HOME
DETAILS

എഞ്ചിനീയറിങ് കോളേജിൽ മദ്യപസംഘത്തിന്റെ ക്രൂര ആക്രമണം: വിദ്യാർഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി; പ്രതികളെ പിടികൂടാനാവാതെ പൊലിസ്

  
Web Desk
May 30, 2026 | 5:32 AM

Brutal attack by drunk gang at engineering college student loses sight in one eye police fail to arrest suspects

തിരുവനന്തപുരം: തലസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജിൽ വാർഷിക ആഘോഷങ്ങൾക്കിടെ മദ്യപസംഘം നടത്തിയ ക്രൂരമായ ആക്രമണത്തിൽ വിദ്യാർഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. വെഞ്ഞാറമ്മൂട് എം.എ. എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥിയും ചെങ്കോട്ടുകോണം സ്വദേശിയുമായ അൽ അമീനാണ് (20) ദാരുണമായ അക്രമത്തിന് ഇരയായത്. മർദനത്തിൽ അൽ അമീന്റെ ഒരു കണ്ണിന്റെ റെറ്റിന പൂർണമായും തകർന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടുക്കിയ സംഭവം. കോളേജ് വാർഷികാഘോഷ പരിപാടികൾക്കിടെ പുറത്തുനിന്നെത്തിയ മദ്യപസംഘം ക്യാമ്പസിനുള്ളിൽ വെച്ച് വിദ്യാർഥികളുമായി തർക്കത്തിൽ ഏർപ്പെടുകയും അൽ അമീനെ ക്രൂരമായി മർദിക്കുകയുമായിരുന്നു. കണ്ണിന് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു കണ്ണിന്റെ കാഴ്ച തിരിച്ചുപിടിക്കാനായില്ല.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലിസിന് സാധിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നാണ് വെഞ്ഞാറമ്മൂട് പൊലിസ് നൽകുന്ന വിശദീകരണം. ക്യാമ്പസിനുള്ളിൽ അതിക്രമിച്ചുകയറി വിദ്യാർഥിയുടെ കാഴ്ച ഇല്ലാതാക്കിയ ഗുണ്ടാസംഘത്തെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

 

A student lost his sight in one eye following a brutal attack by an outside group of drunk men during the annual day celebrations at ma engineering college in venjaramoodu, thiruvananthapuram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  3 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  3 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  3 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  3 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  3 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  3 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  3 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  3 days ago
No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  3 days ago