HOME
DETAILS

നീറ്റ് ക്രമക്കേട്; എന്‍.ടി.എ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി

  
Web Desk
May 16, 2026 | 8:36 AM

NEET irregularities Petition filed in Supreme Court seeking dissolution of NTA

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ഹരജി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയായ എന്‍.ടി.എ പിരിച്ചുവിടണമെന്നും പാര്‍ലമെന്റ് നിയമത്തിലൂടെ പുതിയ സ്റ്റാറ്റിയൂട്ടറി നാഷണല്‍ ടെസ്റ്റിങ് ബോഡി രൂപീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഡോക്ടര്‍മാരുടെയും മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്.

നീറ്റ് യു.ജി 2026 പരീക്ഷ നടത്തിപ്പില്‍ എന്‍.ടി.എ 'വ്യവസ്ഥാപരമായി പരാജയപ്പെട്ടുവെന്ന്' ഹരജിയില്‍ ആരോപിക്കുന്നു. ദേശീയ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള ആവര്‍ത്തിച്ചുള്ള വീഴ്ചകളില്‍ അടിയന്തര ജുഡീഷ്യല്‍ ഇടപെടല്‍ വേണമെന്നും സംഘടന ആവശ്യപ്പെട്ടു.

എന്‍.ടി.എയ്ക്ക് പകരമായി കൂടുതല്‍ സുതാര്യവും ഉത്തരവാദിത്തപരവുമായ പുതിയ സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു. ഇനി നടക്കാനിരിക്കുന്ന ദേശീയ പരീക്ഷകള്‍ ചോര്‍ച്ചയില്ലാതെ നടത്തുന്നത് ഉറപ്പാക്കാന്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

22.7 ലക്ഷത്തിലധികം വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷയാണ് നീറ്റ്. പരീക്ഷ നടത്തിപ്പില്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്ന വീഴ്ചകള്‍ വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ സ്മാര്‍ട്ട് മസ്ജിദ് തുറന്ന് ഖത്തര്‍; പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും

qatar
  •  5 days ago
No Image

ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പൊലിസ് ജീപ്പിന് എംവിഐയുടെ വക 4000 രൂപ പിഴ; രേഖ പുറത്തുവിട്ട് പൊലിസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിക്ക് നീക്കം

Kerala
  •  5 days ago
No Image

ബലോഗുൻ വന്നിട്ടും കാര്യമുണ്ടായില്ല: ബെൽജിയത്തിന് മുന്നിൽ നാണം കെട്ട് യു.എസ്.എ ലോകകപ്പിൽനിന്ന് പുറത്ത്

Football
  •  5 days ago
No Image

വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണ്ണത്തിന്റെ പരിധി എത്ര? ആദായനികുതി നിയമങ്ങള്‍ അറിയാം

Kerala
  •  5 days ago
No Image

വിഴിഞ്ഞം: തുറമുഖ നിര്‍മാണത്തിന് ചെലവഴിച്ചത് 3,764 കോടി രൂപ; 6000 കോടി മുടക്കിയെന്ന സി.പി.എം വാദം തെറ്റ്, കണക്ക് നിരത്തി മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി അധികാര കൈമാറ്റം; ഗസ്സ സര്‍ക്കാര്‍ പിരിച്ചുവിട്ട് ഹമാസ്

International
  •  5 days ago
No Image

മംഗളൂരു -ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സുരേഷ് ഗോപി

Kerala
  •  5 days ago
No Image

ഫസല്‍ വധക്കേസ്: എലി കൊണ്ടുപോയെന്ന് കരുതിയ ചോരപുരണ്ട തൂവാല കോടതിയില്‍ നിന്ന് തന്നെ കണ്ടെത്തി

Kerala
  •  5 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതിയില്‍, പ്രോസിക്യൂഷന്‍ നിലപാട് നിര്‍ണായകം

Kerala
  •  5 days ago
No Image

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊന്ന മലപ്പുറം സ്വദേശിയായ സഹപാഠി പിടിയില്‍

Kerala
  •  5 days ago