HOME
DETAILS

സിബിഎസ്ഇ പുനർമൂല്യനിർണയം: പോർട്ടലിലെ തകരാർ പരിഹരിച്ചു; ജൂൺ 6 വരെ അപേക്ഷിക്കാം

  
June 02, 2026 | 1:50 AM

CBSE revaluation Portal glitch fixed can apply until June 6

ന്യൂഡൽഹി: സാങ്കേതിക തകരാറുകൾക്കൊടുവിൽ സിബിഎസ്ഇ പുനർമൂല്യനിർണയത്തിനുള്ള (Revaluation) ഓൺലൈൻ പോർട്ടൽ പ്രവർത്തനസജ്ജമായി. ഇന്ന് രാവിലെയോടെയാണ് വെബ്സൈറ്റിലെ തകരാറുകൾ പരിഹരിച്ച് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. വിദ്യാർഥികൾക്ക് ജൂൺ ആറ് വരെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാമെന്ന് സിബിഎസ്ഇ അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച മുതൽ അപേക്ഷാ നടപടികൾ ആരംഭിക്കുമെന്നായിരുന്നു സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സൈറ്റ് പൂർണ്ണമായും പ്രവർത്തനരഹിതമായത് വിദ്യാർഥികളെയും രക്ഷിതാക്കളെയും കടുത്ത ആശങ്കയിലാഴ്ത്തിയിരുന്നു. വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, ഐടി മന്ത്രാലയത്തിലെ വിദഗ്ധരും സൈബർ സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ അടിയന്തര ഇടപെടലിലാണ് തകരാർ പരിഹരിച്ചത്.

പോർട്ടൽ തകരാറിലായതിന് പിന്നാലെ സിബിഎസ്ഇയിൽ ഗുരുതരമായ ഡാറ്റാ ചോർച്ചയുണ്ടായെന്ന വെളിപ്പെടുത്തലുമായി ഐടി വിദഗ്ധരും ആക്ടിവിസ്റ്റുകളും രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ ഇന്റർനെറ്റിൽ പരസ്യമായി ലഭ്യമാണെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം.

മൂല്യനിർണയവുമായി ബന്ധപ്പെട്ട ഒഎസ്എം (OSM) പോർട്ടലിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്. സിബിഎസ്ഇയുടെ ഡാറ്റാ ബേസ് ആർക്കും എളുപ്പത്തിൽ കൈക്കലാക്കാൻ പാകത്തിൽ സുരക്ഷാ മുൻകരുതലുകളില്ലാതെയാണ് കിടക്കുന്നതെന്ന് എത്തിക്കൽ ഹാക്കർമാർ ചൂണ്ടിക്കാണിക്കുന്നു. ലക്ഷക്കണക്കിന് കുട്ടികളുടെ സ്വകാര്യത അപകടത്തിലാക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്ന് ആക്ടിവിസ്റ്റുകൾ ആവശ്യപ്പെട്ടു.

നീറ്റ് (NEET), സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ പാകപ്പിഴകളെക്കുറിച്ച് പാർലമെന്ററി സമിതി മൊഴി രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് സിബിഎസ്ഇയെ വീണ്ടും പ്രതിരോധത്തിലാക്കി പുതിയ സുരക്ഷാ വീഴ്ച പുറത്തുവരുന്നത്.

 

The Central Board of Secondary Education (CBSE) has resolved the technical issues on its official website regarding the revaluation process. Students who wish to apply for the revaluation of their exam papers can now submit their applications through the portal until June 6.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസ്: പ്രതികളായ ഉദ്യോ​ഗസ്ഥരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Kerala
  •  5 hours ago
No Image

എ.ഡി.എം. നവീൻ ബാബുവിന്റെ മരണം: പമ്പിന് പിന്നിൽ 'അദൃശ്യ കൈകൾ'? ദുരൂഹത കൂട്ടി പങ്കാളിത്തക്കരാർ രേഖ മുക്കിയതായി സൂചന

Kerala
  •  5 hours ago
No Image

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ നടപടിക്ക് സാധ്യത; അന്വേഷണം നിർണായക ഘട്ടത്തിലേക്ക്

Kerala
  •  5 hours ago
No Image

യു.എ.ഇ വിപണിയിൽ നിന്ന് രണ്ട് കീടനാശിനികൾ പിൻവലിക്കാൻ ഉത്തരവ്

uae
  •  5 hours ago
No Image

‘ആ നമ്പർ ഇനി നിലവിലില്ല’; പിണറായി വിജയൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ റദ്ദാക്കി പൊതുഭരണ വകുപ്പ്

Kerala
  •  12 hours ago
No Image

ആർ‌സി‌ബിയുടെ നായകന്മാരിൽ വിരാട് കോഹ്‌ലി തന്നെ രാജാവ്! കിരീടം നേടിക്കൊടുത്ത പട്ടീദാറും കോഹ്‌ലിക്ക് കീഴിൽ തന്നെ

Cricket
  •  13 hours ago
No Image

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിൽ; ഉത്തര ഇസ്റാഈലിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇറാന്റെ അന്ത്യശാസനം; ബെയ്റൂട്ടിൽ തൊട്ടാൽ കനത്ത തിരിച്ചടി!

International
  •  13 hours ago
No Image

ആകാശത്ത് അയാൾക്ക് ഒരേയൊരു എതിരാളി അയാൾ മാത്രം; ആരും തൊടാത്ത സിംഹാസനത്തിൽ ഇന്നും ജർമ്മനിയുടെ 'ഹെഡ് മാസ്റ്റർ

Football
  •  14 hours ago
No Image

ഇൻസ്റ്റാഗ്രാം വഴി സൗഹൃദം, പെൺകുട്ടി തനിച്ചായ നേരം നോക്കി വീട്ടിലെത്തി; ജ്യൂസിൽ മയക്കുഗുളിക കലർത്തി കുടിപ്പിച്ച് പീഡനം; പ്രതി പിടിയിൽ

Kerala
  •  15 hours ago
No Image

യുഎഇയിലെ പാർക്കിംഗ് പേയ്‌മെന്റുകൾ പൂർണ്ണമായും ഡിജിറ്റലാക്കുന്നു; അബുദബിയിലും ദുബൈയിലും വമ്പൻ മാറ്റങ്ങൾ

uae
  •  15 hours ago