പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് 20 പേര്‍
ഒറ്റപ്പാലം: തോക്കുചൂണ്ടി പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എറണാകുളം ആലുവ ഈസ്റ്റ് വെലുംകിടന്‍ വീട്ടില്‍ ബിലാല്‍ (30) എന്ന ബില്ലയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
മലപ്പുറം വണ്ടൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് നടപടി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
സംഭവത്തിലെ മുഖ്യപ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കുറ്റത്തിനാണ് ബിലാലിനെ അറസ്റ്റ് ചെയ്തത്. 2025 ഡിസംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ തിരുമിറ്റക്കോട്ടില്‍ വെച്ച് മുഹമ്മദാലി സഞ്ചരിച്ചിരുന്ന കാര്‍ പിന്തുടര്‍ന്നെത്തിയ സംഘം വാഹനം ആക്രമിച്ച് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കോതക്കുര്‍ശ്ശിയിലേക്ക് കൊണ്ടുപോയി.
70 കോടി രൂപ മോചനദ്രവ്യം ലക്ഷ്യമിട്ടുള്ള ക്വട്ടേഷന്‍ സംഘത്തിന്റെ പ്രവര്‍ത്തനമായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പ്രതികള്‍ മദ്യലഹരിയില്‍ ഉറങ്ങിയ അവസരം മുതലെടുത്താണ് മുഹമ്മദാലി രക്ഷപ്പെട്ടത്. തുടര്‍ന്ന് നാട്ടുകാരും പൊലിസും ചേര്‍ന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെയും മുഖ്യസൂത്രധാരനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വ്യത്യസ്ത ക്വട്ടേഷന്‍ സംഘങ്ങള്‍ ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ബിലാലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
One more person has been arrested in the case of kidnapping an expatriate businessman at gunpoint and demanding ransom. The Crime Branch arrested Bilal (30), also known as Billa, from Velumkidan House, Aluva East, Ernakulam.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."