HOME
DETAILS

എസ്.ഐ.ആര്‍ മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; 16 സംസ്ഥാനങ്ങളിലും, മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പദ്ധതി നടപ്പാക്കും 

  
Web Desk
May 14, 2026 | 2:23 PM

election commission is preparing to implement sir

ന്യൂഡല്‍ഹി: രാജ്യത്തെ പതിനാറ് സംസ്ഥാനങ്ങളില്‍ കൂടി തീവ്ര വോട്ടര്‍ പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 16 സംസ്ഥാനങ്ങള്‍ക്ക് പുറമെ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും എസ്.ഐ.ആര്‍ നടപടികള്‍ക്കായുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. 

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ഒഡീഷ, പഞ്ചാബ്, സിക്കിം, ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ്, ഡല്‍ഹി, ഛണ്ഡീഗഡ്, ദാദ്രാ നാഗര്‍ ഹവേലി-ദാമന്‍ ദിയു എന്നിവിടങ്ങളിലാണ് മൂന്നാംഘട്ട എസ്.ഐ.ആര്‍ നടക്കുക. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ലഡാക് എന്നിവിടങ്ങളില്‍ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തും. 

മെയ് 20 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ പരിശീലനവും, തയ്യാറെടുപ്പുകളും ആരംഭിക്കും. വീടുതോറുമുള്ള പരിശോധന മെയ് 30ന് തുടങ്ങും. 

കരട് വോട്ടര്‍ പട്ടിക ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ പ്രസിദ്ധീകരിക്കും. പരാതികളും തിരുത്തലുകളും സ്വീകരിക്കുകയും ചെയ്യും. അന്തിമ പട്ടിക സെപ്റ്റംബര്‍, ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളിലായി പ്രസിദ്ധീകരിക്കാനാണ് തീരുമാനം.  

36.73 കോടി വോട്ടര്‍മാരുടെ വിവരങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുക. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 7 ഗ്രൂപ്പുകളായി തിരിച്ചാണ് സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. 3.94 ലക്ഷം ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയാണ് നടപടികള്‍ക്കായി നിശ്ചയിച്ചിട്ടുള്ളത്. 

ബംഗാളിലും, കേരളത്തിലും, തമിഴ്‌നാട്ടിലും എസ്.ഐ.ആര്‍ നടപടികളില്‍ ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പുകളില്‍ അട്ടിമറി നടത്താന്‍ ബിജെപിയും, തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണ് എസ്.ഐ.ആര്‍ നടപടികളെന്നും ആരോപണമുയരുന്ന സാഹചര്യത്തിലാണ് മൂന്നാം ഘട്ടവും പ്രഖ്യാപിച്ചിട്ടുള്ളത്.

The Election Commission is preparing to implement intensive voter roll revision (SIR) in sixteen more states across the country.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  7 hours ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  8 hours ago
No Image

കരിപ്പൂർ പൊലിസ് സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം: മുൻ എസ്.എച്ച്.ഓയ്ക്ക് സസ്‌പെൻഷൻ

Kerala
  •  8 hours ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  9 hours ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  9 hours ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  9 hours ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  10 hours ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  10 hours ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  11 hours ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  11 hours ago