HOME
DETAILS

പാലക്കാട് സി.പി.എമ്മിൽ ഭാരവാഹികൾ ഉൾപ്പെടെ പാർട്ടി വിട്ടു; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനം

  
May 11, 2026 | 3:33 AM

Several CPM members including office bearers have quit the party in Palakkad raising sharp criticism against the district secretary

പാലക്കാട്: ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മിൽ കൂട്ടരാജി. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 24 പേരാണ് രാജിവച്ചത്.
 

ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവിനെ മാറ്റണമെന്നും വർഗീയ നിലപാടാണ് അദ്ദേഹത്തിൻ്റേതെന്നുമാണ് പാർട്ടി വിട്ടവരുടെ ആരോപണം. തൻ്റെ ഔദാര്യത്തിലാണ് പാർട്ടിയിൽ മറ്റുള്ളവർ നിൽക്കുന്നതെന്ന നിലപാടാണ് സുരേഷ്ബാബുവിനുള്ളതെന്നും ആരോപണമുണ്ട്. കഴിഞ്ഞ ദിവസമാണ് ഏരിയാ കമ്മിറ്റി അംഗം അബ്ദുൽ ഷുക്കൂറിനെ സി.പി.എം ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്.
 
ഒരു വർഷമായി പാർട്ടി ജില്ലാ നേതൃത്വം ഷുക്കൂറിനെ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നതായി രാജിവച്ച അംഗങ്ങൾ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയുമായി ഇടഞ്ഞുനിന്ന ഷൂക്കൂറിനെ നേതൃത്വം ഇടപെട്ട് തിരികെ കൊണ്ടുവരുകയും ഇനി ഷൂക്കൂറിനെതിരേ നടപടി ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചതും രാജിക്ക് കാരണമായി.

 

Several members of the CPI(M) in Palakkad, including key office bearers, have resigned from the party. The mass exit is fueled by intense dissatisfaction with the District Secretary, who has faced sharp criticism for his leadership style and recent decisions. This internal rift has caused a significant stir in the local political landscape.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ നിക്ഷേപം കൂട്ടാൻ മൈക്രോസോഫ്റ്റ്; 4,800 ജീവനക്കാരെ പിരിച്ചുവിടുന്നു

International
  •  6 days ago
No Image

നീരവ് മോദിയെ ഇന്ത്യയിലെത്തിക്കും; കൈമാറ്റത്തിനെതിരായ അവസാന അപ്പീലും യൂറോപ്യൻ കോടതി തള്ളി

National
  •  6 days ago
No Image

കേരള പിഎസ്‌സി അംഗങ്ങൾക്ക് ആഡംബര ജീവിതം; ഖജനാവിന് പ്രതിമാസം ലക്ഷങ്ങളുടെ ബാധ്യത, യുപിഎസ്‌സിയെക്കാൾ വലിയ 'ധൂർത്ത്'

Kerala
  •  6 days ago
No Image

ആരാണ് ബജ്‌രംഗ് ബാഗ്ര? രാമക്ഷേത്ര ട്രസ്റ്റ് തലപ്പത്തേക്ക്‌ വി.എച്ച്.പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി എത്തിയേക്കും

National
  •  6 days ago
No Image

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  6 days ago
No Image

രണ്ട് വർഷത്തിനിടെ കിഡ്നി രോഗം ബാധിച്ചത് 18 സ്ത്രീകൾക്ക്: അടങ്ങിയിരിക്കുന്നത് മാരക അളവിൽ മെർക്കുറി; ചർമം വെളുപ്പിക്കാനുള്ള മൂന്ന് ക്രീമുകൾക്ക് നിരോധനം

National
  •  6 days ago
No Image

ഇതിഹാസ പേസറുടെ 23 വർഷം പഴക്കമുള്ള ലോക റെക്കോർഡ് തകർത്തു; സിംബാബ്‌വെ മണ്ണിൽ ചരിത്രമെഴുതി ബംഗ്ലാദേശ് പേസർ

Cricket
  •  6 days ago
No Image

'തിരക്കോട് തിരക്ക്, ഒടുവിൽ കുടുങ്ങി': മീൻ കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന; രണ്ട് പേർ പിടിയിൽ

Kerala
  •  6 days ago
No Image

സ്പെയിനിന്റെ നെഞ്ചകം തകർത്ത ആ ഒരേയൊരു താരം! ലോകകപ്പ് ക്വാർട്ടർ ലക്ഷ്യമിട്ട് റൊണാൾഡോയും സ്പാനിഷ് പടയും നേർക്കുനേർ

Football
  •  6 days ago
No Image

യുഎഇയിലെ നിയമനങ്ങളിൽ 23% കുറവ്; കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ വൻ ഇടിവ്, എഐ മേഖലയിൽ മുന്നേറ്റമെന്ന് റിപ്പോർട്ട്

uae
  •  6 days ago