HOME
DETAILS

അങ്കാറയിലെ നാറ്റോ ഉച്ചകോടി; ബഹ്‌റൈന്‍ ഉള്‍പ്പെടെ നാല് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ക്ഷണം

  
Web Desk
May 15, 2026 | 12:27 PM

bahrain invited to nato summit 2026

 


മനാമ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ ജൂലൈയില്‍ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയിലേക്ക് ബഹ്‌റൈന്‍ ഉള്‍പ്പെടെ നാല് ഗള്‍ഫ് രാജ്യങ്ങളെ ക്ഷണിക്കാനൊരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹ്‌റൈനിനൊപ്പം ഖത്തര്‍, കുവൈത്ത്, യു.എ.ഇ എന്നിവര്‍ക്കും ക്ഷണം ലഭിക്കുമെന്നാണ് വിവരം.

ജൂലൈ 7, 8 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം, ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സുരക്ഷ, ഇറാനുമായി ബന്ധപ്പെട്ട മേഖലാതല ആശങ്കകള്‍ തുടങ്ങിയ വിഷയങ്ങളാകും ചര്‍ച്ചകളില്‍ പ്രധാനമായും ഉയരുക.

നാറ്റോയുടെ 'ഇസ്താംബുള്‍ കോഓപ്പറേഷന്‍ ഇനിഷ്യേറ്റീവ്' പദ്ധതിയുടെ ഭാഗമായാണ് ഈ നാല് രാജ്യങ്ങളും ഇതിനകം സഹകരണം തുടരുന്നത്. അതിന്റെ തുടര്‍ച്ചയായാണ് ഇത്തവണ ഉച്ചകോടിയിലേക്കുള്ള ക്ഷണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മേഖലയില്‍ സംഘര്‍ഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായുള്ള സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനാണ് നാറ്റോ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. വിദേശകാര്യ മന്ത്രിമാര്‍ തലത്തിലുള്ള പ്രതിനിധികളാകും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളത്.

അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ശക്തമാക്കുന്നതിനായി ബ്രിട്ടന്‍ കൂടുതല്‍ സൈനിക സന്നാഹങ്ങള്‍ മേഖലയില്‍ വിന്യസിക്കാനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധവിമാനങ്ങളും നാവിക സേനാ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുമെന്നാണ് വിവരം.

 

Bahrain, along with Qatar, Kuwait and the UAE, has reportedly been invited to the NATO Summit in Ankara. Gulf security, Hormuz Strait tensions and regional developments are expected to dominate the discussions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര തട്ടിപ്പിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; കുംഭമേളയ്ക്ക് മുമ്പും വ്യാപക തട്ടിപ്പ്

crime
  •  2 days ago
No Image

രണ്ട് കാലല്ല, നാല് കാലുകളുള്ള കോഴി; പെരിയയിലെ പ്രകാശന്റെ കോഴിഫാമില്‍ ഒരു അപൂര്‍വ്വ ഇറച്ചിക്കോഴി കൗതുകമാകുന്നു

Kerala
  •  2 days ago
No Image

ബെഞ്ചിൽ നിന്നിറങ്ങി ചരിത്രത്തിലേക്ക്; കോംഗോയ്ക്കെതിരെ രണ്ട് അസിസ്റ്റുകളുമായി ആന്റണി ഗോർഡൻ ലോക റെക്കോർഡിലേക്ക്!

Football
  •  2 days ago
No Image

ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതില്‍ അടച്ചില്ല; പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു, ജീവനക്കാര്‍ക്കെതിരെ കേസ്

Kerala
  •  2 days ago
No Image

2002 ന് ശേഷം ആദ്യം; ബോസ്നിയയെ വീഴ്ത്തി യുഎസ് പ്രീ ക്വാർട്ടറിൽ; പക്ഷേ സൂപ്പർ താരത്തിന് ചുവപ്പ് കാർഡ്!

Football
  •  2 days ago
No Image

ഭൂട്ടാന്‍ കാര്‍ കടത്ത് കേസ്: നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും; കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

ഓമശ്ശേരിയില്‍ റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; അഞ്ച് കുറുനരികള്‍ ഷോക്കേറ്റ് ചത്തു, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  2 days ago
No Image

125-ാം മിനിറ്റിൽ ഗോൾ; ടൈലെമാൻസിന്റെ ഒറ്റ ​ഗോളിൽ പിറന്നത് ലോക റെക്കോർഡ്

Football
  •  2 days ago
No Image

വിചാരണ കൂടാതെ ആറുവര്‍ഷം ജയിലില്‍; ഒറ്റപ്പെട്ടു വെന്ന തോന്നലെന്ന് ഉമര്‍ ഖാലിദ്

Kerala
  •  2 days ago
No Image

ബഹളമയം; ഇടക്ക്‌ മമ്പുറം തങ്ങളും കോന്തുനായരും കടന്നുവന്നു

Kerala
  •  2 days ago