വര്‍ക്കലയില്‍ 19കാരിയായ നവവധു ജീവനൊടുക്കി
തിരുവനന്തപുരം: വര്‍ക്കലയില്‍ നവവധുവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റാത്തിക്കല്‍ സ്വദേശിനി നാസിയ (19)യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് നാസിയയെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സ്ഥിരീകരിച്ചു.
രണ്ട് മാസം മുന്‍പായിരുന്നു നാസിയയുടെ വിവാഹം. വിവാഹം കഴിഞ്ഞ് 13 ദിവസം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് അന്‍സര്‍ ജോലിക്കായി ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു.
വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമായതിനാല്‍ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും. മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി വര്‍ക്കല പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
A newly married woman was found hanging in the bedroom of her house in Varkala. The deceased has been identified as Nasiya (19), a native of Rattikkal.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."