HOME
DETAILS

ചോദ്യപേപ്പര്‍ വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥിനിയോട് അപമര്യാദ പെരുമാറ്റം; ലഖ്‌നോ സര്‍വകലാശാല പ്രൊഫസര്‍ അറസ്റ്റില്‍

  
Web Desk
May 16, 2026 | 9:26 AM

Lucknow University professor arrested for allegedly misbehaving with student by offering question paper

ന്യൂഡല്‍ഹി ലഖ്‌നോ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അസിസ്റ്റന്റ് പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. സുവോളജി വിഭാഗത്തിലെ അധ്യാപകനായ പരംജീത് സിങ്ങിനെതിരെയാണ് നടപടി. പരീക്ഷാ ചോദ്യപേപ്പര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് വിളിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്‌തെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

അവസാന വര്‍ഷ ബി.എസ്.സി വിദ്യാര്‍ഥിനിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ''നിനക്കായി പരീക്ഷാ ചോദ്യപേപ്പര്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും വീട്ടിലെത്തിയാല്‍ നല്‍കാമെന്നും'' അധ്യാപകന്‍ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. രണ്ട് ചോദ്യപേപ്പറുകള്‍ കൈവശമുണ്ടെന്നും എപ്പോഴാണ് വീട്ടിലെത്തുകയെന്നും ഇയാള്‍ വിദ്യാര്‍ഥിനിയോട് ചോദിക്കുന്നതായും ഓഡിയോയില്‍ കേള്‍ക്കാം.

എന്നാല്‍ താന്‍ സിലബസ് മുഴുവന്‍ പഠിച്ചിട്ടുണ്ടെന്നും ചോദ്യപേപ്പറിന്റെ ആവശ്യമില്ലെന്നുമാണ് വിദ്യാര്‍ഥിനി മറുപടി നല്‍കിയത്. തുടര്‍ന്ന് പലതവണ വീട്ടിലെത്താന്‍ നിര്‍ബന്ധിച്ചുവെന്നും അവധിക്കാലത്തുപോലും നിരന്തരം വിളിച്ചുവെന്നും വിദ്യാര്‍ഥിനി പരാതിപ്പെട്ടു.

മാനസികമായി തളര്‍ന്ന വിദ്യാര്‍ഥിനി സര്‍വകലാശാല അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോളര്‍ പൊലീസില്‍ ഔദ്യോഗിക പരാതി നല്‍കുകയായിരുന്നു. ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും പൊലീസിന് കൈമാറി.
ലക്‌നോ സര്‍വകലാശാല അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈസ് ചാന്‍സലര്‍ ഇന്റേണല്‍ കംപ്ലയിന്‍സ് കമ്മിറ്റിയോട് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ആരോപണങ്ങള്‍ പരംജീത് സിങ് നിഷേധിച്ചു. സര്‍വകലാശാലയിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഭാഗമായാണ് തനിക്കെതിരെ കള്ളക്കേസ് ചുമത്തിയതെന്നാണ് അധ്യാപകന്റെ വാദം. സംഭവത്തില്‍ അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ എയിംസിന് നാല് അനുയോജ്യ സ്ഥലങ്ങള്‍ കണ്ടെത്തി; ഏക്കർ കണക്കിന് സ്ഥലം വിട്ടുതരാൻ നിരവധി ആളുകൾ ഉണ്ട്; കെ. മുരളീധരന്‍

Kerala
  •  8 days ago
No Image

'അതിഥി തൊഴിലാളികളെക്കുറിച്ചുള്ള പരാമര്‍ശം ലജ്ജാകരം'; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കെ സച്ചിദാനന്ദന്‍

Kerala
  •  8 days ago
No Image

വേനലവധിക്ക് നാട്ടിലേക്ക് പോകുന്നവർക്കായി ദുബൈ പൊലിസിന്റെ 24x7 സ്മാർട്ട് ഹോം സെക്യൂരിറ്റി സിസ്റ്റം; എങ്ങനെ രജിസ്റ്റർ ചെയ്യാം?

uae
  •  8 days ago
No Image

യുഎഇയിൽ ഉച്ചസമയത്തെ ഡെലിവറി: ജോലി ചെയ്യണോ വേണ്ടയോ എന്ന് റൈഡർമാർക്ക് തീരുമാനിക്കാം; തണലൊരുക്കാൻ 12,000 വിശ്രമകേന്ദ്രങ്ങൾ

uae
  •  8 days ago
No Image

പത്തനംതിട്ട ഓമല്ലൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരുക്ക്

Kerala
  •  8 days ago
No Image

ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ പ്രത്യേക കോൺസുലർ അറ്റസ്റ്റേഷൻ സേവനം നാളെ മുതൽ

uae
  •  8 days ago
No Image

പെരുമ്പാവൂരില്‍ 'തൂഫാന്‍ ജാഗരണ്‍' ബഹുജനറാലി; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി സര്‍ക്കാര്‍

Kerala
  •  8 days ago
No Image

തിരുവനന്തപുരം പട്ടത്ത് ഗേറ്റ് ചാടുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്; അധ്യാപകര്‍ ഓടിച്ചുവിട്ടെന്നും രക്ഷിക്കാന്‍ വൈകിയെന്നും കുടുംബത്തിന്റെ ആരോപണം

Kerala
  •  8 days ago
No Image

തിരുവനന്തപുരം മൃഗശാലയിലെ വ്യാജ നിയമനം: പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി വിജിലന്‍സ്; വിവരാവകാശ രേഖകള്‍ കൈമാറി

Kerala
  •  8 days ago
No Image

സര്‍ക്കാര്‍ ഇടപെട്ടു; കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ മരവിപ്പിച്ചു

Kerala
  •  8 days ago