HOME
DETAILS

തമിഴ്‌നാട്ടില്‍ വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത ഒന്‍പത് മന്ത്രിമാര്‍ ഇവരെല്ലാം...

  
Web Desk
May 10, 2026 | 5:58 AM

tamil-nadu-cabinet-vijay-swearing-in-ceremony-ministers-list

ചെന്നൈ: തമിഴ്മണ്ണില്‍ പുതുചരിത്രമെഴുതി നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ സി. ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിരിക്കുകയാണ്. ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു വിജയ് യുടെ സത്യപ്രതിജ്ഞ. രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയ പ്രമുഖരുടേയും വന്‍ താരനിരയുടേയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 

വിജയ്‌ക്കൊപ്പം ഒന്‍പത് മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ പ്രമുഖരില്‍ മുന്‍ മുഖ്യമന്ത്രിമാരായ എം.ജി.ആറിനോടും ജയലളിതയോടും അടുത്ത് പ്രവര്‍ത്തിച്ച മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവ് കെ.എ സെങ്കോട്ടയ്യനും ഉള്‍പ്പെടുന്നു. വിജയ്‌യുടെ വിശ്വസ്ത തന്ത്രജ്ഞരില്‍ ഒരാളും പാര്‍ട്ടിയുടെ ആന്തരികവൃത്തത്തിന്റെ ഭാഗവുമായ ആധവ് അര്‍ജുനനാണ് മറ്റൊരു മന്ത്രിസഭാംഗം.
 
ചെന്നൈയിലെ വില്ലിവാക്കം നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച അര്‍ജുന്‍, ടി.വി.കെയുടെ സംഘടനാ ആസൂത്രണത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചയാളാണ്. ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ മരുമകന്‍ കൂടിയാണ് അര്‍ജുന. 

മധുരയിലെ തിരുപ്പറന്‍കുണ്ഡ്രത്ത് നിന്ന് വിജയിച്ച നിര്‍മ്മല്‍ കുമാറാണ് മറ്റൊരംഗം. മുന്‍ ബി.ജെ.പി പ്രവര്‍ത്തനായിരുന്ന നിര്‍മല്‍ പിന്നീട് ടി.വി.കെയില്‍ ചേര്‍ന്ന് തെക്കന്‍ തമിഴ്‌നാട്ടിലെ ഒരു പ്രധാനമുഖമായി മാറുകയായിരുന്നു. 

ടി.വി.കെ ജനറല്‍ സെക്രട്ടറി ആനന്ദും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈയിലെ ടി നഗര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് ആനന്ദ് വിജയിച്ചത്. ബൂത്ത് തലത്തില്‍ പാര്‍ട്ടി ഘടന വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

സിനിമാ സീരിയല്‍ നടന്‍ രാജ്‌മോഹനും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. കാരക്കുടിയില്‍ നിന്ന് വിജയിച്ച ദന്തഡോക്ടര്‍ ഡോ. ടി.കെ. പ്രഭുവും ഐ.ആര്‍.എസ്. കരിയര്‍ ഉപേക്ഷിച്ച് ടി.വി.കെയില്‍ ചേര്‍ന്ന ഡോക്ടറായ അരുണ്‍ രാജ് എന്നിവരും വിജയ് മന്ത്രിസഭയില്‍ അംഗങ്ങളാവും. തിരുച്ചെങ്കോഡില്‍ നിന്നാണ് അരുണ്‍ രാജ് വിജയിച്ചത്. 

ചെന്നൈയിലെ മൈലാപ്പൂര്‍ എം.എല്‍.എ പി. വെങ്കടരമണന്‍ സര്‍ക്കാരിലെ ഒരു പ്രധാന ബ്രാഹ്മണ മുഖമായി കണക്കാക്കപ്പെടുന്നു. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖം വിരുദുനഗര്‍ ജില്ലയില്‍ നിന്ന് വിജയിച്ച എസ്. കീര്‍ത്തനയാണ്.

മെയ് 13 ന് മുമ്പ് വിജയിയുടെ പുതിയ സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. കേവല ഭൂരിപക്ഷവും കടന്ന് 120 അംഗങ്ങളുടെ പിന്തുണ തമിഴക വെട്രി കഴകം (ടി.വി.കെ) നേടിയതോടെ, ഗത്യന്തരമില്ലാതെയെന്നോണമാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ വിജയിയെ മന്ത്രിസഭാ രൂപവത്കരണത്തിന് ക്ഷണിച്ചത്. 59 വര്‍ഷത്തിനുശേഷമാണ് തമിഴ്‌നാട്ടില്‍ ദ്രാവിഡ കക്ഷികളുടെ നേതൃത്വത്തിലല്ലാത്ത ഒരു സര്‍ക്കാര്‍ അധികാരമേറുന്നത്.

തമിഴ്‌നാട്ടില്‍ വര്‍ഷങ്ങള്‍ക്കുശേഷം കോണ്‍ഗ്രസ് ഭരണത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ സര്‍ക്കാരിനുണ്ട്. ടിവികെ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. മേലൂര്‍ എംഎല്‍എ പി. വിശ്വനാഥന്‍, രാജേഷ് കുമാര്‍ എന്നിവര്‍ മന്ത്രിമാരാകുമെന്നാണ് സൂചന.

 

Marking a new era in Tamil Nadu politics, Tamilaga Vettri Kazhagam (TVK) chief Vijay has officially assumed office. Along with him, a carefully selected group of nine ministers took their oaths of office. The new cabinet reflects a blend of youth and experience, aimed at fulfilling the party's promises of administrative reform and social welfare.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരിയില്‍ യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരനെതിരേ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  8 days ago
No Image

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജനെതിരായ കേസ് പ്രത്യേക സംഘം അന്വേഷിക്കും

Kerala
  •  8 days ago
No Image

ഏറ്റവും കൂടുതല്‍ ഷിഗല്ല കോഴിക്കോട് ജില്ലയില്‍; സംസ്ഥാനത്ത് 155 കേസുകള്‍

Kerala
  •  8 days ago
No Image

ടെലഗ്രാം നിരോധനം: 'കള്ളനെ പിടിക്കാതെ ഇരയുടെ വാതില്‍ പൂട്ടുന്നു'; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  8 days ago
No Image

പകര്‍ച്ചവ്യാധി ഭീഷണി: സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ 

Kerala
  •  8 days ago
No Image

'ഒപ്പുവെച്ച ശേഷം കരാര്‍ ലംഘിച്ചത് 84 തവണ, തുടര്‍ന്നാല്‍...' ലെബനാന് നേരെ ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതില്‍ മുന്നറിയിപ്പുമായി ഇറാന്‍

International
  •  8 days ago
No Image

വിജയ്ക്കും ഉദയനിധിക്കും, എതിരായ ഹരജികള്‍ തള്ളി മദ്രാസ് ഹൈക്കോടതി; തള്ളിയത് ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍

National
  •  8 days ago
No Image

വിവാഹച്ചെലവിന് പണം കണ്ടെത്താന്‍ 3 കോടിയുടെ സ്വര്‍ണക്കവര്‍ച്ച; തനിഷ്‌ക് ജ്വല്ലറി ജീവനക്കാരനും കാമുകിയും അറസ്റ്റില്‍

National
  •  8 days ago
No Image

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളും വിവരാവകാശ രേഖയിലെ 'പൂജ്യം' താമസച്ചെലവും: ഒരു വിശകലനം

Kerala
  •  8 days ago
No Image

വാക്കുതര്‍ക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

National
  •  8 days ago