HOME
DETAILS

നിക്ഷേപകരെ ഇതിലേ ഇതിലേ; നിക്ഷേപക സൗഹൃദമാകാൻ കേരളം

  
എ. മുഹമ്മദ് നൗഫൽ
June 20, 2026 | 6:14 AM

calling all investors kerala steps up to become investor-friendly

തിരുവനന്തപുരം: വ്യാവസായിക വളർച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും പുത്തൻ ഊർജം പകരുന്ന വൻ പ്രഖ്യാപനങ്ങളുമായി സർക്കാരിന്റെ കന്നി ബജറ്റ്. ഉയർന്ന ഭൂവില, ഭൂമി ലഭ്യതയിലെ പരിമിതികൾ, ചുവപ്പുനാടകളുടെ കാലതാമസം തുടങ്ങി നിക്ഷേപകർ നേരിടുന്ന പ്രധാന പ്രതിസന്ധികൾക്ക്  പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള ബൃഹത് പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. 

ആഗോള നിലവാരത്തിലുള്ള നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 'ഇൻവെസ്റ്റ് കേരള' സെല്ലും വൻകിട നിക്ഷേപകർക്കായി 'സ്‌പെഷൽ ഇൻവെസ്റ്റ്‌മെന്റ് സോണുകളും' പ്രഖ്യാപിച്ച് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാകാനുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. 

നിക്ഷേപങ്ങൾ കൊണ്ടുവരാൻ താൽപര്യപ്പെടുന്നവർക്ക് കൃത്യമായ വിവരങ്ങളും പിന്തുണയും നൽകുന്നതിനായി ഡാറ്റാ അധിഷ്ഠിത 'ഇൻവെസ്റ്റ് കേരളം' എന്ന പ്രത്യേക സെല്ലിന് രൂപം നൽകും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസങ്ങൾ സമയബന്ധിതമായി തീർപ്പാക്കുകയാണ് പ്രധാന ചുമതല.

നിക്ഷേപകർക്ക് ആവശ്യമായ ഭൂമി കണ്ടെത്തൽ, നിയമപരവും ഭരണപരവുമായ വിവിധ അനുമതികൾ വേഗത്തിലാക്കൽ, നിക്ഷേപാനന്തര പിന്തുണ ഉറപ്പാക്കൽ എന്നിവയെല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ഏകജാലക സംവിധാനമായിരിക്കും ഇത്. പദ്ധതി നിർവഹണം വേഗത്തിലാക്കാൻ പ്രത്യേക 'പ്രോജക്ട് ഇംപ്ലിമെന്റേഷൻ പ്രോട്ടോക്കോളും' നടപ്പിലാക്കും.
                 
ഉയർന്ന പ്രൊഫഷണലിസം ഉൾക്കൊണ്ടുള്ള 'ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറി കൗൺസിൽ' രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായും വ്യവസായമന്ത്രി ഉപാധ്യക്ഷനായും പ്രവർത്തിക്കുന്ന ഈ കൗൺസിലിൽ വിദഗ്ധർ അംഗങ്ങളായിരിക്കും.

ആഗോളതലത്തിലുള്ള വൻകിട വ്യവസായ ഗ്രൂപ്പുകളെയും കോർപറേറ്റുകളെയും കേരളത്തിലേക്ക് ആകർഷിക്കുന്നതിനായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സമർപ്പിത സാമ്പത്തിക മേഖലകളായി 'സ്‌പെഷൽ ഇൻവെസ്റ്റ്‌മെന്റ് സോണുകൾ' സ്ഥാപിക്കും.

ലളിതമായ അനുമതി നടപടിക്രമങ്ങൾ, ആസൂത്രിതമായ ലേഔട്ടുകൾ, സുഗമമായ പ്രവർത്തന അന്തരീക്ഷം എന്നിവ ഈ സോണുകളുടെ പ്രത്യേകതയായിരിക്കും. വൻകിട നിക്ഷേപങ്ങളിലൂടെ വ്യവസായിക വൈവിധ്യവൽകരണവും ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ ഈ സോണുകൾ വഴി സാധിക്കുമെന്ന് ബജറ്റിൽ വിലയിരുത്തുന്നു.

