HOME
DETAILS

വാട്‌സ്ആപ്പ് യൂസർനെയിം ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; മെറ്റയോട് വിശദീകരണം തേടി കേന്ദ്ര സർക്കാർ

  
July 01, 2026 | 4:56 PM

govt halts whatsapp username feature rollout in india seeks metas response

ന്യൂഡൽഹി: ഉപയോക്താക്കൾക്ക് ഫോൺ നമ്പർ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന വാട്‌സ്ആപ്പിന്റെ പുതിയ 'യൂസർനെയിം' ഫീച്ചറിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐ.ടി മന്ത്രാലയം മെറ്റയ്ക്ക് കത്തയച്ചു. വിഷയത്തിൽ വിശദമായ കൂടിയാലോചനകൾ പൂർത്തിയാകുന്നത് വരെ ഫീച്ചർ ഇന്ത്യയിൽ നടപ്പാക്കരുതെന്നാണ് നിർദ്ദേശം.

ഫീച്ചറിന്റെ പ്രവർത്തനരീതിയും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച് മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്ര സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ പരസ്യമാകാതെ സൂക്ഷിക്കുന്നതിലൂടെ സ്വകാര്യത ഉറപ്പാക്കാനും, അനാവശ്യ സന്ദേശങ്ങൾ നിയന്ത്രിക്കാനും പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് മെറ്റയുടെ വാദം. ഈ സംവിധാനത്തിൽ ഫോൺ നമ്പറിന് പകരം ഒരു പ്രത്യേക യൂസർനെയിം (ഉദാഹരണത്തിന്: @username) ഉപയോഗിച്ച് മാത്രമേ മറ്റുള്ളവർക്ക് പരസ്പരം ബന്ധപ്പെടാൻ സാധിക്കൂ.

ഫോൺ നമ്പർ ഇല്ലാതെ യൂസർനെയിം മാത്രം ഉപയോഗിച്ച് അക്കൗണ്ടുകൾ നിർമ്മിക്കാൻ സാധിക്കുന്നത് സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിപ്പിക്കുമെന്നും, വ്യാജ അക്കൗണ്ടുകളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

ദേശീയ സുരക്ഷയെയും ഉപയോക്താക്കളുടെ സുരക്ഷിതത്വത്തെയും ബാധിക്കുന്ന വിഷയമായതിനാൽ, കൃത്യമായ ചർച്ചകൾക്ക് ശേഷം മാത്രമേ ഫീച്ചർ അവതരിപ്പിക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് കേന്ദ്രം. മെറ്റ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഫീച്ചറിന്റെ ഇന്ത്യയിലെ ഭാവി നിശ്ചയിക്കുക.

 

the indian government has directed meta to temporarily halt the rollout of its new whatsapp username feature in the country. the ministry of electronics and it (meity) has issued a notice to the company, demanding a detailed explanation within three days due to rising concerns over cyber fraud, phishing, and impersonation risks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതിർന്നവരുടെ സീറ്റിൽ ഇരുന്നാൽ 100 രൂപ പിഴ: കർശന നടപടിയുമായി കെഎസ്ആർടിസി

Kerala
  •  3 hours ago
No Image

30 ദിവസം തുടർച്ചയായി ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം തെറിക്കും; നിർണായക നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ; ബില്ലിന് ജെ.പി.സി അംഗീകാരം നൽകിയേക്കും

National
  •  3 hours ago
No Image

യുഎഇയിലെ ബിഎൽഎസ് സെന്ററുകൾ അടച്ചു; ജൂലൈ 2 മുതൽ പാസ്‌പോർട്ട് സേവനങ്ങൾ എംബസിയിലും കോൺസുലേറ്റിലും നേരിട്ട്

uae
  •  4 hours ago
No Image

ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി അശ്വിൻ! യൂറോപ്യൻ ടി20 പ്രീമിയർ ലീഗിൽ ‘ഡബ്ലിൻ ഗാർഡിയൻസിനെ’ ഇന്ത്യൻ സ്പിൻ മാന്ത്രികൻ നയിക്കും

Cricket
  •  4 hours ago
No Image

ദുബൈ സമ്മർ സർപ്രൈസസിന് നാളെ തുടക്കം; പ്രമുഖ മാളുകളിൽ 90% വരെ വമ്പിച്ച കിഴിവുകളോടെ 12 മണിക്കൂർ മെഗാ സെയിൽ

uae
  •  4 hours ago
No Image

ഒന്നല്ല, രണ്ടെണ്ണം! ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിനെ കാത്തിരിക്കുന്നത് അപൂർവ്വ റെക്കോർഡുകൾ; വേണ്ടത് ഇത്രമാത്രം

Cricket
  •  4 hours ago
No Image

രണ്ട് ടോൾ ഗേറ്റിൽ നിന്ന് 15 ബില്യൺ ദിർഹത്തിന്റെ വമ്പൻ കമ്പനിയിലേക്ക്; ദുബൈ 'സാലിക്കിന്റെ' വിസ്മയ വളർച്ച

uae
  •  4 hours ago
No Image

കൊട്ടാരക്കര ടിപ്പർ അപകടം: വാഗ്ദാനം ചെയ്ത അടിയന്തര സഹായം ലഭിച്ചില്ല; സർക്കാരിനെതിരെ പരാതിയുമായി അപകടത്തിൽ പരുക്കേറ്റ കൗശലിന്റെ കുടുംബം

Kerala
  •  4 hours ago
No Image

88 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ഇതിഹാസ നേട്ടവുമായി കിലിയൻ എംബാപ്പെ ചരിത്രത്തിലേക്ക്!

Football
  •  4 hours ago
No Image

വലകാക്കാൻ ഇനി അവനില്ല; ഫലസ്തീൻ ഗോൾകീപ്പറെ ഇസ്റാഈൽ സൈന്യം വെടിവെച്ചുകൊലപ്പെടുത്തി

International
  •  5 hours ago