HOME
DETAILS
MAL
മാസപ്പടിക്കേസ്; മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോടുള്ള വസതിയിലും ഇഡിയെത്തി
Web Desk
May 27, 2026 | 2:58 AM
തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ വസതിയിലും ഇഡി റെയ്ഡ്. കോഴിക്കോട് കോട്ടൂളിയിലുള്ള വീട്ടിലാണ് ഇഡി ഉദ്യോഗസ്ഥരെത്തിയത്. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായി വിജയനുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ് പുരോഗമിക്കുകയാണ്. പന്ത്രണ്ട് ഇടങ്ങളില്‍ ഒരേസമയാണ് റെയ്ഡ്
കേസില്‍ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാം എന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് റെയ്ഡ്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും, മകള്‍ വീണ വിജയന്റെ ബെംഗളൂരുവിലുള്ള ഓഫീസിലും, കമ്പനിയുമായി ബന്ധപ്പെട്ട് കൊച്ചിയിലും മറ്റുമുള്ള ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ട്. പ്രദേശത്ത് കേന്ദ്ര സേന വന്‍ സുരക്ഷ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."