HOME
DETAILS

കാര്‍ കത്തിച്ചത് മനപൂര്‍വ്വം?; ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

  
Web Desk
May 17, 2026 | 8:53 AM

pregnant-woman-dies-in-car-fire-family-alleges-foul-play

പേരാമ്പ്ര: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പെണ്‍കുട്ടിയുടെ ഭര്‍ത്താവായ രജിന്‍ലാലിനെതിരെ ഗുരുതരമായ ആരോപണവുമായാണ് കുടുംബം രംഗത്തെത്തിയത്. 

എന്തുകൊണ്ടാണ് സോനയെ മുന്‍സീറ്റില്‍ ഇരുത്താതെ പിന്‍സീറ്റില്‍ ഇരുത്തിയതെന്നും രക്ഷപ്പെടുത്താനെത്തിയ നാട്ടുകാരോട് കാറില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്ന വിവരം പറയാതിരുന്നതെന്നും കുടുംബം ചോദിക്കുന്നു. അപകടമുണ്ടായപ്പോള്‍ തോട്ടില്‍ ചാടി രക്ഷപ്പെടാനാണ് രജിന്‍ ശ്രമിച്ചത്. പിന്നിലെ ഡോര്‍ തുറന്നുകൊടുത്തില്ല. രജിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് അയാളുടെ കുടുംബം പറയുന്ന അറിവ് മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നും യുവതിയുടെ അമ്മാവന്‍ സത്യന്‍ പറഞ്ഞു. അപകടത്തില്‍ രജിനെ സംശയമുണ്ടെന്നും പൊലിസിലും വനിതാ കമ്മിഷനിലും പരാതി നല്‍കാനൊരുങ്ങുകയാണെന്നും കുടുംബം വ്യക്തമാക്കി. 

അതേസമയം,അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാന്‍ സാധ്യതയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. വാഹനത്തിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. എന്നാല്‍ തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകാന്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കാറില്‍ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. കാറില്‍ നിന്നും ശബ്ദം ഉണ്ടാവാനുള്ള സാധ്യതകളാണ് പൊലിസ് പ്രധാനമായും അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഫൊറന്‍സിക് വിദഗ്ധര്‍ തീപിടിച്ച കാറില്‍ പരിശോധന നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലെത്തിച്ച് വിശദ പരിശോധന നടത്തും. സംഭവത്തെ കുറിച്ച് മേപ്പയ്യൂര്‍ ഇന്‍സ്പക്ടര്‍ എ.അജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരും ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി. 

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ വ്യാഴാഴ്ച രാത്രി 9.15 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന രജിന്‍ ലാലും ഭാര്യ സോനയും സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് കത്തിയമര്‍ന്നത്. തീപടര്‍ന്ന കാറില്‍ നിന്ന് രജിന്‍ലാലിന് പുറത്തിറങ്ങാനായെങ്കിലും പിന്‍സീറ്റിലിരുന്ന സോനയെ പുറത്തെത്തിക്കാന്‍ സാധിച്ചില്ല. നാട്ടുകാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി. തീപൊള്ളലേറ്റ രജിന്‍ലാല്‍ കോഴിക്കോട് മെഡി.കോളജില്‍ ചികിത്സയിലാണ്. അതേസമയം ഇന്നലെ വൈകീട്ട് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പലേരിയിലെ വീട്ടുവളപ്പില്‍ സോനയുടെ മൃതദേഹം സംസ്‌കാരിച്ചു. ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പെടെ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. 

 

A tragic car fire incident that claimed the life of a pregnant woman has sparked controversy, with the victim’s family alleging foul play behind the incident. The family suspects that the car was deliberately set on fire and has demanded a detailed investigation into the circumstances surrounding the death. Police have initiated a probe to determine the cause of the fire and examine the allegations raised by the relatives.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത'; ട്രംപിന്റെ പോസ്റ്റ് മിഡില്‍ ഈസ്റ്റില്‍ ആശങ്ക ഉയര്‍ത്തുന്നു

International
  •  an hour ago
No Image

മഴ തുടരും: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  an hour ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം: 'ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിംഗ്' വിദ്യാര്‍ത്ഥികളുടെ സ്‌കോറിനെ ബാധിക്കുമെന്ന ആശങ്ക തള്ളി വിദ്യാഭ്യാസ മന്ത്രാലയം 

National
  •  2 hours ago
No Image

ഇന്ത്യ-നെതര്‍ലന്‍ഡ്സ് ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്; 5 വര്‍ഷത്തേക്കുള്ള രൂപരേഖ അംഗീകരിച്ചു

International
  •  3 hours ago
No Image

ഹൊര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം; ഐക്യരാഷ്ട്രസഭയില്‍ ആശങ്ക അറിയിച്ച് ഇന്ത്യ

International
  •  3 hours ago
No Image

സത്യപ്രതിജ്ഞാ ചടങ്ങിന് ഒരുക്കങ്ങള്‍ തകൃതി;  തിരുവനന്തപുരം നഗരത്തില്‍ നാളെ രാവിലെ 7 മുതല്‍ ഗതാഗത ക്രമീകരണം

Kerala
  •  4 hours ago
No Image

വ്യാജ പീഡന പരാതി നല്‍കല്‍ ശീലമാക്കി; ഒടുവില്‍ കന്നഡ യുവതിയെ പൊലിസ് പൊക്കി

National
  •  4 hours ago
No Image

'തൊട്ടതിനെല്ലാം ലീഗിനെ ആക്രമിക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല'; വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരിച്ച് കെ.സി വേണുഗോപാല്‍ 

Kerala
  •  4 hours ago
No Image

പറഞ്ഞ വാക്ക് പാലിക്കണം; ടേം വ്യവസ്ഥയില്‍ പക്ഷപാതമെന്ന് അനൂപും മാണി സി കാപ്പനും

Kerala
  •  5 hours ago
No Image

ബ്രിട്ടനിലെ മുസ്‌ലിംകളില്‍ പകുതിയോളം പേര്‍ 25 വയസ്സില്‍ താഴെയുള്ളവര്‍; ജനസംഖ്യ 40 ലക്ഷം കടന്നു

International
  •  5 hours ago