HOME
DETAILS

മന്ത്രിസഭാ ചര്‍ച്ചകള്‍ സജീവം; കെ.സി. വേണുഗോപാല്‍ കേരളത്തിലേക്ക്

  
May 15, 2026 | 12:07 PM

Cabinet discussions are active KC Venugopal to Kerala

തിരുവനന്തപുരം: കെ.സി. വേണുഗോപാല്‍ കേരളത്തിലേക്ക് തിരിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അദ്ദേഹം പുറപ്പെട്ടു. പുതിയ മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷമാണോ ഡല്‍ഹിയിലേക്ക് മടങ്ങുക എന്ന കാര്യത്തില്‍ തീരുമാനം പിന്നീട് എടുക്കുമെന്ന് കെ.സി. വേണുഗോപാല്‍ അറിയിച്ചു. മന്ത്രിസഭയില്‍ വ്യക്തമായ പ്രാതിനിധ്യം ഉറപ്പാക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ വിലയിരുത്തുന്നത്. പ്രധാന വകുപ്പുകള്‍ ഉള്‍പ്പെടെ ആറു മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെടാനാണ് സാധ്യത.

അതേസമയം വി.ഡി. സതീശന്‍ നയിക്കുന്ന പുതിയ സര്‍ക്കാരില്‍ ആരൊക്കെ മന്ത്രിമാരാകുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. വൈകിട്ട് നാല് മണിക്ക് കന്റോണ്‍മെന്റ് ഹൗസില്‍ യു.ഡി.എഫ് നേതൃയോഗം ചേരും. തിങ്കളാഴ്ച സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നതിനാല്‍ മന്ത്രിസഭയുടെ അന്തിമ പട്ടിക യോഗത്തില്‍ തീരുമാനിക്കാനാണ് മുന്നണി ശ്രമം.

വകുപ്പ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. 63 സീറ്റുകളുടെ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ കോണ്‍ഗ്രസ് ഇക്കുറി 11 മന്ത്രിമാരെ തീരുമാനിക്കുമെന്നാണ് സൂചന.

മലബാര്‍ മേഖലയില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ച മുസ്ലിം ലീഗ് അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെടുമെന്നാണ് വിവരം. കൂടാതെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആര്‍.എസ്.പി യും മന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാനിടയുണ്ട്.

യു.ഡി.എഫ് പിന്തുണയില്‍ വിജയിച്ച വി. കുഞ്ഞികൃഷ്ണന്‍, ടി.കെ. ഗോവിന്ദന്‍, ജി. സുധാകരന്‍ എന്നിവരില്‍ ആരെയെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമോയെന്നതും രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രധാന വിഷയമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതിനാറാം കേരള നിയമസഭയുടെ ആദ്യസമ്മേളനം മെയ് 21ന്, സ്പീക്കര്‍ തെരഞ്ഞെടുപ്പ് മെയ് 22ന്

Kerala
  •  2 hours ago
No Image

'അർഷ്ദീപിനെ വിലക്കണം, വേദനിക്കുന്നിടത്ത് തന്നെ അടിക്കണം'; യുവ പേസറുടെ വംശീയ അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് മുൻ താരം

Cricket
  •  2 hours ago
No Image

എസ്.എസ്.എല്‍.സി വിജയശതമാനത്തില്‍ ഇത്തവണ കുറവ്; എപ്ലസ് കൂടുതല്‍ മലപ്പുറത്ത്

Kerala
  •  2 hours ago
No Image

ഞായറാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രിംകോടതിയുടെ ആഹ്വാനം

Saudi-arabia
  •  3 hours ago
No Image

ക്യൂബയിൽ സിഐഎ മേധാവിയുടെ അപ്രതീക്ഷിത സന്ദർശനം; ശത്രുത വെടിഞ്ഞ് അമേരിക്കയും ക്യൂബയും ചർച്ചയിൽ?

International
  •  3 hours ago
No Image

കമാല്‍ മൗല മസ്ജിദ് സരസ്വതി ക്ഷേത്രമെന്ന്; മുസ് ലിംകള്‍ക്ക് നിസ്‌കരിക്കാനുള്ള ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി, പുതിയ പള്ളിക്ക് മറ്റൊരുസ്ഥലത്ത് ഭൂമി നല്‍കാന്‍ ഉത്തരവ്

National
  •  3 hours ago
No Image

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; യാത്രക്കാര്‍ പെട്ടന്ന് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  3 hours ago
No Image

അർജന്റീനയുടെ പേടിസ്വപ്നം, ജർമ്മനിയുടെ കാവൽമാലാഖ; ലോകകപ്പ് ലക്ഷ്യമിട്ട് 2014 ലോകകപ്പ് ഹീറോയെ തിരിച്ചു വിളിച്ച് ജർമ്മനി

Football
  •  4 hours ago
No Image

തിരുവല്ലയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; 21 പേര്‍ക്ക് പരുക്ക്

Kerala
  •  4 hours ago
No Image

'ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി?';ചെന്നിത്തലയെ വീട്ടിലെത്തി സന്ദര്‍ശിച്ച് സതീശന്‍

Kerala
  •  4 hours ago