HOME
DETAILS

അസ്മി അധ്യാപക ശാക്തീകരണം: ‘പേസ്’ പരിശീലന പരിപാടികൾക്ക് തുടക്കമായി

  
May 15, 2026 | 1:11 PM

Azmi Teacher Empowerment PACE training programs begin

​ചേളാരി: അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസിന്റെ (ASMI) 2026-27 അധ്യയന വർഷത്തെ അധ്യാപക ശാക്തീകരണ പദ്ധതിയായ ‘പേസ്’ (PACE - Professional Academic Capacity Enhancement) 15 ദിവസം നീണ്ടുനിൽക്കുന്ന പ്രൊഫഷണൽ പരിശീലന പരിപാടികൾക്ക് തുടക്കമായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന അസ്മി സ്കൂളുകളുടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനായുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

കോട്ടക്കലിൽ നടന്ന പരിശീലന പരിപാടി നഗരസഭ ചെയർമാൻ കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു. ആധുനിക വിദ്യാഭ്യാസ രീതികളോടൊപ്പം മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും ഉറപ്പാക്കാൻ അധ്യാപകർ പ്രതിബദ്ധരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടലിൽ സംഘടിപ്പിച്ച പരിശീലന സംഗമം അഡ്വ. ഫൈസൽ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിലെ സാങ്കേതിക വെല്ലുവിളികൾ നേരിടാൻ അധ്യാപകർ സ്വയം നവീകരിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

രണ്ട് കേന്ദ്രങ്ങളിലായി നടന്ന 18 സെഷനുകളിൽ പ്രീ-സ്കൂൾ, എൽ.പി. വിഭാഗങ്ങളിലെ അഞ്ഞൂറിലധികം അധ്യാപകർ പങ്കെടുത്തു. അസ്മി കൺവീനർ ജനറൽ പി.കെ മുഹമ്മദ് ഹാജി , ചീഫ് എക്സിക്യൂട്ടീവ്  കൺവീനർ റഹീം ചുഴലി, കൺവീനർമാരായ അഡ്വ. നാസർ കാളമ്പാറ, റഷീദ് കമ്പളക്കാട്, മജീദ് പറവണ്ണ, ട്രെയിനിംഗ് കോർഡിനേറ്റർ നൗഷാദ് വിളയിൽ,  മുഹമ്മദ് അലി പാലത്തിങ്ങൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിവിധ സെഷനുകൾക്ക്   കമറുദ്ധീൻ പരപ്പിൽ , ഷാഹുൽ ഹമീദ് ഹുദവി , മുനീറ , അനീഷ , ഫാരിഷ , ഷംല , സലീൽ എന്നിവർ നേതൃത്വം നൽകി.
​അടുത്ത പരിശീലന പരിപാടി മെയ് 17-ന് കൊണ്ടോട്ടി അഫ്രാദ് ഹോട്ടലിൽ വെച്ച് നടക്കും. വരും ദിവസങ്ങളിൽ കണ്ണൂർ , പെരിന്തൽമണ്ണ , തലപ്പാറ , എറണാകുളം സെൻ്ററുകളിലായി ആയിരത്തി നാനൂറോളം അധ്യാപകർക്ക് പരിശീലനം നൽകുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് വമ്പൻ തിരിച്ചടി; പൗരത്വം ജന്മാവകാശമെന്ന് സുപ്രീംകോടതി, വിവാദ ഉത്തരവ് റദ്ദാക്കി!

International
  •  3 days ago
No Image

കാഷ്യറായും സെയിൽസ്മാനായും തുടക്കം, ഇന്ന് ഇത്തിഹാദ് റെയിലിന്റെ ലൈൻ മാനേജർ; പ്രവാസികൾക്ക് അഭിമാനമായി മലയാളി യുവാവ്

uae
  •  3 days ago
No Image

റെഡ് ബോളിൽ സിംബാബ്‌വേയ്ക്ക് ചരിത്ര വിജയം; ബംഗ്ലാദേശിനെ തൂക്കിയടിച്ചത് ഇന്നിങ്‌സിനും 85 റൺസിനും!

Cricket
  •  3 days ago
No Image

ഉറങ്ങാൻ സമ്മതിക്കില്ല! ഇക്വഡോർ കളിക്കാരുടെ ഹോട്ടലിന് മുന്നിൽ പാതിരാത്രിയിൽ പാട്ടും ഡ്രമ്മുമായി മെക്സിക്കൻ ആരാധകരുടെ 'അരാജകത്വം'

Football
  •  3 days ago
No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  3 days ago
No Image

മഴ കനക്കും, ഒപ്പം ഓറഞ്ച് അലർട്ടും; കണ്ണൂരും കാസർഗോഡും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!

Kerala
  •  3 days ago
No Image

അന്ന് മകന്റെ ജീവനു വേണ്ടി കണ്ണീരോടെ വിറ്റ ബൂട്ടുകൾ, ഇന്ന് ജർമനിയുടെ നെഞ്ച് തകർത്ത ഗ്ലൗസുകൾ; ഇത് ഗില്ലിന് കാലം കരുതിവെച്ച കാവ്യനീതി!

Football
  •  3 days ago
No Image

ഷാർജയിലെ ബിസിനസ് സ്ഥാപനങ്ങൾക്ക് ആശ്വാസം; വിവിധ പിഴകൾക്കും സുരക്ഷാ ഫീസുകൾക്കും 50% ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  3 days ago
No Image

വിജയ്‌യുടെ രാഷ്ട്രീയ തന്ത്രത്തിൽ അടിപതറി ഡിഎംകെ; തമിഴ്‌നാട്ടിൽ മുന്നണി മാറ്റത്തിനൊരുങ്ങി വിസികെ, നാളെ നിർണായക സഖ്യച്ചർച്ച!

National
  •  3 days ago
No Image

കനത്ത മഴ; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 1 ബുധൻ ) അവധി

Kerala
  •  3 days ago