HOME
DETAILS

ജംറയ്ക്ക് നേരെ കല്ലേറ്; ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ ഒത്തുകൂടി | Hajj 2026

  
May 27, 2026 | 9:58 AM

Hajj pilgrims stone devil in final ritual

മക്ക: വിശുദ്ധ നഗരമായ മക്കയ്ക്ക് സമീപം മിനായില്‍ ജംറയ്ക്ക് നേരെ കല്ലെറിയുന്ന ചടങ്ങോടെ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം സമാപനത്തിലേക്ക് നീങ്ങുകയായി. ഇന്ന് പുലര്‍ച്ചെ മുതല്‍ മിനാ താഴ്‌വരയില്‍ ഒത്തുകൂടിയ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ കോണ്‍ക്രീറ്റ് തൂണുകളിലേക്ക് കല്ലുകളെറിഞ്ഞാണ് പ്രവാചകന്‍ ഇബ്രാഹിമിന്റെ സ്മരണ പുതുക്കുന്ന ചടങ്ങില്‍ പങ്കാളികളായത്.
ദൈവകല്‍പ്പനയനുസരിച്ച് തന്റെ മകന്‍ ഇസ്മാഈലിനെ ബലിനല്‍കാന്‍ പോയ ഇബ്രാഹിം നബിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പിശാചിനെ മൂന്നിടങ്ങളിലായി കല്ലെറിഞ്ഞ് ഓടിച്ചതിന്റെ പ്രതീകമായാണ് ഈ ചടങ്ങ് നിര്‍വ്വഹിക്കപ്പെടുന്നത്.

ഈ വര്‍ഷം 17 ലക്ഷത്തിലധികം വിശ്വാസികളാണ് വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുത്തത്. കടുത്ത ചൂടിനെ അവഗണിച്ചായിരുന്നു ദിവസങ്ങള്‍ നീണ്ടുനിന്ന ഔട്ട്‌ഡോര്‍ ചടങ്ങുകളില്‍ തീര്‍ത്ഥാടകര്‍ പങ്കെടുത്തത്. പ്രവാചകന്‍ മുഹമ്മദ് നബി തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തിയ അറഫാ മൈതാനത്ത് ഇന്നലെ 45 ഡിഗ്രി സെല്‍ഷ്യസ് ചൂടിലാണ് തീര്‍ത്ഥാടകര്‍ പ്രാര്‍ത്ഥനകളില്‍ മുഴുകിയത്. തുടര്‍ന്ന് അറഫയ്ക്കും മിനായ്ക്കും മധ്യേയുള്ള മുസ്ദലിഫയില്‍ തുറസ്സായ സ്ഥലത്ത് രാത്രി ചെലവഴിച്ച ശേഷമാണ് അവര്‍ കല്ലേറ് കര്‍മ്മത്തിനുള്ള കല്ലുകള്‍ ശേഖരിച്ച് മിനായിലേക്ക് എത്തിയത്.

കല്ലേറ് കര്‍മ്മത്തിന് ശേഷം തീര്‍ത്ഥാടകര്‍ വിടവാങ്ങല്‍ ത്വവാഫിനായി (പ്രദക്ഷിണം) മക്കയിലെ മസ്ജിദുല്‍ ഹറാമിലുള്ള കഅബയിലേക്ക് മടങ്ങും. ഹജ്ജിന്റെ അവസാന ദിവസം ലോകമെമ്പാടുമുള്ള മുസ്ലിംകള്‍ ഈദ് അല്‍ അദ്ഹ (ബലിപെരുന്നാള്‍) ആയി ആഘോഷിക്കുകയാണ്. മകനെ ബലിനല്‍കാനുള്ള ഇബ്രാഹിം നബിയുടെ സന്നദ്ധതയെ അനുസ്മരിച്ച് മൃഗബലി നടത്തിയും, അതിന്റെ മാംസം നിര്‍ധനര്‍ക്ക് വിതരണം ചെയ്തുമാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.

Summary: Muslim faithful took part in the climactic ritual of the annual Hajj pilgrimage on Wednesday, symbolically stoning the devil near Makkah. From dawn, crowds of pilgrims gathered in the valley of Mina, southeast of the holy city of Makkah, to throw pebbles at concrete pillars symbolizing the devil.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസ് ഇനി അമേരിക്ക ഭരിക്കും; കപ്പല്‍ പാത ഉപയോഗിക്കുന്ന സമ്പന്ന രാജ്യങ്ങളില്‍ നിന്ന് ഫീസ് ഈടാക്കും; ട്രംപ് 

International
  •  2 days ago
No Image

മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി; യുഡിഎഫ് പ്രതിനിധി പുറത്തായി

Kerala
  •  2 days ago
No Image

800 രൂപയെടുക്കാൻ ബാങ്കിലെത്തിയ പെൺകുട്ടിയുടെ അക്കൗണ്ടിൽ 759 കോടി! ഞെട്ടിത്തരിച്ച് കുടുംബവും അധികൃതരും; വ്യാപക അന്വേഷണം

National
  •  2 days ago
No Image

'മെസ്സിയെ ഞങ്ങൾ കിടത്തിച്ചികിത്സിക്കും'; അർജന്റീനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം

Football
  •  2 days ago
No Image

വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 45ഓളം പേര്‍ ആശുപത്രിയില്‍ 

Kerala
  •  2 days ago
No Image

യുഎഇയിലെ പ്രവാസികൾക്ക് പുതിയ യാത്രാ പ്രതിസന്ധി; പാസ്‌പോർട്ട് പുതുക്കാൻ അപ്പോയിന്റ്മെന്റ് കിട്ടാതെ നെട്ടോട്ടം

uae
  •  2 days ago
No Image

നേപ്പാളിൽ ബൈക്ക് ടാക്സി ഡ്രൈവറുടെ ആത്മഹത്യ: മേയർക്കെതിരെ ജനങ്ങൾ തെരുവിലേക്ക്, സംഘർഷം

International
  •  2 days ago
No Image

'ഏത് ടീമിനെയും ഏത് നിമിഷവും പുറത്താക്കാൻ റഫറിമാർക്ക് കഴിയും'; ലോകകപ്പിലെ റഫറിയിംഗിനെതിരെ ആഞ്ഞടിച്ച് ഇംഗ്ലണ്ട് പരിശീലകൻ

Football
  •  2 days ago
No Image

പൊതുചടങ്ങിനിടെ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം; കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍ 

Kerala
  •  2 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രത്തിലാദ്യം; കനൽപ്പാതയിൽ ഫുട്ബോൾ ലോകം!

Football
  •  2 days ago