HOME
DETAILS

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

  
May 09, 2026 | 4:04 PM

moph qatar healthcare infection surveillance program 2026

ദോഹ: ഖത്തറിന്റെ സമുദ്ര പരിസ്ഥിതി നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ നിരീക്ഷണ കപ്പൽ പുറത്തിറക്കി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. 
സമുദ്ര സംരക്ഷണം, ശാസ്ത്രീയ ഗവേഷണം, ഫീൽഡ് പ്രവർത്തനങ്ങൾ എന്നിവ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഉൾക്കടലിൽ ഒരുപോലെ നിരീക്ഷണം നടത്താനും അടിയന്തര ഘട്ടത്തിൽ ദ്രുത​ഗതിയിൽ പ്രതികരിക്കാനും ഈ കപ്പലിന് സാധിക്കും. പ്രാഥമിക പരിശോധനകൾക്കായി കപ്പലിൽ ലബോറട്ടറിയും സജ്ജമാക്കിയിട്ടുണ്ട്. ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും, സാമ്പിളുകൾ ശേഖരിക്കാനും, ഡൈവിങ് സിലിണ്ടറുകൾ സൂക്ഷിക്കാനുമുള്ള ഇടം  ഒരുക്കിയിട്ടുണ്ട്. 45 അടി നീളമുള്ള ഈ കപ്പലിൽ 12 പേർക്ക് സു​ഗമായി യാത്ര ചെയ്യാൻ സാധിക്കും.

നാല് എൻജിനുകളുടെ കരുത്തിൽ അതിവേഗം ദീർഘദൂര യാത്രകൾ എളുപ്പത്തിലാവും. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ വലിയ ബോട്ടുകളെ അപേക്ഷിച്ച് പ്രവർത്തനച്ചെലവ് കുറവാണെന്നതാണ്. ജി.പി.എസ്, റഡാർ എന്നിവയ്ക്ക് പുറമെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് നെറ്റ്‌വർക്ക് വഴി വിദൂര പ്രദേശങ്ങളിൽ നിന്നും തത്സമയ വിനിമയം സാധ്യമാകും. റെഡ് ടൈഡ്, മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്ന അവസ്ഥ തുടങ്ങിയ പാരിസ്ഥിതിക പ്രതിഭാസങ്ങൾ നിരീക്ഷിക്കുന്നതിനും സമുദ്ര സാമ്പിളുകൾ ശേഖരിക്കുന്നതിനും ഈ കപ്പൽ വഴി ഇനി എളുപ്പത്തിൽ സാധിക്കുമെന്ന് മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയരക്ടർ മുഹമ്മദ് അൽ ഖഞ്ചി പറഞ്ഞു. ഖത്തർ നാഷനൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൃത്യമായ പാരിസ്ഥിതിക ഡാറ്റ ലഭ്യമാക്കാനാണ് മന്ത്രാലയം ഈ കപ്പലിലൂടെ  ലക്ഷ്യമിടുന്നത്.

Qatar's Ministry of Environment and Climate Change (MECC) has launched a state-of-the-art vessel to enhance marine environmental surveillance and scientific research. The 45-foot vessel is equipped with an onboard laboratory, Starlink satellite connectivity, and four engines for rapid emergency response and long-distance monitoring. This initiative aims to provide accurate environmental data, such as monitoring red tides and fish die-offs, in alignment with Qatar National Vision 2030.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  12 days ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  12 days ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  12 days ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  12 days ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  12 days ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  12 days ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  12 days ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  12 days ago
No Image

കളി തോറ്റു, ഒപ്പം നാണക്കേടിന്റേ റെക്കോർഡും! കടുവകളുടെ മുന്നിൽ അലറിവിളിച്ച ഓസീസിനെ കരയിപ്പിച്ച് ബംഗ്ലാദേശ്

Football
  •  12 days ago
No Image

പുതിയ ഡിജിറ്റൽ സാമ്പത്തിക സംരംഭങ്ങൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ; ലക്ഷ്യമിടുന്നത് മൂന്ന് ലക്ഷത്തോളം കമ്പനികളുടെ എഐ ശാക്തീകരണവും സ്മാർട്ട് സുരക്ഷയും

uae
  •  12 days ago