പ്രയിൽ ജയം (5,087 വോട്ട് ഭൂരിപക്ഷം).

ജയന്തി രാജൻ: കൂത്തുപറമ്പിൽ കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെട്ടു. ലീഗിന്റെ ആദ്യ മുസ്‌ലിം ഇതര വനിതാ സ്ഥാനാർഥിയായിരുന്ന ജയന്തിയെ 1,286 വോട്ടുകൾക്കാണ് എൽഡിഎഫിലെ പി.കെ. പ്രവീൺ പരാജയപ്പെടുത്തിയത്.

തഹ്‌ലിയ മന്ത്രിയാകുമോ?

ചരിത്രവിജയം നേടിയ ഫാത്തിമ തഹ്‌ലിയ യുഡിഎഫ് മന്ത്രിസഭയിൽ ഇടംപിടിക്കുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എന്നാൽ ലീഗിന്റെ മുതിർന്ന നേതാക്കളായ പാറക്കൽ അബ്ദുല്ല (കുറ്റ്യാടി), എം.എ. റസാഖ് (കുന്നമംഗലം), സി.കെ. കാസിം (തിരുവമ്പാടി), പി.കെ. ഫിറോസ് (കൊടുവള്ളി), വി.കെ. ഫൈസൽ ബാബു (കോഴിക്കോട് സൗത്ത്) എന്നിവരും ജില്ലയിൽ നിന്ന് ജയിച്ചുകയറിയിട്ടുണ്ട്. സീനിയോറിറ്റി പരിഗണിച്ചാൽ പാറക്കൽ അബ്ദുല്ലയ്‌ക്കോ എം.എ. റസാഖിനോ ആണ് മന്ത്രിസ്ഥാനത്തിന് മുൻഗണനയെന്ന് ലീഗ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

നാഴികക്കല്ലുകൾ

1999: ലീഗിന്റെ ആദ്യ വനിതാ സ്ഥാനാർഥിയായി ഖമറുന്നിസ അൻവർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2021: നൂർബീന റഷീദ് കോഴിക്കോട് സൗത്തിൽ പരാജയപ്പെട്ടു.

2026: ഫാത്തിമ തഹ്‌ലിയയിലൂടെ ലീഗിന് നിയമസഭയിൽ ആദ്യ വനിതാ പ്രാതിനിധ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  5 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  5 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  5 days ago
No Image

നിപയില്‍ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ് 

Kerala
  •  5 days ago
No Image

ഹിജ്‌റ പുതുവത്സര അവധി: അജ്മാനിലും നാളെ സൗജന്യ പാര്‍ക്കിങ് 

uae
  •  5 days ago
No Image

21 മത്സരങ്ങൾ, 92 വർഷത്തെ അജയ്യ കുതിപ്പ്! സമനില വഴങ്ങിയിട്ടും ലോകകപ്പിൽ തലയുയർത്തി കാനറികൾ; ആരുണ്ട് ഇതിന് മുകളിൽ!

Football
  •  5 days ago
No Image

പൂരന്റെ സിംഹാസനം തെറിച്ചു! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിൽ നിന്നൊരു പുതിയ റെക്കോർഡ് വേട്ടക്കാരൻ!

Cricket
  •  5 days ago
No Image

'പ്രിയദര്‍ശിനി നാളെ മുതല്‍'; രാവിലെ 8.30ന് ശേഷം കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

Kerala
  •  5 days ago
No Image

ശബരിമല  സ്വര്‍ണക്കൊള്ള; പരിശോധനയ്ക്കായി എസ്.ഐ.ടി സംഘം സന്നിധാനത്ത്

Kerala
  •  5 days ago
No Image

ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മഴ മുന്നറിയിപ്പില്ല

Kerala
  •  5 days ago