HOME
DETAILS

തീര്‍ഥാടകര്‍ക്കായി ആരോഗ്യ-സുരക്ഷാ സേവനങ്ങളുമായി ഒമാന്‍ ഹജ്ജ് മിഷന്‍

  
May 16, 2026 | 2:08 PM

oman hajj mission team heads to madinah 2026

 

മസ്‌കത്ത്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി സൗദി അറേബ്യയിലെത്തുന്ന ഒമാന്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ഒമാന്‍ ഹജ്ജ് മിഷന്റെ പ്രത്യേക സംഘം മദീനയിലേക്ക് തിരിച്ചു. തീര്‍ഥാടകരുടെ താമസം, ഗതാഗതം, ആരോഗ്യപരിചരണം, മതപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ഏകോപിപ്പിക്കുന്നതിനാണ് സംഘം മദീനയില്‍ ക്യാമ്പ് ഒരുക്കുന്നത്.

ഹജ്ജ് കാര്യങ്ങളും ഹജ്ജ് കമ്പനികളുടെയും ചുമതലയുള്ള മിഷന്റെ ഉപമേധാവി ഡോ. സാഹിര്‍ ബിന്‍ അബ്ദുല്ല അല്‍ ഹൊസ്‌നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മദീനയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ഒമാനില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് തുടക്കം മുതല്‍ ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ വിവിധ വിഭാഗങ്ങളായി സംഘത്തെ വിഭജിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചത്.

ആദ്യ ഘട്ടത്തില്‍ ഏകദേശം 3,000 തീര്‍ഥാടകര്‍ മദീനയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാചക പള്ളിയില്‍ സന്ദര്‍ശനവും പ്രാര്‍ഥനകളും പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഇവര്‍ മക്കയിലേക്ക് യാത്രതിരിക്കുക. ദുല്‍ഹിജ്ജ അഞ്ചാം തീയതി വരെയാണ് മദീനയില്‍ മിഷന്റെ സേവനങ്ങള്‍ തുടരുക.

തീര്‍ഥാടകരുടെ സുരക്ഷയും ആരോഗ്യപരിരക്ഷയും മുന്‍നിര്‍ത്തി മെഡിക്കല്‍ സംഘങ്ങളെയും പ്രത്യേക സുരക്ഷാ വിഭാഗത്തെയും നിയോഗിച്ചിട്ടുണ്ട്. അടിയന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നാല്‍ ഉടന്‍ സഹായം ലഭ്യമാക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഹജ്ജ് കമ്പനികള്‍ വാഗ്ദാനം ചെയ്ത സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പ്രത്യേക നിരീക്ഷണ സംഘവും പ്രവര്‍ത്തിക്കും.

താമസ സൗകര്യങ്ങള്‍, ഭക്ഷണം, ഗതാഗതം എന്നിവയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനായി മുന്‍കൂട്ടി വിവിധ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഹജ്ജ് മിഷന്‍ വ്യക്തമാക്കി. തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനും സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനുമായി പ്രത്യേക ഹെല്‍പ് ഡെസ്‌കുകളും ഒരുക്കിയിട്ടുണ്ട്.

ഈ വര്‍ഷം ഒമാനില്‍ നിന്ന് ആകെ 14,000 പേര്‍ ഹജ്ജ് നിര്‍വഹിക്കുമെന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ ഭൂരിഭാഗവും ഒമാന്‍ പൗരന്മാരാണ്. കഴിഞ്ഞ വര്‍ഷങ്ങളിലേതിനേക്കാള്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കുകയാണ് ഇത്തവണ ഹജ്ജ് മിഷന്റെ പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഹജ്ജ് കാലയളവില്‍ തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം ഒരുക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏകോപിതമായി പ്രവര്‍ത്തിക്കുന്നുണ്ട്.

 

Oman’s Hajj Mission team has headed to Madinah to provide services and support for Omani pilgrims arriving for Hajj 2026.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയില്‍ സഹപാഠികള്‍ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ മൊഴിയില്‍ വൈരുധ്യം; കേസില്‍ നിര്‍ണായക വഴിത്തിരിവ്

Kerala
  •  7 days ago
No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  7 days ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  7 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  8 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  8 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  8 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  8 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  8 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  8 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  8 days ago