HOME
DETAILS

അനിയന്ത്രിതമായ രക്തസമ്മർദ്ദത്തിന് പുതിയ മരുന്ന്; ആസ്ട്രസെനെക്കയുടെ 'ബാക്സ്ഫെൻഡി'ക്ക് അംഗീകാരം നൽകുന്ന ആദ്യ രാജ്യമായി യുഎഇ

  
May 12, 2026 | 12:38 PM

uae becomes first country to approve astrazenecas baxxfendi for uncontrolled hypertension

അബുദബി: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ആസ്ട്രസെനെക്കയുടെ മരുന്നായ 'ബാക്സ്ഫെൻഡി'ക്ക് (Baxfendi) അം​ഗീകാരം നൽകി യുഎഇ. സാധാരണ മരുന്നുകൾ നൽകിയിട്ടും രക്തസമ്മർദ്ദം കുറയാത്ത രോഗികൾക്കായി ഈ മരുന്നിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുഎഇ മാറി.

എന്താണ് ഈ മരുന്നിന്റെ പ്രത്യേകത?

രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാകുന്ന 'ആൽഡോസ്റ്റെറോൺ' (Aldosterone) എന്ന ഹോർമോണിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്ന എൻസൈമുകളെ തടഞ്ഞുകൊണ്ടാണ് ഈ മരുന്ന് പ്രവർത്തിക്കുന്നത്. രക്താതിമർദ്ദത്തിന്റെ മൂലകാരണത്തെ തന്നെ ചികിത്സിക്കുന്ന രീതിയാണിതെന്ന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് വ്യക്തമാക്കി. 1 മില്ലിഗ്രാം, 2 മില്ലിഗ്രാം അളവുകളിലാണ് ഈ ചികിത്സ ലഭ്യമാവുക.

BaxHTN, Bax24 എന്നീ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഈ മരുന്ന് വലിയ വിജയം കൈവരിച്ചിരുന്നു. നിലവിലുള്ള ചികിത്സകൾക്കൊപ്പം ഈ മരുന്ന് കൂടി ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

യുഎഇയിലെ മുതിർന്നവരിൽ മൂന്നിൽ ഒരാൾക്ക് രക്തസമ്മർദ്ദം ബാധിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇത്തരം രോഗികൾക്ക് പുതിയ മരുന്ന് വലിയ ആശ്വാസമാകുമെന്ന് ആസ്ട്രാസെനെക്ക ഗൾഫ് പ്രസിഡന്റ് സമേഹ് എൽ ഫാൻഗറി പറഞ്ഞു. നൂതനമായ മെഡിക്കൽ പരിഹാരങ്ങൾ ലോകത്തിന് മുൻപേ പൗരന്മാർക്ക് ലഭ്യമാക്കുക എന്ന യുഎഇയുടെ ആരോഗ്യ നയത്തിന്റെ ഭാഗമായാണ് ഈ വേഗത്തിലുള്ള അംഗീകാരം.

The UAE has become the first country to approve AstraZeneca’s Baxxfendi, a new treatment for uncontrolled hypertension. The approval marks a major step in cardiovascular care, offering patients a new option for managing high blood pressure.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  a day ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  a day ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  a day ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  a day ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  a day ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  a day ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  a day ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  a day ago
No Image

റൊണാൾഡോയും എംബാപ്പെയും ഒറ്റ ഗോളിൽ തീരും; മെസി നാളെ വല കുലുക്കിയാൽ ചരിത്ര നേട്ടം!

Football
  •  a day ago
No Image

ഡൽഹിയിലും ജമ്മുകശ്മീരിലും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത, പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ

National
  •  a day ago