HOME
DETAILS

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

  
May 23, 2026 | 6:51 AM

thiruvanchoor-radhakrishnan-visits-oommen-chandy-grave

കോട്ടയം:ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കാലഘട്ടത്തിന്റെ ഓര്‍മ്മ പുതുക്കലിനാണ് ഇവിടെ എത്തിയതെന്നും പുതിയ കാഴ്ചപ്പാടോടെയാണ് കാര്യങ്ങളെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനപരമായ കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കും 71 പുതുമുഖ എം.എല്‍.എമാരെ സഭകാര്യങ്ങളില്‍ പ്രാപ്തരാക്കുന്നതിന് പരിഗണന നല്‍കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം സ്പീക്കര്‍ ഉമ്മന്‍ ചാണ്ടിയുടെ വസതി സന്ദര്‍ശിച്ചിരുന്നു.

ഇന്നലെ നിയമസഭാ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 101 വോട്ടുകള്‍ നേടിയാണ് നിയമസഭയുടെ 25ാം സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രതിനിധിയാണ്.

മൂന്ന് മുന്നണികളും മത്സരത്തിനുണ്ടായിരുന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 139 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. നടപടികള്‍ നിയന്ത്രിച്ച പ്രോടെം സ്പീക്കര്‍ ജി.സുധാകരന്‍ വോട്ട് ചെയ്തില്ല.

എല്‍.ഡി.എഫില്‍നിന്ന് മത്സരിച്ച സി.പി.എമ്മിലെ എ.സി മൊയ്തീന് 35 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി. സ്ഥാനാര്‍ഥി ബി.ബി. ഗോപകുമാറിന് മൂന്ന് വോട്ടുകള്‍ ലഭിച്ചു.

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രി വി.ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിച്ചു.

അതുവരെ ചെയറിലിരുന്ന ജി. സുധാകരന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനായി സീറ്റൊഴിഞ്ഞു. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആദ്യ നടപടി മുന്നണിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവായി സി.പി.എമ്മിലെ പിണറായി വിജയനെ പ്രഖ്യാപിക്കലായിരുന്നു.

അടൂര്‍, കോട്ടയം നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എട്ട് തവണയാണ് നിയമസഭാംഗമായിട്ടുള്ളത്.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ കെ.എസ്.യുവിലൂടെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തെത്തുന്നത്. 1976 മുതല്‍ കോട്ടയം ബാറില്‍ അഭിഭാഷകനായി പരിശീലനം തുടങ്ങി. 1991ല്‍ അടൂരില്‍നിന്നാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. വിവിധ മന്ത്രിസഭകളില്‍ ആഭ്യന്തരം, വനം, വിജിലന്‍സ്, ജലവിഭവം, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

 

 

Senior Congress leader Thiruvanchoor Radhakrishnan visited the grave of former Kerala Chief Minister Oommen Chandy and paid tribute to the late leader. The visit comes amid continued remembrance events and emotional tributes from political leaders and supporters across Kerala.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  2 days ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  2 days ago
No Image

തികഞ്ഞ അപമാനം, എന്റെ ടീമെങ്കിൽ വലിച്ചിഴച്ച് പുറത്താക്കിയേനെ; പരാഗ്വേക്കെതിരെ ആഞ്ഞടിച്ച് ജോ ഹാർട്ട്

Football
  •  2 days ago
No Image

കൊണ്ടോട്ടിയിൽ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  2 days ago
No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  2 days ago
No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  2 days ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  2 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  2 days ago
No Image

കെ.ഐ.സി 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു

Kuwait
  •  2 days ago