HOME
DETAILS

രാജ്യത്ത് വിവാദ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ

  
May 10, 2026 | 1:23 AM

Controversial labor laws come into effect in the country

ന്യൂഡൽഹി: തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന ആശങ്കകൾക്കിടെ, രാജ്യത്തെ നാല് പുതിയ തൊഴിൽ ചട്ടങ്ങൾ (ലേബർ കോഡ്) കേന്ദ്ര സർക്കാർ പൂർണമായി പ്രാബല്യത്തിൽ വരുത്തി. 29 തൊഴിൽ നിയമങ്ങൾ പരിഷ്‌കരിച്ചുള്ള പുതിയ ലേബർ കോഡ് സംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം ഇറക്കി. 

നിലവിലുണ്ടായിരുന്ന സങ്കീർണമായ 29 തൊഴിൽ നിയമങ്ങളെ ലഘൂകരിച്ചാണ് നാല് ചട്ടങ്ങളായി കേന്ദ്രം ക്രോഡീകരിച്ചത്. കഴിഞ്ഞ നവംബർ 21ന് ചട്ടങ്ങൾ നിയമമായി മാറിയിരുന്നെങ്കിലും അവ നടപ്പാക്കുന്നതിനുള്ള മാർഗരേഖകൾ പ്രസിദ്ധീകരിക്കാത്തതിനാൽ പൂർണമായ നടത്തിപ്പ് തടസപ്പെട്ടിരിക്കുകയായിരുന്നു. ഇന്നലെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതോടെ ഈ പ്രക്രിയ പൂർത്തിയായി. 

തൊഴിൽ എന്നത് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായതിനാൽ കേന്ദ്രത്തിനു പുറമെ സംസ്ഥാന സർക്കാരുകളും സ്വന്തം നിലയിൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യേണ്ടതുണ്ട്. കുറഞ്ഞ വേതനവും ബോണസും ഉറപ്പാക്കുന്ന വേതന നിയമം (2019), തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിടുന്ന വ്യവസായ ബന്ധ ചട്ടം (2020), ആനുകൂല്യങ്ങൾ സംബന്ധിച്ച സാമൂഹിക സുരക്ഷാ ചട്ടം (2020), തൊഴിലിടത്തെ സുരക്ഷയും ആരോഗ്യ സാഹചര്യങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ജോലിസാഹചര്യ ചട്ടം (2020) എന്നിവയെ പുനഃസംഘടിപ്പിച്ചാണ്, രാജ്യത്തെ തൊഴിലാളിസംഘടനകളുടെ എതിർപ്പിനിടയാക്കിയ പുതുസംവിധാനം നിലവിൽ വന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  8 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  8 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  8 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  8 days ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  8 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  8 days ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  8 days ago
No Image

ആദ്യ ഹജ്ജ് സംഘം  ഇന്ന് തിരിച്ചെത്തും; ആദ്യം എത്തുന്നത് സ്വകാര്യ ഹജ്ജ് സംഘം

International
  •  8 days ago
No Image

കേന്ദ്ര ഉത്തരവിൽ വലഞ്ഞ് കെ.എസ്.ആർ.ടി.സി; നിരത്തിലുള്ളത് കാലാവധി കഴിഞ്ഞ 2,000 ബസുകൾ

Kerala
  •  8 days ago