HOME
DETAILS

സ്ത്രീകൾക്ക് സൗജന്യ യാത്ര: വരുക കെ.എസ്.ആർ.ടി.സിയെ തകർക്കാത്ത മോഡലുകൾ 

  
സബീല്‍ ബക്കര്‍
May 11, 2026 | 4:17 AM

free travel for women lets bring models that dont destroy ksrtc

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ജെൻഡർ ടിക്കറ്റിങ് സംവിധാനം ആരംഭിച്ചതോടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. എന്നാൽ പദ്ധതി നടപ്പാക്കുമ്പോൾ കെ.എസ്.ആർ.ടി.സിയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയും വരുമാന ഘടനയും ഒരുപോലെ പരിഗണിക്കേണ്ട സാഹചര്യമുള്ളതിനാൽ, കോർപറേഷനെ അധിക ബാധ്യതയിലേക്ക് തള്ളിക്കളയാത്ത പ്രായോഗിക മാതൃകകളാണ് ഇപ്പോൾ പ്രധാന ചർച്ചയാകുന്നത്.

നിലവിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ, ലിങ്ക് ബസുകൾ, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, പ്രീമിയം സർവിസുകൾ, എ.സി സീറ്റർ കം സ്ലീപ്പർ, എ.സി സ്ലീപ്പർ, എ.സി സീറ്റർ സർവിസുകൾ തുടങ്ങി വിവിധ വിഭാഗങ്ങളാണ് പ്രധാനമായും സർവിസ് നടത്തുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഓർഡിനറി, ലിങ്ക്, ഫാസ്റ്റ് പാസഞ്ചർ വിഭാഗം സർവിസുകളെയാണ്.

അതേസമയം സൂപ്പർ ഫാസ്റ്റ്, പ്രീമിയം, എ.സി സർവിസുകൾ എന്നിവയാണ് കെ.എസ്.ആർ.ടി.സിയുടെ പ്രധാന വരുമാന സ്രോതസുകളിൽ പെടുന്നത്. അതിനാൽ ഓർഡിനറി, ലിങ്ക് ബസ്, ഫാസ്റ്റ് പാസഞ്ചർ സർവിസുകളിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുകയും സൂപ്പർ ഫാസ്റ്റ്, പ്രീമിയം, എ.സി സീറ്റർ, എ.സി സ്ലീപ്പർ തുടങ്ങിയ സർവിസുകൾ നിലവിലെ നിരക്കിൽ തുടരുകയും ചെയ്യുന്ന മാതൃകയാണ് കൂടുതൽ പ്രായോഗികമെന്നാണ് ഗതാഗത മേഖലയിലുള്ളവരുടെ വിലയിരുത്തൽ.

ഇത്തരം സംവിധാനം നടപ്പാക്കിയാൽ സാമ്പത്തികമായി പിന്നാേക്കംനിൽക്കുന്ന സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും ദിവസേന ജോലി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും നേരിട്ട് ഗുണം ലഭിക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം കെ.എസ്.ആർ.ടി.സിയുടെ പ്രധാന വരുമാന മേഖലകളെ വലിയ രീതിയിൽ ബാധിക്കാതിരിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

സംസ്ഥാനത്ത് നിലവിൽ ഏകദേശം 5000ൽ താഴെ കെ.എസ്.ആർ.ടി.സി ബസുകളാണ് വിവിധ വിഭാഗങ്ങളിലായി സർവിസ് നടത്തുന്നത്. ഈ ബസുകൾ 4500ഓളം റൂട്ടുകളിലായാണ് ഓടുന്നത്. ശരാശരി 3.54 ലക്ഷം യാത്രക്കാരാണ് ദിവസേന കെ.എസ്.ആർ.ടി.സി സർവിസുകളെ ആശ്രയിക്കുന്നത്. ഇതിൽ വലിയൊരു വിഭാഗം സ്ത്രീകളാണെന്നാണ് ജെൻഡർ ടിക്കറ്റിങ് വഴി ലഭിക്കുന്ന പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ മാത്രം ആയിരത്തിലധികം ബസുകളാണ് വിവിധ സർവിസുകളിലായി ഓടുന്നത്. കൊല്ലത്ത് 540ഓളം ബസുകളും എറണാകുളത്ത് 500ലധികം ബസുകളും സർവിസ് നടത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്.
 
ഇതിനിടെ ജെൻഡർ ടിക്കറ്റിങ് സംവിധാനം വഴി സ്ത്രീ യാത്രക്കാരുടെ കൃത്യമായ കണക്ക്, കൂടുതൽ തിരക്കുള്ള റൂട്ടുകൾ, യാത്രാ സമയങ്ങൾ, ഏറ്റവും കൂടുതൽ സ്ത്രീകൾ ഉപയോഗിക്കുന്ന സർവിസുകൾ എന്നിവ സംബന്ധിച്ച വിശദമായ വിവരശേഖരണവും കോർപറേഷൻ ആരംഭിച്ചിട്ടുണ്ട്. ഭാവിയിൽ ഏത് റൂട്ടുകളിലാണ് കൂടുതൽ സർവിസുകൾ ആവശ്യമായത്, ഏത് സമയങ്ങളിലാണ് സ്ത്രീ യാത്രക്കാർ കൂടുതലുള്ളത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ഡാറ്റ ലഭിക്കുന്നതോടെ സർവിസ് പ്ലാനിങ്ങിലും മാറ്റം വരാനിടയുണ്ട്. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും മുൻനിർത്തി ചില പ്രത്യേക സർവിസുകൾ പൂർണമായും വനിതാ ജീവനക്കാർ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള “വുമൺ ക്രൂ” സർവിസുകൾ വ്യാപകമാക്കാനും ചർച്ചകളുണ്ട്. 

 

This headline discusses the implementation of free bus travel for women and emphasizes the need for sustainable financial models. While the initiative aims for social empowerment, the focus is on ensuring these schemes are executed in a way that provides government subsidies or alternative revenue streams, rather than placing a heavy financial burden on the already struggling KSRTC (Kerala State Road Transport Corporation).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  8 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  8 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  8 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  8 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  8 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  8 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  8 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  8 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  8 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  8 days ago