HOME
DETAILS

ബിഹാറിലെ സാസാരാം സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനില്‍ തീ പിടിത്തം; ജനറല്‍ കോച്ച് പൂര്‍ണമായും കത്തി

  
May 18, 2026 | 5:05 AM

fire breaks out in passenger train at sasaram station in bihar

 

പട്‌ന: ബിഹാറിലെ സാസാരാം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലെ ജനറല്‍ കോച്ചില്‍ അഗ്‌നിബാധ. ഭഭുവസാസാരാം പട്‌ന ഇന്റര്‍സിറ്റി ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിലാണ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ അപകടമുണ്ടായത്. പ്ലാറ്റ്‌ഫോം നമ്പര്‍ ആറില്‍ നിര്‍ത്തിയിരുന്ന ട്രെയിന്‍ രാവിലെ 6.45ന് പട്‌നയിലേക്ക് പുറപ്പെടാനിരിക്കുമ്പോഴായിരുന്നു സംഭവം.

കോച്ചിന്റെ ശുചിമുറി ഭാഗത്ത് നിന്ന് പുക ഉയരുന്നത് ആദ്യം ശ്രദ്ധയില്‍പ്പെട്ടതോടെ റെയില്‍വേ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും യാത്രക്കാരെ ഉടന്‍ പുറത്തിറക്കാന്‍ ശ്രമിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം തീ കോച്ചിലാകെ പടര്‍ന്ന് വലിയ നാശനഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. അപകടസമയത്ത് നിരവധി യാത്രക്കാര്‍ കോച്ചിനുള്ളിലുണ്ടായിരുന്നുവെങ്കിലും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിക്കാനായതായി അധികൃതര്‍ അറിയിച്ചു.

ട്രെയിനിലെ ഇലക്ട്രിക്കല്‍ വയറിങിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം യാത്രക്കാര്‍ കൊണ്ടുവന്ന ഏതെങ്കിലും തീ പിടിക്കാവുന്ന വസ്തുക്കളും സംഭവത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. തീ പിടിത്തത്തിന് പിന്നാലെ കേടായ കോച്ച് ട്രെയിനില്‍നിന്ന് മാറ്റി റെയില്‍വേ സുരക്ഷാ വിഭാഗം പരിശോധന ആരംഭിച്ചു.

ഇതിനിടെ, കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ രത്‌ലാമില്‍ ഡല്‍ഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസിന്റെ എസി കോച്ചിലും സമാനമായ രീതിയില്‍ തീപിടിത്തം റിപോര്‍ട്ട് ചെയ്തിരുന്നു

 

 

A major fire broke out in a general coach of a passenger train stationed at Sasaram railway station in Bihar, with officials suspecting an electrical short circuit as the cause.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  5 days ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  5 days ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  5 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  5 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  5 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  5 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  5 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  5 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  5 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  5 days ago