HOME
DETAILS

സഊദിയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് ബഹ്റൈൻ എയർപോർട്ട് സർവീസസ്

  
May 09, 2026 | 2:58 PM

Bahrain Airport Services announces expansion plans into Saudi Arabia

മനാമ: ബഹ്റൈൻ എയർപോർട്ട് സർവീസസ് സഊദി അറേബ്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ബഹ്റൈനിന് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് പ്രാദേശിക വിമാന സർവീസ് രംഗത്തെ ശക്തമായ സാന്നിധ്യമായി മാറുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം.

സഊദിയിലും ഒമാനിലും വളർച്ചാ സാധ്യതകൾ തേടുന്ന ബഹ്റൈൻ എയർപോർട്ട് സർവീസസിന്റെ പ്രാദേശിക വികസന തന്ത്രത്തിന്റെ ഭാഗമാണ് പുതിയ സംരംഭം.

ഇതിലൂടെ കമ്പനിയുടെ സേവന മേഖല കൂടുതൽ കാര്യക്ഷമമാകും. സഊദി അറേബ്യയിലെ അതിവേഗ വളർച്ചയിലുള്ള വിമാനമേഖലയിൽ വലിയ സാധ്യതകളുണ്ടെന്ന് ബഹ്റൈൻ എയർപോർട്ട് സർവീസസ് ബോർഡ് ചെയർമാൻ നബീൽ ഖാലിദ് കാനൂ വ്യക്തമാക്കി. 

സഊദിയിലെ വിവിധ വിമാനത്താവളങ്ങളിൽ പ്രവർത്തനാവകാശങ്ങൾ നേടുന്നതിനും മേഖലയിലെ പ്രധാന പങ്കാളികളുമായി തന്ത്രപരമായ സഹകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി  ബഹ്റൈൻ എയർപോർട്ട് സർവീസസ് നിലവിൽ ചർച്ചകൾ തുടരുകയാണെന്നും കമ്പനി അറിയിച്ചു.



 

Bahrain Airport Services (BAS) has announced plans to launch operations in Saudi Arabia as part of its regional expansion strategy. The new venture, BAS SAUDI, will operate from the Kingdom’s Eastern Province and provide ground handling services using the company’s expertise gained at Bahrain International Airport. BAS said the move supports its plans to expand across regional markets, including Oman, while strengthening its role as a leading aviation services provider in the Gulf region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  5 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  5 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  5 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  5 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  5 days ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  5 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  5 days ago
No Image

യദു ഫോണിൽ സംസാരിച്ചതിന് തെളിവില്ല, വിവരാവകാശ രേഖ പുറത്ത്; ഗണേഷ് കുമാറിന്റെ വാദം പൊളിച്ച് മുൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ

Kerala
  •  5 days ago
No Image

റെഡ് ഡെവിൾസിന്റെ തകർന്നടിഞ്ഞ സിംഹാസനത്തിന് ഒടുവിൽ പുതിയ അവകാശി; യുണൈറ്റഡിൽ ഇനി കാരിക്ക് യു​ഗം; In-Depth Story

Football
  •  5 days ago
No Image

ബലിപെരുന്നാൾ; അബുദബിയിൽ സൗജന്യ പാർക്കിംഗും ടോൾ ഇളവുകളും പ്രഖ്യാപിച്ചു

uae
  •  5 days ago