HOME
DETAILS

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻറെ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

  
Web Desk
May 08, 2026 | 12:12 PM

iran launches fresh attack targeting uae three injured in latest escalation

അബുദബി: വീണ്ടും യുഎഇയെ ലക്ഷ്യമിട്ട് ഇറാന്‍. രാജ്യത്തെ ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.

ഇതോടെ ഇറാന്‍ യുഎഇയ്ക്ക് നേരെ തൊടുത്ത ആകെ ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണം 551-ഉം ക്രൂയിസ് മിസൈലുകളുടെ എണ്ണം 29-ഉം ആയി. ആക്രമണം ആരംഭിച്ച ശേഷം രാജ്യത്തിനു നേരെ എത്തിയ 2,263 ഡ്രോണുകളാണ് പ്രതിരോധ സേന തകര്‍ത്തത്.

ഇറാന്റെ ആക്രമണം തടയുന്നതിനിടെ തകര്‍ന്നുവീണ ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങള്‍ പതിച്ച് പരുക്കേറ്റവരുടെ എണ്ണം 230 ആയി. സ്വദേശി പൗരന്മാര്‍ക്ക് പുറമേ ഇന്ത്യന്‍, ഈജിപ്ഷ്യന്‍, ഫിലിപ്പീനോ, ബംഗ്ലാദേശി, ശ്രീലങ്കന്‍, അസര്‍ബൈജാനി, യെമന്‍, ഉഗാണ്ടന്‍, ബഹ്‌റൈനി, ഇറാഖി, നേപ്പാളി, ഫലസ്തീന്‍, തുര്‍ക്കിഷ്, നൈജീരിയന്‍, ഒമാനി, ജോര്‍ദാനി, ഇന്തോനേഷ്യന്‍ പൗരന്മാരും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

സായുധ സേനയുടെ ഭാഗമായ ഒരു മൊറോക്കന്‍ പൗരന്‍ ഉള്‍പ്പെടെ ഇറാന്‍ ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടിരുന്നു. 

യുഎഇ സായുധേ സേന അതീവ ജാഗ്രതയിലാണെന്നും ഏത് ഭീഷണികലെ നേരിടാനും സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും ശകത്മായി നേരിടുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം ഖേഷം ദ്വീപിനും ബന്ദര്‍ അബ്ബാസിനും സമീപം ഹോര്‍മുസ് കടലിടുക്കില്‍ പുതിയ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മേഖലയിലെ സംഘര്‍ഷ സാഹചര്യത്തില്‍ അമേരിക്കയും ഇറാനും പരസ്പരം പഴിചാരുന്ന അവസരത്തിലാണ് സ്‌ഫോടനം. 

iran has launched another attack targeting the uae, leaving three people injured amid rising regional tensions. authorities are monitoring the situation closely as concerns grow over security, stability, and possible further escalation in the gulf region.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം; ദുരൂഹതയില്ലെന്ന് പൊലിസ്

Kerala
  •  4 days ago
No Image

അംഗത്വം പുതുക്കി നല്‍കിയില്ല, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ പുറത്ത്

Kerala
  •  4 days ago
No Image

വായ മറച്ചുപിടിച്ചു സംസാരിച്ചു; ലോകകപ്പ് ചരിത്രത്തിലാദ്യമായി ചുവപ്പുകാർഡ് വാങ്ങി പരാഗ്വേ താരം 

International
  •  4 days ago
No Image

മെസിക്ക് ചുവപ്പ് കാർഡ് നൽകണമായിരുന്നു; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി അൽജീരിയ

International
  •  4 days ago
No Image

'കേരളത്തിന്റെ മണ്ണും വിണ്ണും കടലും അദാനിക്ക് വിൽക്കുന്നു, ബജറ്റ് ജനദ്രോഹം'; യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

Kerala
  •  4 days ago
No Image

കല്ലുകടിയാകാനില്ല, എവിടെയിരുന്നാലും ജോലി ചെയ്യുമെന്ന് ഡോ. റീന ; ഡി.എച്ച്.എസ് കസേരകളി തുടരുന്നു, രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനായില്ല

Kerala
  •  4 days ago
No Image

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി

Kerala
  •  4 days ago
No Image

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  4 days ago
No Image

കൊവിഡ് ഉത്ഭവം: വുഹാന്‍ ലാബിന് ആന്റണി ഫൗചി വൻതുക നൽകിയെന്ന് തുളസി ഗബ്ബാര്‍ഡ്

International
  •  4 days ago
No Image

നിക്ഷേപകരെ ഇതിലേ ഇതിലേ; നിക്ഷേപക സൗഹൃദമാകാൻ കേരളം

Kerala
  •  4 days ago