HOME
DETAILS

‘വി.ഡി.എസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’ ; പള്ളുരുത്തിയിൽ പുതിയ ഫ്ലക്സ്

  
Web Desk
May 12, 2026 | 5:36 AM

vds rule kerala shafi parambil lead congress new flex in palluruthy

കൊച്ചി: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയത്തിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോര് പുതിയ വഴിത്തിരിവിലേക്ക്. എറണാകുളം പള്ളുരുത്തിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ച് പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡുകളാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.

‘വി.ഡി.എസ് കേരളം ഭരിക്കട്ടെ, ഷാഫി പറമ്പിൽ കോൺഗ്രസ് നയിക്കട്ടെ’ എന്ന വാചകമാണ് ഫ്ലക്സിൽ പ്രധാനമായും ഇടംപിടിച്ചിരിക്കുന്നത്. വി.ഡി. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്നും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പിൽ എത്തണമെന്നുമാണ് ഒരു വിഭാഗം പ്രവർത്തകരുടെ ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ പിന്തുണയ്ക്കുന്നവർ വെവ്വേറെ ഫ്ലക്സുകൾ ഉയർത്തിയിരുന്നു. ഇതിനിടെ സതീശനെയും ഷാഫിയെയും ഒരുമിച്ച് ഉയർത്തിക്കാട്ടിയുള്ള പുതിയ ഫ്ലക്സ് ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വരുത്തുമോ എന്ന ഉറ്റുനോക്കലിലാണ് രാഷ്ട്രീയ നിരീക്ഷകർ.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യമായ ചേരിതിരിവ് പാർട്ടിയുടെ വിജയശോഭ കെടുത്തുമെന്ന് വിലയിരുത്തി ഹൈക്കമാൻഡ് നേരത്തെ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം പ്രകടനങ്ങളും ഫ്ലക്സ് യുദ്ധങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം നിലനിൽക്കെയാണ് പള്ളുരുത്തിയിൽ വീണ്ടും ഫ്ലക്സ് ഉയർന്നത്.

 

Following the UDF's victory in the 2026 Kerala Assembly elections, leadership posters have surfaced in Palluruthy, Kochi, amid a widening rift over the Chief Minister post. The flex boards promote a power-sharing formula: "Let VDS (V.D. Satheesan) rule Kerala and Shafi Parambil lead the Congress."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  a day ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  a day ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  a day ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  a day ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  a day ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  a day ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  a day ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  a day ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  a day ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  a day ago