HOME
DETAILS

സംസ്ഥാനത്ത് പവര്‍ കട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്; താല്‍ക്കാലിക വൈദ്യുതി തടസങ്ങള്‍ അറ്റകുറ്റപ്പണിമൂലം

  
May 23, 2026 | 9:05 AM

minister-sunny-joseph-says-no-power-cut-in-kerala

കണ്ണൂര്‍: സംസ്ഥാനത്ത് പവര്‍ കട്ടുണ്ടാകില്ലെന്നും നിലവില്‍ അനുഭവപ്പെടുന്ന വൈദ്യുതി തടസങ്ങള്‍ പവര്‍ ഫെയിലിയറുകളും അറ്റകുറ്റപ്പണികളും മൂലമാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും കുറച്ച് ദിവസം കൂടി ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വായുവും ജലവും പോലെ മനുഷ്യജീവിതത്തിന് അനിവാര്യ ഘടകമാണ് വൈദ്യുതിയെന്നും ഈ മേഖലയിലെ വിവിധ വിഷയങ്ങള്‍ പഠിച്ചുവരികയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. മുന്‍ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി കണ്ണൂരിലെത്തിയ സണ്ണി ജോസഫ് കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച 'മീറ്റ് ദി പ്രസ്സ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. പരിപാടിയില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജും പങ്കെടുത്തു.

ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. കൊല്ലത്ത് നിലച്ചുപോയ പദ്ധതികള്‍ റിവ്യൂ ചെയ്യുമെന്നും മെഡിക്കല്‍ കോളജുകളിലെ പ്രശ്നങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ സീറോ ടോളറന്‍സ് നയമാണ് സ്വീകരിക്കുന്നതെന്നും സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അംഗനവാടികളുടെ നിലവാരം ഉയര്‍ത്തുന്നതിനും കെട്ടിടങ്ങളുടെ അവസ്ഥ പരിശോധിക്കുന്നതിനുമായി സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരമേഖല നിലവില്‍ പ്രതിസന്ധി നേരിടുകയാണെന്നും പാല്‍വില വര്‍ധനയ്ക്ക് പകരം നൂതന മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

 

Kerala Minister Sunny Joseph clarified that there is no official power cut being implemented in the state. He stated that the temporary electricity interruptions being experienced in certain areas are due to maintenance and repair works. The minister assured the public that efforts are being made to complete the works quickly and restore uninterrupted power supply.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം കോർപ്പറേഷനിൽ കയ്യാങ്കളി: മേയർക്കും കൗൺസിലർമാർക്കും പരിക്ക്; കൗൺസിലറുടെ തലപ്പൊട്ടി; സുഗതന്‍റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് റിലേ സമരം ഇന്നും തുടരും

Kerala
  •  12 days ago
No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  12 days ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  12 days ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  12 days ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  12 days ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  12 days ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  12 days ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  12 days ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  12 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  12 days ago