HOME
DETAILS

മീനാക്ഷിയുടെ ആശങ്കകൾക്ക് വിരാമം; ഇടപ്പള്ളി സ്കൂളിൽ ഇഷ്ടവിഷയം പഠിക്കാം, റാമ്പ് ഉടൻ നിർമ്മിക്കും; അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

  
May 29, 2026 | 5:34 AM

meenakshi to continue studies at edappally school cm v d satheesan orders immediate ramp construction

കൊച്ചി: ഭിന്നശേഷി സൗഹൃദ അന്തരീക്ഷമില്ലാത്തതിനാൽ ഉപരിപഠനം മുടങ്ങുമോ എന്ന് ആശങ്കപ്പെട്ടിരുന്ന മീനാക്ഷിക്ക് ഇനി ധൈര്യമായി സ്കൂളിലേക്ക് പോകാം. ഇടപ്പള്ളി ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ മീനാക്ഷിക്ക് പ്ലസ് ടു പഠനത്തിനുള്ള സൗകര്യമൊരുങ്ങും. മീനാക്ഷിയുടെ അവസ്ഥയറിഞ്ഞ് സ്കൂൾ അധികൃതരുമായി നേരിട്ട് സംസാരിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ അടിയന്തര മാറ്റങ്ങൾ വരുത്താൻ കർശന നിർദ്ദേശം നൽകി.

സ്കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി റാമ്പ് ഉടൻ തന്നെ നിർമ്മിക്കും. നിലവിൽ സ്കൂളിന്റെ കൈവശമുള്ള തുകയ്ക്ക് പുറമെ റാമ്പ് നിർമ്മാണത്തിന് ആവശ്യമായി വരുന്ന ബാക്കി തുക സർക്കാർ അടിയന്തരമായി അനുവദിക്കും. ഇതിനുപുറമെ, മുകളിലത്തെ നിലയിലായിരുന്ന ലാബ് സൗകര്യങ്ങൾ മീനാക്ഷിക്ക് എളുപ്പത്തിൽ പ്രാപ്യമാകുന്ന രീതിയിൽ താഴത്തെ നിലയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.

വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ തൃപ്പൂണിത്തുറ എം.എൽ.എ ദീപക് ജോയിക്ക് മുഖ്യമന്ത്രി പ്രത്യേക നിർദ്ദേശം നൽകി. ഭിന്നശേഷിക്കാരായ കുട്ടികളുടെ തുടർപഠനത്തിന് ഇത്തരം ഭൗതിക സാഹചര്യങ്ങൾ തടസ്സമാകരുതെന്നും സംസ്ഥാനത്തെ സ്കൂളുകൾ കൂടുതൽ ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികൾ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  a day ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  a day ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  a day ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  a day ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  a day ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  a day ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  a day ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  a day ago