കെ.ഐ.സി 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി:കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ മീഡിയ വിംഗിന്റെ ആഭിമുഖ്യത്തില്‍ സമസ്ത സ്ഥാപക ദിനത്തില്‍ 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു.അബ്ബാസിയ കെ ഐ സി ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം കേന്ദ്ര പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള ഉദ്ഘാടനം ചെയ്തു.മീഡിയ സെക്രട്ടറി ഇസ്മയില്‍ വള്ളിയോത്ത് ക്വിസ് മാസ്റ്ററായിരുന്നു.
വിവിധ മേഖലകള്‍ പങ്കെടുത്ത മത്സരത്തില്‍ ഹവല്ലി മേഖലയുടെ അബ്ദുല്‍ ഗഫൂര്‍,അബ്ദു നാസര്‍ അസ്‌ലമി,മുജീബുറഹ്മാന്‍ ടീം ഒന്നാം സ്ഥാനവും ഫര്‍വാനിയ മേഖലയിലെ യഹ്‌യഖാന്‍,ഷബീര്‍ അബ്ദുല്ല,റിഹാബ് ടീം രണ്ടാം സ്ഥാനവും,മെഹബൂല മേഖലയിലെ ഹനീഫ,ഫാരിസ്, അബുല്‍ ഹക്കീം ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ ഐ സി നേതാക്കളായ ശംസുദ്ധീന്‍ ഫൈസി,സൈനുല്‍ ആബിദ് ഫൈസി,ഇ എസ് അബ്ദുല്‍റഹ്മാന്‍ ഹാജി,മുസ്തഫ ദാരിമി,ഇസ്മായില്‍ ഹുദവി,സിറാജ് എരഞ്ഞിക്കല്‍,അബ്ദുല്‍ ലത്തീഫ് എടയൂര്‍,മുഹമ്മദ് അമീന്‍ മുസ്‌ലിയാര്‍,അബ്ദുല്‍ ഹകീം മുസ്‌ലിയാര്‍,അബ്ദുല്‍ ഹമീദ് അന്‍വരി തുടങ്ങിയവര്‍ വിതരണം ചെയ്തു.ഹസ്സന്‍ തഖ്‌വ,അബ്ദുല്‍ റസാഖ്,ആദില്‍ വെട്ടുപാറ,റാഷിദ് കെ ടി മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Kuwait Kerala Islamic Council (KIC) Media Wing organised the ‘Rihla’ quiz competition on the occasion of Samastha Foundation Day, with participants from various regional units competing for top honours.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."