വൻകിട നിക്ഷേപങ്ങൾക്കൊപ്പം  സാമ്പത്തിക നട്ടെല്ലായ ചെറുകിട - ഇടത്തരം സംരംഭങ്ങൾക്കും ബജറ്റിൽ വലിയ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനായിരത്തോളം പുതിയ എം.എസ്.എം.ഇ സംരംഭങ്ങൾ ആരംഭിക്കാൻ ലക്ഷ്യമിട്ട് 'കേരള എം.എസ്.എം.ഇ ഗ്രോത്ത് സ്‌കീം' നടപ്പിലാക്കും. ഇതിനായി 100 കോടി രൂപ  വകയിരുത്തിയിട്ടുണ്ട്.

ഈ പദ്ധതി പ്രകാരം സംരംഭകർക്ക് ആവശ്യമായ റിവോൾവിങ് ഫണ്ടും സാങ്കേതിക ഉപദേശങ്ങൾക്കായി ടെക്‌നോമെന്റർമാരുടെ സേവനവും ലഭ്യമാക്കും. ഭൂമി ലഭ്യതയിലെ പരിമിതികൾ മറികടക്കാൻ പുതിയ 'ലാൻഡ് മാനേജ്‌മെന്റ് നയം' രൂപീകരിക്കുമെന്നും കാലഹരണപ്പെട്ട ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തുമെന്നുമുള്ള നിർണായക പ്രഖ്യാപനവും ബജറ്റിലുണ്ട്.

 

Kerala is actively transformation-ready and inviting business owners and capitalists to explore the state. By simplifying regulations, improving the ease of doing business, and offering attractive incentives, the government aims to create a welcoming and highly supportive environment for new investments and economic growth.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊവിഡ് ഉത്ഭവം: വുഹാന്‍ ലാബിന് ആന്റണി ഫൗചി വൻതുക നൽകിയെന്ന് തുളസി ഗബ്ബാര്‍ഡ്

International
  •  2 hours ago
No Image

ഹൈഡ്രോഫോയിൽ ജലഗതാഗതം: വിജയമാതൃക കേരളത്തിലേക്ക്

Kerala
  •  3 hours ago
No Image

'ഓപ്പറേഷൻ തൂഫാൻ': വെള്ളിയാഴ്ച പള്ളികളിൽ ബോധവൽക്കരണം നടത്താൻ ഖത്തീബുമാർക്ക് ജിഫ്‌രി തങ്ങളുടെ ആഹ്വാനം

Kerala
  •  3 hours ago
No Image

സഊദി തീരങ്ങളിൽ ആയിരത്തിലധികം പുരാവസ്തുക്കൾ; 1,293 സമുദ്ര പൈതൃക കേന്ദ്രങ്ങൾ കണ്ടെത്തി

Saudi-arabia
  •  3 hours ago
No Image

എബോള ഭീതി ഒഴിയുന്നു; സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ് 

Kerala
  •  3 hours ago
No Image

ലഹരിക്കെതിരെ കൈകോർത്ത് ആഭ്യന്തര വകുപ്പും സമസ്തയും; ജിഫ്‌രി തങ്ങൾക്ക് 'തൂഫാൻ വാരിയർ' ബാഡ്ജ് നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

കിഫ്ബി പൂട്ടിക്കെട്ടാൻ സർക്കാർ? അനുമതി നൽകിയ പദ്ധതികൾക്കും പണം നൽകില്ല; നിർണായക നീക്കം

Kerala
  •  3 hours ago
No Image

സുരക്ഷിതമായ കാല്‍നടയാത്ര പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം നിര്‍മ്മിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

National
  •  4 hours ago
No Image

ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് എം.എൽ.എ ഏറ്റെടുക്കും

Kerala
  •  4 hours ago
No Image

കോഴിക്കോട്ട് വീണ്ടും പനിമരണം; മാവൂരിൽ 54കാരി മരിച്ചു, ഷിഗെല്ലയെന്ന് സംശയം

Kerala
  •  5 hours ago