HOME
DETAILS

മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി പ്രതിസന്ധിയിൽ; നേതാക്കളെ പിടിച്ചുനിർത്താൻ നേതൃത്വങ്ങൾ നെട്ടോട്ടത്തിൽ

  
May 11, 2026 | 1:44 AM

minister sanjeev aroras arrest aap in crisis in punjab

ചണ്ഡീഗഡ്: ക്യാബിനറ്റ് മന്ത്രി സഞ്ജീവ് അറോറയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതോടെ പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. അഴിമതി കേസുകളിൽ കുടുങ്ങുന്ന പ്രമുഖ നേതാക്കൾ പാർട്ടി വിടുമോ എന്ന ആശങ്കയിലാണ് എഎപി ദേശീയ-സംസ്ഥാന നേതൃത്വങ്ങൾ.

വ്യാജ ബില്ലുകൾ നിർമ്മിച്ച് പണം തട്ടിയെന്ന ആരോപണത്തിലാണ് മന്ത്രി സഞ്ജീവ് അറോറയെ ഇഡി കസ്റ്റഡിയിലെടുത്തത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ കമ്പനികൾ വഴി മൊബൈൽ ഫോണുകളുടെ വ്യാജ ബില്ലുകൾ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തി എന്നതാണ് കേസ്. രാഘവ് ചഡ്ഡ ഉൾപ്പെടെയുള്ള ആറ് മുതിർന്ന നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് അറോറയുടെ അറസ്റ്റ്.

പാർട്ടിയെ തകർക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. പാർട്ടിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുകയാണെന്നും, പഞ്ചാബിൽ ബിജെപി 'ഓപ്പറേഷൻ താമര' നടപ്പിലാക്കുകയാണെന്നും എഎപി നേതൃത്വം വിമർശിച്ചു. അറോറ ബിജെപിയിലേക്ക് മാറുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും, പാർട്ടിക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അറസ്റ്റ് നടന്നതെന്നത് ശ്രദ്ധേയമാണ്.

"അഴിമതി കേസുകൾ കാട്ടി ഭയപ്പെടുത്തി നേതാക്കളെ കൂറുമാറ്റാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും" എഎപി നേതൃത്വം വ്യക്തമാക്കി.

മുൻ എംപി അശോക് മിത്തലിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ് നടന്നതിന് പിന്നാലെ അദ്ദേഹം ബിജെപിയിൽ ചേർന്നത് എഎപിക്ക് വലിയ തിരിച്ചടിയായിരുന്നു. സമാനമായ രീതിയിൽ കൂടുതൽ മന്ത്രിമാരിലേക്കും എംഎൽഎമാരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി നീക്കം നടത്തുന്നതോടെ, ജനപ്രതിനിധികളെ ഒപ്പം നിർത്താനുള്ള തീവ്രശ്രമത്തിലാണ് പാർട്ടി ഹൈക്കമാൻഡ്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, അഴിമതി ആരോപണങ്ങളും നേതാക്കളുടെ അപ്രതീക്ഷിത കൂറുമാറ്റവും പഞ്ചാബിൽ ഭരണവിരുദ്ധ വികാരം ശക്തമാക്കുമോ എന്ന ഭീതിയിലാണ് ആം ആദ്മി പാർട്ടി. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി വൻ പ്രതിഷേധ പരിപാടികൾക്കാണ് പാർട്ടി ആഹ്വാനം ചെയ്തിരിക്കുന്നത്.

 

The arrest of Minister Sanjeev Arora has plunged the Aam Aadmi Party (AAP) into a significant political crisis in Punjab.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ

National
  •  3 days ago
No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  3 days ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  3 days ago
No Image

കര്‍ണാടകയില്‍ ലോറിയും ഫോഴ്‌സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

National
  •  3 days ago
No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  3 days ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  3 days ago
No Image

വാഗമണില്‍ ഓഫ് റോഡ് ട്രക്കിങ് ജീപ്പ് മറിഞ്ഞു; ആറുപേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

വിവാദച്ചുഴിയിൽ ഫിഫ ലോകകപ്പ്; അർജന്റീനയ്ക്ക് വേണ്ടി ഒത്തുകളിയെന്ന് ഈജിപ്ത്; ട്രംപിനെതിരെ യുവേഫ

Football
  •  3 days ago
No Image

വര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കി

Kerala
  •  3 days ago
No Image

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തില്‍ തര്‍ക്കം; യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; പി.വി അബ്ദുല്‍ വഹാബ് എം.പി ഇറങ്ങിപ്പോയി

Kerala
  •  3 days ago