HOME
DETAILS
MAL
കൊണ്ടോട്ടിയില്‍ ഇരുനിലക്കെട്ടിടത്തില്‍ തീപിടിത്തം; ഒരാള്‍ക്ക് പരിക്ക്
Web Desk
May 16, 2026 | 1:40 AM
കൊണ്ടോട്ടിയില്‍ ഇരുനിലക്കെട്ടിടത്തില്‍ തീപിടുത്തം. അരീക്കോട് റോഡിലെ മദ്രാസ് ടവര്‍ എന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാറ്ററി കടയില്‍ നിന്ന് തീപടര്‍ന്നെന്നാണ് നിഗമനം.
കെട്ടിടത്തിലുണ്ടായിരുന്ന ഒരാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ വാടക ക്വാര്‍ട്ടേഴ്‌സ് പ്രവര്‍ത്തിച്ചിരുന്നു. അപകട സമയത്ത് റൂമിലുണ്ടായിരുന്ന വ്യക്തിക്കാണ് പരിക്കേറ്റത്. കോഴിക്കോട് ബീച്ചിലെയും, മാവൂരിലെയും, കരിപ്പൂരിലെയം ഫയര്‍ ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."