HOME
DETAILS

വിദ്യാഭ്യാസ പദ്ധതികൾ പരിഷ്‌കരിക്കും; മിനിസ്റ്റർ ടോക്ക് എൻ. ഷംസുദ്ദീൻ (പൊതുവിദ്യാഭ്യാസ മന്ത്രി)

  
May 24, 2026 | 2:43 AM

minister talk with n shamsudheen education minister

സംസ്ഥാനത്തെ വിദ്യാഭ്യാസ പദ്ധതികളിൽ ആവശ്യമായ പരിഷ്‌ക്കരണം നടത്തുമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. നിലവാരം ഉയർത്തി ആധുനികമുഖം നൽകുകയാണ് ലക്ഷ്യം. 

? വിദ്യാഭ്യാസ മേഖലയിൽ ലക്ഷ്യംവയ്ക്കുന്നത്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെ പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന രീതിയിൽ വിദ്യാഭ്യാസരംഗത്ത് പരിഷ്‌കരണം കൊണ്ടുവരും. അക്കാദമിക സമൂഹവുമായി ചർച്ച നടത്തി പുതിയ ആശയങ്ങൾ നടപ്പാക്കും. സ്‌കൂളുകളില്ലാത്ത പ്രദേശങ്ങളിൽ പുതിയത് സ്ഥാപിക്കുന്നതിന് മുൻഗണന നൽകും.

? പാഠപുസ്തക അച്ചടി പൂർത്തിയായോ
പാഠപുസ്തകങ്ങളുടെ ചട്ടകൾ പ്രിന്റ് ചെയ്യുന്നത് മുടങ്ങിയിരുന്നു. തമിഴ്‌നാട് സർക്കാരിന്റെ കീഴിലുള്ള കോർപറേഷന് പണം നൽകാത്തതിനാലാണ് മുടങ്ങിയത്. 
അത് പരിഹരിച്ചു. അച്ചടി കേന്ദ്രത്തിൽ നിന്ന് ഇപ്പോൾ ദിനംപ്രതി 3.5 ലക്ഷം പുസ്തകം വിതരണം ചെയ്യുന്നുണ്ട്. ഈ മാസം 30നുള്ളിൽ എല്ലാ സ്‌കൂളുകളിലും പുസ്തകമെത്തിക്കും.

? സിലബസിൽ എ.ഐ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്
ഐ.ടിയുമായി ബന്ധപ്പെട്ട കുറഞ്ഞ പാഠഭാഗങ്ങളെ നിലവിൽ സിലബസിലുള്ളൂ. പാഠപുസ്തക പരിഷ്‌കരണത്തിലൂടെ കൂടുതൽ എ.ഐ പാഠഭാഗങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കും. ഇന്നത്തെ കാലത്ത് എ.ഐയെ മാറ്റിനിർത്താനാവില്ല.

? പ്ലസ് വൺ സീറ്റ് പ്രതിസന്ധി എങ്ങനെ പരിഹരിക്കും
ഹൈസ്‌കൂളുകളിലെല്ലാം ഹയർസെക്കൻഡറി അനുവദിക്കണമെങ്കിൽ സാമ്പത്തികസ്ഥിതി കൂടി പരിശോധിക്കണം. കഴിഞ്ഞവർഷം നിലവിലുണ്ടായിരുന്ന അധിക ബാച്ചുകളും സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അനുവദിച്ച 30 ശതമാനം ആനുപാതിക സീറ്റ് വർധനയും ആദ്യഘട്ടത്തിൽ തന്നെ നൽകും. ശേഷവും കുറവുണ്ടായാൽ ആ ജില്ലകളിൽ പരിഹാരമുണ്ടാക്കും. സ്ഥിര ബാച്ചുകളുടെ നടപടിക്രമങ്ങൾ ഇപ്പോൾ നടപ്പാക്കാനാവില്ല. അധ്യയനവർഷത്തിന്റെ തുടക്കത്തിലാണ് യു.ഡി.എഫ് സർക്കാർ അധികാരമേറ്റത്. അധിക സീറ്റ് അനുവദിക്കുമ്പോൾ സൗകര്യങ്ങളുമൊരുക്കണം. ആ പ്രോസസിന് അൽപം സാവകാശം വേണം. ഓരോ വിദ്യാർഥിക്കും അവരുടെ വിദ്യാഭ്യാസ ജില്ലയിൽ തന്നെ അഡ്മിഷൻ ലഭിക്കാവുന്ന രീതിയിൽ നടപടിയുണ്ടാകും.

? സ്കൂളുകളിലെ ലാബ് സൗകര്യങ്ങളുടെ അപര്യാപ്തതയെ കുറിച്ച്
അധിക ബാച്ചുകളും സീറ്റുകളും നൽകുമ്പോൾ ചില സ്‌കൂളുകളിൽ ലാബ് സൗകര്യം ഇല്ലെന്നത് ബോധ്യപ്പെട്ടതാണ്. ഇത് പരിഹരിക്കാൻ മുൻകൈയെടുക്കും. 65 കുട്ടികളെ ഒരു അധ്യാപകൻ പഠിപ്പിക്കുന്ന പ്രശ്‌നം നിലവിലുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത് വർധിക്കാതെ നോക്കും. ക്ലാസിൽ കുട്ടികളുടെ എണ്ണം പടിപടിയായി കുറയ്ക്കും.

