HOME
DETAILS

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

  
May 23, 2026 | 6:21 PM

west bengal bjp government reduces bakrid holiday to a single day opposition calls it harassment of minorities

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബക്രീദ് പ്രമാണിച്ചുള്ള ഔദ്യോഗിക അവധി വെട്ടിക്കുറച്ച് ബി.ജെ.പി സർക്കാർ. മുൻപ് തൃണമൂൽ കോൺഗ്രസ് സർക്കാർ നടപ്പിലാക്കിയിരുന്ന രണ്ട് ദിവസത്തെ പൊതുഅവധി ഒറ്റ ദിവസമാക്കി വെട്ടിച്ചുരുക്കിയാണ് സംസ്ഥാന ധനകാര്യ വകുപ്പ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.

നേരത്തെ പ്രസിദ്ധീകരിച്ച 2026-ലെ ഔദ്യോഗിക അവധി കലണ്ടർ ഭാഗികമായി പരിഷ്കരിച്ചാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ ബക്രീദിന് തലേന്നുള്ള ദിവസവും ഉൾപ്പെടെ തുടർച്ചയായ രണ്ട് ദിവസത്തെ അവധിയാണ് പൊതുമേഖലാ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുവദിച്ചിരുന്നത്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ബക്രീദിന്റെ തലേദിവസം പ്രവൃത്തിദിനമായിരിക്കും. ഈ ദിവസം എല്ലാ സർക്കാർ ഓഫീസുകളും കോർപ്പറേഷനുകളും നിയമപരമായ സ്ഥാപനങ്ങളും പൂർണ്ണതോതിൽ പ്രവർത്തിക്കണമെന്നും ധനവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്ര മാതൃകയെന്ന് സർക്കാർ

കേന്ദ്ര സർക്കാരിന്റെ അവധി കലണ്ടറിന് അനുസൃതമായി സംസ്ഥാനത്തെ അവധി ദിവസങ്ങൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ബി.ജെ.പി സർക്കാരിന്റെ വിശദീകരണം.

എന്നാൽ, തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും ന്യൂനപക്ഷ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ മതപരമായ അവകാശങ്ങൾക്കും സാംസ്കാരിക വൈവിധ്യങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണ് ഇതൊന്ന് അവർ ആരോപിച്ചു. ജനങ്ങളെ ഉൾക്കൊള്ളുന്ന നയത്തിന്റെ ഭാഗമായാണ് മമത ബാനർജി സർക്കാർ രണ്ട് ദിവസത്തെ അവധി നൽകിയിരുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധന നിയമം കർശനമാക്കിക്കൊണ്ട് ബി.ജെ.പി സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ബക്രീദ് അവധിയും വെട്ടിക്കുറച്ചത് ഒരു പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യംവെച്ചുള്ള രാഷ്ട്രീയ നീക്കമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, കന്നുകാലി കശാപ്പ് നിയമത്തിനെതിരെ ഹിന്ദുക്കളായ വ്യാപാരികൾ അടക്കമുള്ളവർ രംഗത്തെത്തിയത് സർക്കാരിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഭരണം മാറിയതിന് പിന്നാലെ ബംഗാളിന്റെ സാംസ്കാരിക-രാഷ്ട്രീയ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്നതാണ് സർക്കാരിന്റെ പുതിയ തീരുമാനങ്ങൾ.

 

The BJP government in West Bengal has reduced the official Bakrid holiday to a single day, partially revising the 2026 holiday calendar. Previously, the Mamata Banerjee-led Trinamool government had provided a two-day consecutive holiday, including the day before the festival.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പതങ്കയത്ത് വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ ഗൈഡിനെ കാണാതായ സംഭവം; തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു

Kerala
  •  11 days ago
No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  11 days ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  11 days ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  11 days ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  11 days ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  11 days ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  11 days ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  11 days ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  11 days ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  11 days ago