HOME
DETAILS

വിദേശ ഹാജിമാരുടെ വരവ് നാളെയോടെ പൂർത്തിയാവും, ആഭ്യന്തര ഹാജിമാർ നാളമുതൽ മക്കയിലേക്ക്

  
അബ്ദുസ്സലാം കൂടരഞ്ഞി 
May 23, 2026 | 2:44 AM

arrival of foreign hajj pilgrims will be completed tomorrow

മക്ക: വിശുദ്ധ ഹജ്ജിന് ദിവസങ്ങൾ ബാക്കി നിൽക്കെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശ ഹാജിമാരുടെ ഒഴുക്ക് അന്തിമഘട്ടത്തിൽ. വിദേശങ്ങളിൽ നിന്നുള്ള ഏതാനും തീർത്ഥാടകർ മാത്രമാണ് ഇനി എത്തിച്ചേരാനുള്ളത്. ഇന്നും നാളെയുമായി മുഴുവൻ വിദേശ ഹാജിമാരും എത്തിച്ചേരുന്നതോടെ ജിദ്ദയിലെ ഹജ്ജ്‌ ടെർമിനലിന് താൽകാലിക വിരാമമാകും. പിന്നീട് ഹജ്ജിനു ശേഷമായിരിക്കും ഹജ്ജ് ടെർമിനൽ തുറന്നു പ്രവർത്തിക്കുക. മലയാളി ഹാജിമാർ ഉൾപ്പെടെ ഇന്ത്യൻ ഹാജിമാരുടെ വരവും പൂർത്തിയായി. ഇന്ത്യയിൽ​ നി​ന്നു​ള്ള അ​വ​സാ​ന സം​ഘം ശനിയാഴ്ച ജിദ്ദയിൽ ഇറങ്ങി. 
 സഊദിയിൽ നിന്നുള്ള ആഭ്യന്തര ഹാജിമാർ നാളെ മുതൽ മക്കയെ ലക്ഷ്യമാക്കി നീങ്ങും. ഉദ്ദേശിച്ച സമയത്ത് മക്കയിൽ എത്തിച്ചേരുകയാണെങ്കിൽ ഇവർ മക്കയിൽ പ്രവേശിച്ച ഉടൻ ഖുദൂമിന്റെ ത്വവാഫ് ചെയ്ത ശേഷമായിരിക്കും മിനായിലേക്ക് പുറപ്പെടുക.  നിശ്ചിത സമയത്തിനുള്ളിൽ മക്കയിൽ എത്തിച്ചേരാൻ കഴിയാത്തവരും മക്കാ നിവാസികളായ ഹാജിമാരും നേരെ ടെന്റുകൾ ലക്ഷ്യമാക്കി യാത്ര തിരിക്കും. തിങ്കളാഴ്ചയാണ് ഹജ്ജിന് തുടക്കമാകുകയെങ്കിലും തിരക്കൊഴിവാക്കാനായി ഞായറാഴ്ച രാത്രി മുതൽ തന്നെ ഹാജിമാർ മിനായിലേക്ക് യാത്ര തുടങ്ങും.
13 ലക്ഷത്തോളം ഹാജിമാർ എത്തിയതോടെ നിലവിൽ ഹറമിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഹജ്ജിനു മുന്നേയുള്ള അവസാന വെള്ളിയാഴ്ചയായ ഇന്നലെ മക്കയിൽ തീർത്ഥാടക പ്രളയമായിരുന്നു. ആദ്യഘട്ടത്തിൽ ഇന്ത്യയിൽനിന്ന് മദീന വഴി വന്ന ഹാജിമാർ ഹജ്ജിനു ശേഷം ജിദ്ദ വിമാനത്താവളം വഴിയും ജിദ്ദയിൽ വിമാനം ഇറങ്ങിയവർ ഹജ്ജിനു ശേഷം മദീന സന്ദർശനം കഴിഞ്ഞു മദീനയിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിക്കും. ഹാജിമാർക്ക് വേണ്ട സൗകര്യങ്ങൾ ഹജ്ജ് മിഷൻ പൂർണ തോതിൽ ഒരുക്കിയിട്ടുണ്ട്. സഹായത്തിനായി എസ്‌.ഐ.സിയുടെ കീഴിൽ വിഖായ ഉൾപ്പെടെ വിവിധ മലയാളി ഹജ്ജ് സന്നദ്ധ സംഘങ്ങളും സജീവമാണ്. ഇത്തവണ ഇവർക്ക് സഊദിയുടെ തന്നെ പ്രത്യേക വളണ്ടിയർ കാർഡും ലഭിച്ചിട്ടുണ്ട്. ഇത്തവണ വിദേശത്തു നിന്ന് 1,506,576 തീർത്ഥാടകരും സഊദിക്കകത്ത് നിന്ന് സ്വദേശികളും വിദേശികളും ഉൾപ്പെടെ 166,654 പേരും ഉൾപ്പെടെ 1,673,230 ഹാജിമാർ ആയിരിക്കും ഹജ്ജിനായി എത്തിച്ചേരുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കുന്നു; കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 

Kerala
  •  6 days ago
No Image

ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ; ശക്തമായ കാറ്റിനും മിന്നലിനും സാധ്യത 

Kerala
  •  6 days ago
No Image

സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലിസ്; കേതൻ അഗർവാൾ വധക്കേസിൽ വൻ വഴിത്തിരിവ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ!

crime
  •  7 days ago
No Image

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സതീശൻ സർക്കാർ; പ്രതിപക്ഷവും പിന്തുണച്ചേക്കും

Kerala
  •  7 days ago
No Image

യുവാക്കളെ വലയിലാക്കി എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയും,സുഹൃത്തും കോഴിക്കോട്ട് പിടിയിൽ

crime
  •  7 days ago
No Image

ട്രംപിന് വമ്പൻ തിരിച്ചടി; പൗരത്വം ജന്മാവകാശമെന്ന് സുപ്രീംകോടതി, വിവാദ ഉത്തരവ് റദ്ദാക്കി!

International
  •  7 days ago
No Image

കാഷ്യറായും സെയിൽസ്മാനായും തുടക്കം, ഇന്ന് ഇത്തിഹാദ് റെയിലിന്റെ ലൈൻ മാനേജർ; പ്രവാസികൾക്ക് അഭിമാനമായി മലയാളി യുവാവ്

uae
  •  7 days ago
No Image

റെഡ് ബോളിൽ സിംബാബ്‌വേയ്ക്ക് ചരിത്ര വിജയം; ബംഗ്ലാദേശിനെ തൂക്കിയടിച്ചത് ഇന്നിങ്‌സിനും 85 റൺസിനും!

Cricket
  •  7 days ago
No Image

ഉറങ്ങാൻ സമ്മതിക്കില്ല! ഇക്വഡോർ കളിക്കാരുടെ ഹോട്ടലിന് മുന്നിൽ പാതിരാത്രിയിൽ പാട്ടും ഡ്രമ്മുമായി മെക്സിക്കൻ ആരാധകരുടെ 'അരാജകത്വം'

Football
  •  7 days ago
No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  7 days ago