? പ്ലസ് വൺ കമ്യൂണിറ്റി ക്വാട്ട അട്ടിമറിക്കുന്നുവെന്ന ആരോപണമുണ്ട്
മെറിറ്റിൽ അഡ്മിഷൻ ലഭിച്ചവരെ കമ്യൂണിറ്റി ക്വാട്ടയിൽ ഉൾപ്പെടുത്തുന്നത് തെറ്റായ കാര്യമാണ്. മുൻവർഷങ്ങളിൽ ഇത്തരം ആരോപണമുണ്ടായിരുന്നു. ഇത് അനുവദിക്കില്ല. മെറിറ്റ് കഴിഞ്ഞ ശേഷമേ കമ്യൂണിറ്റി ക്വാട്ടയിൽ അഡ്മിഷൻ നൽകൂ. 

? ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുമോ
ഖാദർ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ നടപ്പാക്കില്ല. എല്ലാ നിർദേശങ്ങളും പ്രായോഗികമോ ഗുണപരമോ അല്ല. ഏതൊക്കെ നടപ്പാക്കണമെന്നും ഏതൊക്കെ നിലനിർത്തണമെന്നും ചർച്ചയ്ക്ക് ശേഷമേ പറയാനാകൂ.

? കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട്

കാർത്തികേയൻ കമ്മറ്റി റിപ്പോർട്ടിൽ എൽ.ഡി.എഫ് സർക്കാർ ചില ശുപാർശകൾ നടപ്പാക്കിയിട്ടുണ്ട്. സർക്കാർ സ്‌കൂളിൽ പോലും സ്ഥിരബാച്ചുകൾ നൽകിയില്ല. റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കും.

? മന്ത്രി ബ്രോ എന്ന വിശേഷണത്തെ എങ്ങനെ കാണുന്നു
വടിയുമായി നടക്കുന്ന അധ്യാപകരിൽ നിന്ന് മാറി കുട്ടികളോട് സൗഹൃദത്തോടെ ഇടപെടുന്ന രീതിയാണ് ഇപ്പോഴുള്ളത്. കുട്ടികളുമായി സൗഹൃദപരമായി ഇടപഴകാനാണ് ഞാനും ആഗ്രഹിക്കുന്നത്. 

(തയാറാക്കിയത്: അശ്‌റഫ് കൊണ്ടോട്ടി)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ കനക്കുന്നു; കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 

Kerala
  •  8 days ago
No Image

ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ; ശക്തമായ കാറ്റിനും മിന്നലിനും സാധ്യത 

Kerala
  •  8 days ago
No Image

സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലിസ്; കേതൻ അഗർവാൾ വധക്കേസിൽ വൻ വഴിത്തിരിവ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ!

crime
  •  8 days ago
No Image

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സതീശൻ സർക്കാർ; പ്രതിപക്ഷവും പിന്തുണച്ചേക്കും

Kerala
  •  8 days ago
No Image

യുവാക്കളെ വലയിലാക്കി എംഡിഎംഎ വിൽപ്പന നടത്തിയ യുവതിയും,സുഹൃത്തും കോഴിക്കോട്ട് പിടിയിൽ

crime
  •  8 days ago
No Image

ട്രംപിന് വമ്പൻ തിരിച്ചടി; പൗരത്വം ജന്മാവകാശമെന്ന് സുപ്രീംകോടതി, വിവാദ ഉത്തരവ് റദ്ദാക്കി!

International
  •  8 days ago
No Image

കാഷ്യറായും സെയിൽസ്മാനായും തുടക്കം, ഇന്ന് ഇത്തിഹാദ് റെയിലിന്റെ ലൈൻ മാനേജർ; പ്രവാസികൾക്ക് അഭിമാനമായി മലയാളി യുവാവ്

uae
  •  8 days ago
No Image

റെഡ് ബോളിൽ സിംബാബ്‌വേയ്ക്ക് ചരിത്ര വിജയം; ബംഗ്ലാദേശിനെ തൂക്കിയടിച്ചത് ഇന്നിങ്‌സിനും 85 റൺസിനും!

Cricket
  •  8 days ago
No Image

ഉറങ്ങാൻ സമ്മതിക്കില്ല! ഇക്വഡോർ കളിക്കാരുടെ ഹോട്ടലിന് മുന്നിൽ പാതിരാത്രിയിൽ പാട്ടും ഡ്രമ്മുമായി മെക്സിക്കൻ ആരാധകരുടെ 'അരാജകത്വം'

Football
  •  8 days ago
No Image

യുഎഇയിൽ ഇനി ട്രെയിൻ യു​ഗം; ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്ര നയിച്ച് ഹമദ് മൻസൂർ

uae
  •  8 days ago