അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ട കേസ്: ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലില്‍ വിധി ഇന്ന്
പാലക്കാട്: അട്ടപ്പാടി മധു കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. ശിക്ഷ വര്‍ധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. പ്രതികള്‍ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം.
മണ്ണാര്‍ക്കാട് പട്ടികജാതിപട്ടികവര്‍ഗ പ്രത്യേക കോടതിയുടെ വിധിയില്‍ കുടുംബം തൃപ്തരല്ലായിരുന്നു. ഇതേതുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.15 പ്രതികളും ഇന്ന് കോടയില്‍ ഹാജരാകണം.
2018 ഫെബ്രുവരി 22നാണ് മോഷണക്കുറ്റം ആരോപിച്ചുള്ള മര്‍ദനത്തെ തുടര്‍ന്ന് അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ടത്. മുക്കാലിയില്‍ മധുവിനെ ഒരുസംഘം മോഷണക്കുറ്റമാരോപിച്ച് കൈകള്‍ ബന്ധിച്ച് മര്‍ദിച്ച് അവശനാക്കി. പിന്നീട് അഗളി പോലീസിന് മധുവിനെ കൈമാറി. പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയില്‍ മധു മരിച്ചു. അട്ടപ്പാടി മധു വധക്കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രില്‍ അഞ്ചിനാണ് ശിക്ഷ വിധിച്ചത്. 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് പ്രതികളെ ശിക്ഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."