HOME
DETAILS

സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിച്ച് ഉത്തരവിറക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി

  
Web Desk
May 19, 2026 | 5:05 PM

Withdraw SilverLine project completely popular council submits memorandum to chief minister

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പൂർണമായും ഉപേക്ഷിച്ച് ഔദ്യോഗിക ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പദ്ധതി പ്രവർത്തനങ്ങൾ പ്രായോഗികമായി നിർത്തിവെച്ചിട്ടും, അത് പൂർണമായി പിൻവലിക്കാൻ മുൻ സർക്കാർ തയ്യാറാകാത്ത പശ്ചാത്തലത്തിലാണ് സമിതി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി സമർപ്പിച്ചത്.

ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ആശങ്കകളും നേരിട്ട് ബോധ്യപ്പെട്ട മുഖ്യമന്ത്രി, പദ്ധതി ജനഹിതം മാനിച്ച് പിൻവലിച്ച് ഉത്തരവിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമിതി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ, രക്ഷാധികാരികളായ മുൻ എം.എൽ.എ. ജോസഫ് എം. പുതുശ്ശേരി, കെ. ശൈവപ്രസാദ് എന്നിവരാണ് നിവേദനം നൽകിയത്.

പിണറായി സർക്കാരിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതികളിലൊന്നായാണ് കെ-റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ-റെയിൽ) നേതൃത്വത്തിൽ സിൽവർലൈൻ വിഭാവനം ചെയ്തത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള 529.45 കിലോമീറ്റർ ദൂരം വെറും 4 മണിക്കൂർ കൊണ്ട് പിന്നിടാൻ ലക്ഷ്യമിട്ടുള്ള അർധ അതിവേഗ റെയിൽവേ പദ്ധതിയായിരുന്നു ഇത്. എന്നാൽ തുടക്കം മുതൽ തന്നെ ശക്തമായ ജനകീയ പ്രതിരോധമാണ് പദ്ധതിക്കെതിരെ ഉയർന്നുവന്നത്.

 

The Anti-SilverLine People's Council has submitted a memorandum to the Chief Minister, demanding an official order to completely scrap the semi-high-speed rail project.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  15 days ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  15 days ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  15 days ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  15 days ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  15 days ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  15 days ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  15 days ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  15 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  15 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  15 days ago