HOME
DETAILS

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

  
May 28, 2026 | 2:51 PM

Attack on ED officials CPM leader IP Binu arrested says in a Facebook post that he is surrendering voluntarily

കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓഫിസിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെൻ്റ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൌൺസിലർ ഐ പി ബിനു അറസ്റ്റിൽ. മുൻ കൗൺസിലർമാടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഐ പി ബിനു കീഴടങ്ങുകയായിരുന്നുവെന്നാണ് വിവരം. 

 ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ പി ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.കുറ്റകൃത്യത്തിൽ നേരിൽ പങ്കെടുത്ത പത്ത് പേരിൽ ഒരാളാണ് ഐ പി ബിനു. ഇ ഡി ഉദ്യോഗസ്ഥർ പിണറായി വിജയൻറെ വഴുതക്കാട്ടെ വീട്ടിൽ റൈഡിനായി എത്തുമ്പോൾ മുന്നിൽ നിന്ന് പ്രതിഷേധിച്ചത് ഐ പി ബിനുവായിരുന്നു പിന്നീട് ഉദ്യോഗസ്ഥർ കാറിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ആക്രമണത്തിന് നേത്യത്വം നൽകുകയും ചീമുട്ട എറിയുകയും ചെയ്തിരുന്നു. ഇതുവരെ കേസിൽ 16ഓളം പേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

അതേസമയം താൻ സ്വയം പിടികൊടുക്കുകയാണെന്ന് അറസ്റ്റിന് മുന്നോടിയായി ബിനു തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. .പിടിച്ചതല്ല പിടി കൊടുക്കുന്നതാണ്..പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ 100% ആത്മാർത്ഥതയോടുകൂടി ചെയ്യുക എന്നതാണ് എൻ്റ നിലപാടും ശരിയും..അതിനിടയിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്..കഴിഞ്ഞദിവസം സഖാവ് പിണറായി വിജയനേയും കുടുംബത്തെയും ബന്ദിയാക്കി ഇഡി നടത്തിയ നാടക റൈഡ് അങ്ങേയറ്റം വിമർശനാത്മകവും പരിഹാസ്യവും ആണ്. ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ അനുവദിക്കാതെ ഇത് എന്ത് റൈഡ് ആണ്.

ED – VD ഡീൽ ഒക്കെ സാധാരണ മനുഷ്യന് നന്നായി അറിയാം..സുപ്രീംകോടതി വരെ തള്ളിയ കേസുകളിൽ എന്തോന്ന് റൈഡ് ആണ്…ഇമ്മാതിരിയുള്ള പ്രഹസന പരമ്പര സർക്കാർ ഏജൻസികൾ തുടർന്നാൽ…ആഹ്വാനം ഇല്ലാതെ തന്നെ കേരളം തെരുവിൽ ഇറങ്ങും..ഇത് ബംഗാൾ അല്ല കേരളം ആണ്..പ്രിയപ്പെട്ട സഖാക്കളെ നിങ്ങളാണ് എൻ്റെ ജീവനും കരുത്തും…ഞാൻ പോയിട്ട് വരാം… വിപ്ലവ അഭിവാദ്യങ്ങൾ ഐ.പി ബിനു ഫേസ്ബുക്കിൽ കുറിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  3 hours ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  3 hours ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  3 hours ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  3 hours ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  4 hours ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  5 hours ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  5 hours ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  5 hours ago
No Image

ശക്തമായ മഴ തുടരും: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ആറിടത്ത്

Kerala
  •  6 hours ago
No Image

സി.ബി.എസ്.ഇ വിവാദം: ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

National
  •  7 hours ago