HOME
DETAILS

തുടക്കം ജനപ്രിയം; സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരി തടയാനും പട്രോൾ സംഘം...ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്  

  
Web Desk
May 10, 2026 | 8:17 AM

vijay signs first files as tamil nadu chief minister announces free electricity and anti drug measures

ചെന്നൈ: മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്. ജനപ്രിയ തീരുമാനങ്ങളിലാണ് വിജയം ഒപ്പിട്ടിരിക്കുന്നത്. 

200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരിക്കെതിരായ നടപടികൾക്കായി പ്രത്യേക പട്രോൾ സംഘം എന്നിവയാണ് മുഖ്യമന്ത്രിയുടെ ആദ്യ തീരുമാനങ്ങൾ. 500 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗം വരുന്ന ഉപഭോക്താക്കൾക്കാണ് 200 യൂണിറ്റ് സൗജന്യമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സത്യപ്രതിജ്ഞക്ക് പിന്നാലെയാണ് വിജയ് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ചുമതലയേറ്റത്. പൊതുഭരണം, ആഭ്യന്തരം, പൊലിസ് വകുപ്പുകൾ വിജയ് തന്നെയാണ് കൈകാര്യം ചെയ്യുക. തമിഴ്നാട്ടിൽ ഭരണം  സുതാര്യമായിരിക്കുമെന്ന് വിജയ് ഉറപ്പു നൽകി. വൈകാരികമായ പ്രസംഗമാണ് ചുമതലയേറ്റ ശേഷം വിജയ് നടത്തിയത്. 

ഒരു സഹസംവിധായകന്റെ മകനായ, സിനിമയിൽ വിജയിക്കാൻ ഏറെ പ്രയാസങ്ങൾ നേരിട്ടയാളാണ് ഞാൻ.  ദാരിദ്ര്യവും വിശപ്പും എന്താണെന്ന് എനിക്ക് വളരെ നന്നായി അറിയാം. ഞാൻ ഒരു രാജപരമ്പരയിൽ ജനിച്ചവനല്ല. ഞാൻ നിങ്ങളുടെ കുടുംബത്തിൽ നിന്നുള്ള ഒരാളാണ്'
 ഏറെ നന്ദിയോടെയാണ് ഞാൻ ഇവിടെ വന്നു നിൽക്കുന്നത്. ഞാൻ നിങ്ങളുടെ തമ്പി (ഇളയ സഹോദരൻ)യാണ്- വിജയ് പറഞ്ഞു.  

ലഹരിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം ആദ്യദിനം തന്നെ ഉറപ്പു നൽകിയിരുന്നു.

'ഇന്ന് മുതൽ തന്നെ ലഹരിമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിനായി ഞാൻ ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങും. നമ്മുടെ യുവാക്കളെ അതിൽ നിന്ന് രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഞാൻ ക്രമസമാധാനം ഉറപ്പുവരുത്തുകയും എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പുനൽകുകയും ചെയ്യും. എന്നെ അപമാനിച്ചവരായാലും,  സുഹൃത്തുക്കളോ ശത്രുക്കളോ ആരുകട്ടെ, ഈ എട്ടു കോടി ജനങ്ങളും എന്റെ ആളുകളാണ്. സ്ത്രീകൾക്കായി കർശനമായ സുരക്ഷ ഞാൻ ഉറപ്പാക്കും.'- അദ്ദേഹം കൂട്ടിച്ചേർത്തു. 

 

'ഞാൻ തെറ്റ് ചെയ്യില്ല, എന്റെ കൂടെയുള്ളവരെ തെറ്റ് ചെയ്യാൻ അനവദിക്കുകയുമില്ല. ആർക്കെങ്കിലും തെറ്റായ ചിന്തകൾ ഉണ്ടെങ്കിൽ അത് ഉടൻ തന്നെ മായ്ച്ചു കളഞ്ഞേക്കൂ- തന്റെ സഹപ്രവർത്തകരുടെ ഭാഗത്തു നിന്നും നീതികേട് ഉണ്ടാവില്ലെന്ന് ഉറപ്പു നൽകി മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ചില്ലിക്കാശ് എനിക്ക് വേണ്ടെന്നും അഴിമതി ഉണ്ടാവില്ലെന്നതിലേക്ക് വിരൽ ചൂണ്ടി അദ്ദേഹം പറഞ്ഞു. 

tamil nadu chief minister vijay signed his first official files announcing 200 units of free electricity, a special women safety force and anti drug patrol teams. vijay also promised transparent and corruption free governance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  10 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  10 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  10 days ago
No Image

നിപയില്‍ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ് 

Kerala
  •  10 days ago
No Image

ഹിജ്‌റ പുതുവത്സര അവധി: അജ്മാനിലും നാളെ സൗജന്യ പാര്‍ക്കിങ് 

uae
  •  10 days ago
No Image

21 മത്സരങ്ങൾ, 92 വർഷത്തെ അജയ്യ കുതിപ്പ്! സമനില വഴങ്ങിയിട്ടും ലോകകപ്പിൽ തലയുയർത്തി കാനറികൾ; ആരുണ്ട് ഇതിന് മുകളിൽ!

Football
  •  10 days ago
No Image

പൂരന്റെ സിംഹാസനം തെറിച്ചു! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിൽ നിന്നൊരു പുതിയ റെക്കോർഡ് വേട്ടക്കാരൻ!

Cricket
  •  10 days ago
No Image

'പ്രിയദര്‍ശിനി നാളെ മുതല്‍'; രാവിലെ 8.30ന് ശേഷം കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

Kerala
  •  10 days ago
No Image

ശബരിമല  സ്വര്‍ണക്കൊള്ള; പരിശോധനയ്ക്കായി എസ്.ഐ.ടി സംഘം സന്നിധാനത്ത്

Kerala
  •  10 days ago
No Image

ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മഴ മുന്നറിയിപ്പില്ല

Kerala
  •  10 days ago