HOME
DETAILS

ലഖ്‌നൗവിൽ സൂപ്പർ ആവാതെ പന്ത്: നായക സ്ഥാനം തെറിപ്പിച്ച് ഗോയങ്കെ 

  
May 29, 2026 | 2:46 PM

Rishabh Pant fails to become super in lucknow

ലഖ്‌നൗ:  ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ഋഷഭ് പന്ത്. ഐ.പി.എൽ  ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് തീരുമാനം. കഴിഞ്ഞ രണ്ട് സീസണുകളിൽ 28 മത്സരങ്ങളിൽ വെറും 10 ജയങ്ങൾ മാത്രമാണ് ലഖ്‌നൗവിന് നേടാനായത്. സീസണിലെ അവസാന മത്സരത്തിന് മുമ്പ് ആരാധകരോട് ഋഷഭ് പന്ത് പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

'ഇത് ഞങ്ങൾക്ക് ഏറെ പ്രയാസകരമായ സീസണായിരുന്നു. ടീമായും വ്യക്തിപരമായും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. ഞങ്ങളെ പിന്തുണച്ച ആരാധകരോട് ക്ഷമ ചോദിക്കുന്നു. അടുത്ത സീസണിൽ കൂടുതൽ ശക്തമായി തിരിച്ചുവരും,' എന്ന് ഋഷഭ് പന്ത് പറഞ്ഞു.

ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ പിന്തുണ നൽകിയ ആരാധകർക്ക് താരം നന്ദിയും അറിയിച്ചു. ഈ സീസണിൽ ടീമിനുള്ളിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ടീമിന്റെ തീരുമാനങ്ങളിൽ അമിത ഇടപെടലുകൾ ഉണ്ടായിരുന്നുവെന്ന സൂചനയും ഋഷഭ് പന്ത് നൽകിയിരുന്നു.

ക്യാപ്റ്റനായ ഋഷഭ് പന്തിനും വിമർശനങ്ങൾ നേരിടേണ്ടി വന്നു. ബൗളിംഗ് മാറ്റങ്ങളിലുണ്ടായ പിഴവുകളും സ്പിന്നർമാരെ ശരിയായി ഉപയോഗിക്കാത്തതും ടീമിന് തിരിച്ചടിയായി. മിച്ചൽ മാർഷിനെയും എയ്ഡൻ മാർക്രത്തെയും ഉൾപ്പെടുത്തിയ മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് മാറ്റിയതും, ഋഷഭ് പന്തിന് സ്ഥിരമായ ബാറ്റിംഗ് സ്ഥാനം നൽകാത്തതും ടീമിന്റെ പ്രകടനത്തെ ബാധിച്ചു.

 

a disappointing season where Rishabh Pant failed to deliver "super" performances for the Lucknow Super Giants (LSG), team owner Sanjiv Goenka has decided to remove him from the captaincy. The decision comes after mounting pressure and management's desire for a leadership change to turn the team's fortunes around.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  6 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  6 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  6 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  6 days ago
No Image

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകുന്നു! ഇ25 പെട്രോൾ നീക്കത്തിന് വേഗത കുറച്ച് കേന്ദ്ര സർക്കാർ; പദ്ധതി തൽക്കാലത്തേക്ക് നീട്ടിവെച്ചു

National
  •  6 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രം തിരുത്തി ബെൽജിയൻ ഇതിഹാസം; സൂപ്പർ സബ്ബായി മാറുന്ന പടക്കുതിര

Football
  •  6 days ago
No Image

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, എയിംസിനായി 10 സ്ഥലങ്ങൾ: കേന്ദ്രവുമായി ചർച്ച നടത്തി കേരളം, അനുകൂല പ്രതികരണമെന്ന് മന്ത്രി കെ. മുരളീധരൻ

Kerala
  •  6 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും'- രാഹുൽ ഗാന്ധി 

Kerala
  •  6 days ago
No Image

പേപ്പറിൽ അർജന്റീന ശക്തർ, പക്ഷെ കളി മാറും; പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ കുറച്ചുകണ്ടാൽ മെസിപ്പടയ്ക്ക് പണി പാളുമോ?

Football
  •  6 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ

Kerala
  •  6 days ago