HOME
DETAILS

സി.പി.എം ഏരിയാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കം; ജില്ലാ നേതൃയോഗങ്ങളിൽ 'കാരണഭൂതർ'ക്ക് വിമർശം 

  
May 21, 2026 | 1:57 AM

cpm area committee meetings begin today

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പു തോൽവി പഠിക്കാനും തിരുത്താനുമുള്ള നേതൃയോഗങ്ങൾ സി.പി.എമ്മിൽ തുടരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾക്കു പിന്നാലെ നടന്ന ജില്ലാ നേതൃയോഗങ്ങൾ ചൊവ്വാഴ്ചയോടെ സമാപിച്ചു. ഏരിയാ കമ്മിറ്റി യോഗങ്ങൾക്ക് ഇന്ന് തുടക്കമാവും. 

ജില്ലാ നേതൃയോഗങ്ങളിൽ മിക്കയിടത്തും പി.ബി അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമെതിരേ രൂക്ഷ വിമർശനമാണുയർന്നത്. സമാനതകളില്ലാത്ത തോൽവിക്കു 'കാരണഭൂതർ' ആയവരെ പദവികളിൽനിന്നു മാറ്റാത്തതിലും പുതിയ ചുമതലകളിൽ അവരോധിച്ചതിനും എതിരെയാണ് പല ജില്ലാ കമ്മിറ്റികളിലും രോഷം അണപൊട്ടിയത്. 

തെരഞ്ഞെടുപ്പ് തോൽവി ചില വ്യക്തികളുടെ മേൽ മാത്രം അടിച്ചേൽപ്പിക്കേണ്ടെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് നിലപാടിനെ മറികടന്നാണ് ഇരുവർക്കുമെതിരേ വിമർശനം ഉയർന്നത്. സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായാണ് തെരഞ്ഞെടുപ്പ് പരാജയ ഉത്തരവാദിത്തം വ്യക്തികളിലേക്കു നീളുന്നത്. ഏരിയാ കമ്മിറ്റികൾക്ക് ഇന്നു തുടക്കമാകുന്നതോടെ വ്യക്തിപരമായ വിമർശനങ്ങൾക്കു മൂർച്ചകൂടുമെന്നുറപ്പ്. 

അംഗങ്ങൾക്ക് 'നിർഭയമായി' അഭിപ്രായം പറയാമെന്ന സംസ്ഥാന സെക്രട്ടറിയുടെ അനുവാദമാണ് തോൽവിയുടെ കാരണക്കാരായി പിണറായി വിജയനെയും എം.വി ഗോവിന്ദനെയും പേരെടുത്ത് വിമർശിക്കുന്നതിലേക്കു നയിച്ചത്. സംസ്ഥാന, ജില്ലാ നേതൃത്വത്തിലുള്ളവരാണ് ഏരിയാ കമ്മിറ്റി യോഗങ്ങൾ നിയന്ത്രിക്കുക. തോൽവിയുടെ യഥാർഥ കാരണങ്ങൾ പാർട്ടിക്ക് എളുപ്പത്തിൽ കണ്ടെത്താനാവുക ഏരിയാ കമ്മിറ്റി മുതലുള്ള കീഴ്ഘടകങ്ങളിൽ നിന്നാണെന്നതിനാൽ ഇനിയുള്ള നാളുകൾ സംഘടനയെ സംബന്ധിച്ച് നിർണായകമാണ്. 

 

the cpm area committee meetings are scheduled to begin today. this comes after intense discussions in the district leadership meetings, where prominent leaders, often referred to as 'architects' or 'founding pillars' of the party's current strategy, faced internal criticism regarding recent organizational decisions and performance.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  4 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  4 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  4 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  4 days ago
No Image

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകുന്നു! ഇ25 പെട്രോൾ നീക്കത്തിന് വേഗത കുറച്ച് കേന്ദ്ര സർക്കാർ; പദ്ധതി തൽക്കാലത്തേക്ക് നീട്ടിവെച്ചു

National
  •  4 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രം തിരുത്തി ബെൽജിയൻ ഇതിഹാസം; സൂപ്പർ സബ്ബായി മാറുന്ന പടക്കുതിര

Football
  •  4 days ago
No Image

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, എയിംസിനായി 10 സ്ഥലങ്ങൾ: കേന്ദ്രവുമായി ചർച്ച നടത്തി കേരളം, അനുകൂല പ്രതികരണമെന്ന് മന്ത്രി കെ. മുരളീധരൻ

Kerala
  •  4 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും'- രാഹുൽ ഗാന്ധി 

Kerala
  •  4 days ago
No Image

പേപ്പറിൽ അർജന്റീന ശക്തർ, പക്ഷെ കളി മാറും; പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ കുറച്ചുകണ്ടാൽ മെസിപ്പടയ്ക്ക് പണി പാളുമോ?

Football
  •  4 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ

Kerala
  •  4 days ago