HOME
DETAILS

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

  
Web Desk
July 05, 2026 | 2:01 PM

no relations with israel without ending palestine occupation egyptian president

കെയ്‌റോ: ഫലസ്തീനിലെ ഇസ്റാഈലിന്റെ അധിനിവേശം പൂർണ്ണമായി അവസാനിപ്പിക്കാതെ അവരുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാൻ കഴിയില്ലെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി. ഫലസ്തീൻ ജനതയ്‌ക്കെതിരായ അനീതിയും ആക്രമണങ്ങളും അവസാനിപ്പിച്ച്, അവരുടെ അവകാശങ്ങൾ പുനഃസ്ഥാപിച്ചാൽ മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനവും സുരക്ഷിതത്വവും കൈവരിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"അധിനിവേശം അവസാനിപ്പിക്കുകയും അനീതിയും ആക്രമണവും നിർമാർജ്ജനം ചെയ്യുകയും ചെയ്യുമ്പോൾ മാത്രമേ നീതിപൂർവകമായ ഒരു സമാധാനം സാധ്യമാകൂ. അവകാശങ്ങൾ അതിന്റെ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകണം. അല്ലാത്തപക്ഷം ശാശ്വതമായ സമാധാനമോ യഥാർത്ഥ സ്ഥിരതയോ ജനങ്ങൾ തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കലോ സാധ്യമാകില്ല," അൽ സിസി തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

1979-ൽ ഇസ്റാഈലുമായി സമാധാന കരാറിൽ ഒപ്പുവെച്ച ആദ്യ അറബ് രാജ്യമാണ് ഈജിപ്ത്. മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷങ്ങൾക്കുള്ള ഏക പരിഹാരം ഇസ്റാഈലും ഫലസ്തീനും തമ്മിലുള്ള സമഗ്രമായ സമാധാന കരാറാണെന്ന് അൽ സിസി കൂട്ടിച്ചേർത്തു. നീതിപൂർവകമായ സമാധാനം മേഖലയിലെ ജനങ്ങൾക്ക് സ്ഥിരതയോടും സമൃദ്ധിയോടും കൂടി ജീവിക്കാനുള്ള അവസരമൊരുക്കും.

ഗസ്സയിൽ നിലവിലുള്ള വെടിനിർത്തലിനെ പിന്തുണയ്ക്കണമെന്നും ഈജിപ്ഷ്യൻ പ്രസിഡന്റ് ആഹ്വാനം ചെയ്തു. 2025 ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടും ഇസ്റാഈൽ ആക്രമണങ്ങളിൽ ആയിരത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഈജിപ്ത് നിലപാട് കടുപ്പിച്ചത്.

 

the egyptian president has stated that egypt will not maintain diplomatic relations with israel unless the occupation of palestine is brought to an end.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  3 hours ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  3 hours ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  3 hours ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  3 hours ago
No Image

തികഞ്ഞ അപമാനം, എന്റെ ടീമെങ്കിൽ വലിച്ചിഴച്ച് പുറത്താക്കിയേനെ; പരാഗ്വേക്കെതിരെ ആഞ്ഞടിച്ച് ജോ ഹാർട്ട്

Football
  •  4 hours ago
No Image

കൊണ്ടോട്ടിയിൽ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

Kerala
  •  4 hours ago
No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  4 hours ago
No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  4 hours ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  4 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  5 hours ago