HOME
DETAILS

മെസിക്ക് പൂട്ടിടാൻ വെർദെ; അർജൻ്റീന x കേപ് വെർദെ

  
Web Desk
July 03, 2026 | 7:09 AM

Verde to shackle Messi Argentina vs Cape Verde

മിയാമി: ഫിഫ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ലയണല്‍ മെസിയും സംഘവും കളത്തിലിറങ്ങുന്നു. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 3.30ന് നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തില്‍ കേപ് വെര്‍ദെയാണ് അര്‍ജന്റീനയുടെ എതിരാളി. വമ്പന്മാരായ സ്‌പെയിനിനെയും ഉറുഗ്വെയെയും വിറപ്പിച്ചെത്തുന്ന കേപ് വെര്‍ദെയെ കരുതലോടെയാണ് ലയണല്‍ സ്‌കലോണിയും സംഘവും നേരിടുക. 

ഗ്രൂപ്പ് ജെയില്‍നിന്ന് മൂന്ന് മത്സരവും ജയിച്ച് ചാംപ്യന്മാരായെത്തുന്ന അര്‍ജന്റീന തികഞ്ഞ ആത്മവിശ്വാസത്തിലാണ് കളത്തിലെത്തുന്നത്. ആദ്യ മത്സരത്തില്‍ അള്‍ജീരിയയെ 3-0ന് തകര്‍ത്ത അവര്‍ രണ്ടാം മത്സരത്തില്‍ ഓസ്ട്രിയയെ  2-0നും അവസാന മത്സരത്തില്‍ ജോര്‍ദാനെ 3-1നും വീഴ്ത്തിയിരുന്നു. തകര്‍പ്പന്‍ ഫോമിലുള്ള നായകന്‍ ലയണല്‍ മെസി തന്നെയാണ് ടീമിന്റെ കരുത്ത്. 

കഴിഞ്ഞ മത്സരത്തില്‍ പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിട്ടും തകര്‍പ്പന്‍ ജയം സ്വന്തമാക്കാനായത് സ്‌കലോണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഓസ്ട്രിയക്കെതിരായ മത്സരത്തിലെ ആദ്യ ഇലവനെ തന്നെയാവും സ്‌കലോണി ഇന്നും കളത്തിലിറക്കുക. പരുക്കേറ്റിരുന്ന പ്രതിരോധ താരം ക്രിസ്റ്റ്യന്‍ റൊമേറോ ഇന്ന് ആദ്യ ഇലവനിലിറങ്ങിയേക്കും. 

മറുവശത്ത് ഗ്രൂപ്പ് എച്ചില്‍ സ്‌പെയിനിന് പിന്നില്‍ രണ്ടാമതായാണ് കേപ് വെര്‍ദെ നോക്കൗട്ട് റൗണ്ടിന് ടിക്കറ്റെടുത്തത്. ശക്തരായ സ്‌പെയിനിനെ സമനിലയില്‍ തളച്ച അവര്‍ ഇന്ന് ലോക ചാംപ്യന്മാരെയും വിറപ്പിക്കാനാകുമെന്ന കണക്കു കൂട്ടലിലാണ്. തകര്‍പ്പന്‍ ഫോമിലുള്ള വെര്‍ദെ ഗോള്‍കീപ്പര്‍ വോസീഞ്ഞ അര്‍ജന്റീനന്‍ ആക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്ന കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറില്‍ ബീഫ് വില കുത്തനെ കൂട്ടുന്നു; 15 മുതല്‍ എല്ലില്ലാത്ത ഇറച്ചിക്ക് കിലോയ്ക്ക് 460 രൂപ

Kerala
  •  3 hours ago
No Image

ഇരിക്കൂര്‍ സ്വദേശിയായ വ്യാപാരി കുടകിലെ സ്ഥാപനത്തില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 hours ago
No Image

താരങ്ങള്‍ക്കൊപ്പം കാണികളെയും 'വെള്ളംകുടിപ്പിക്കുന്ന' ലോകകപ്പ്

Football
  •  3 hours ago
No Image

റിയൽ ഫൈറ്റർ; ഇരട്ട ഗോളിൽ ഡി.ആർ കോംഗോയുടെ സ്വപ്നം തകർത്ത് ഹാരി കെയ്ൻ

Football
  •  3 hours ago
No Image

അൾജീരിയയെ തകർത്ത് സ്വിറ്റ്സർലൻഡ് പ്രീ-ക്വാർട്ടറിൽ; വാൻകൂവറിൽ സ്വിസ് പടയ്ക്ക് തകർപ്പൻ ജയം

Football
  •  3 hours ago
No Image

103-ാം മിനിറ്റിൽ ടൊറന്റോയെ നിശബ്ദമാക്കിയ ആ വിധി; ക്രൊയേഷ്യയുടെ സമനില ഗോൾ 'VAR' നിഷേധിച്ചത് എന്തുകൊണ്ട്?

Football
  •  4 hours ago
No Image

മരണത്തെ തോല്‍പ്പിച്ച് എട്ടു ദിവസം; 140 ടണ്‍ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 43കാരന് അത്ഭുത രക്ഷപ്പെടല്‍

International
  •  4 hours ago
No Image

ആകാശത്തേക്ക് വിരൽ ചൂണ്ടി കണ്ണീരോടെ റൊണാൾഡോ; ചരമവാർഷികത്തിൽ ജോട്ടയ്ക്കായി പോർച്ചുഗലിന്റെ പ്രീ-ക്വാർട്ടർ സമർപ്പണം!

Football
  •  4 hours ago
No Image

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം; കണ്ണൂര്‍ സര്‍വകലാശാല ആര്‍ട്ട് ഗാലറിയിലെ വസ്തുക്കള്‍ അപ്രത്യക്ഷമായി, തട്ടിപ്പെന്ന് ആക്ഷേപം

Kerala
  •  4 hours ago
No Image

സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങളും മുദ്രാവാക്യവും തിരിച്ചടിയായി; തെരഞ്ഞെടുപ്പ് വീഴ്ചകള്‍ തുറന്നുസമ്മതിച്ച് പുത്തലത്ത് ദിനേശന്‍

Kerala
  •  5 hours ago